Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തൃപ്പൂണിത്തുറ സ്‌ഫോടനം: വെള്ളവും വൈദ്യുതിയും ഇല്ല, ആളുകള്‍ വീടൊഴിഞ്ഞുപോകുന്നു
reporter

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ദുരിതത്തിലായി ജനങ്ങള്‍. സ്‌ഫോടനത്തിന് പിന്നാലെ പുതിയകാവില്‍ വൈദ്യുതിയും വെള്ളവും മുടങ്ങി. ആളുകള്‍ പലരുടെ വീടൊഴിഞ്ഞു പോകുന്നു. പലരും ശ്വാസംമുട്ടലും ചുമയും കാരണം ചികിത്സയിലാണ്. വീടുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ ഇപ്പോഴും പൊളിഞ്ഞു വീഴുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

സ്ഫോടനത്തില്‍ 270 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ ഇതുവരെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവിനു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന ദിവാകരന്‍ (55) മരിച്ചു.

 
Other News in this category

 
 




 
Close Window