Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  11-02-2024
കാട്ടാന മണ്ണുണ്ടിയില്‍, ദൗത്യസംഘം സ്ഥലത്തേക്ക്

മാനന്തവാടി: വയനാട് പടമലയില്‍ ആളെ കൊന്ന മോഴയാന എവിടെയാണെന്ന് തിരിച്ചറിഞ്ഞു. മോഴയാനയുടെ ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ച് മണ്ണുണ്ടിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കാട്ടാനയെ പിടികൂടുന്നതിന് ഡിഎഫ്ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം സ്ഥലത്തെത്തി. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി നാല് കുങ്കിയാനകളെ ബാവലിയില്‍ എത്തിച്ചിട്ടുണ്ട്. അനുയോജ്യമായ സാഹചര്യത്തില്‍ ആനയെ കണ്ടാല്‍ വെടിവെയ്ക്കാനാണ് തീരുമാനം. ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട്

Full Story
  11-02-2024
എന്‍.കെ പ്രേമചന്ദ്രനെ സംഘിയാക്കേണ്ടെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ സംഘിയാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തതില്‍ തെറ്റില്ല. രാഷ്ട്രീയം വേറെ, വ്യക്തി ബന്ധം വേറെയെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കി. പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയി എന്നതിന്റെ പേരില്‍ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കും. സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്വത്തിന്റെ ഉദാഹരണമാണ്.

Full Story

  11-02-2024
മുതിര്‍ന്ന കോണ്‍ഗ്രസ് കമല്‍നാഥും മകനും ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത ദുഷ്‌കരമാണെന്ന തിരിച്ചറിവാണ് കമല്‍നാഥിനെ രാഷ്ട്രീയ കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ കേന്ദ്രമന്ത്രിയായ, ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള കമല്‍നാഥ് പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിന് ലോക്സഭ സീറ്റും

Full Story
  11-02-2024
യുകെയിലെ മലയാളി വീട്ടമ്മ രണ്ടു മക്കള്‍ക്ക് വിഷം നല്‍കി: അറസ്റ്റിലായത് 38 വയസ്സുകാരി ജിലു മോള്‍ ജോര്‍ജ്
യുകെയിലെ മലയാളികളെ നടുക്കിക്കൊണ്ട് മലയാളി സമൂഹത്തില്‍ നന്നൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ഒന്‍പതും പതിമൂന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ക്ക് മലയാളി വീട്ടമ്മ വിഷം നല്‍കി. കുട്ടികളെ കൊലപ്പെടുത്താനായി വിഷം നല്‍കിയ യുവതിയുടെ പേര് പോലീസ് പുറത്തു വിട്ടു. ജിലു മോള്‍ ജോര്‍ജ് എന്നു പേരുള്ള 38 വയസ്സുകാരിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ മലയാളിയാണ്. നഴ്‌സിങ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് വൃത്തങ്ങളെ ആധാരമാക്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് ഇന്നലെ രാവിലെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇംഗ്ലിഷ് മാധ്യമങ്ങളെ ആധാരമാക്കി പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ അറസ്റ്റിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.
ഈസ്റ്റ് സസ്സിക്‌സിലെ ഹണ്ടേഴ്‌സ്
Full Story
  10-02-2024
ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡെക്ക് വീണ്ടും തിരിച്ചടി

മുംബൈ:എന്‍സിബി മുംബൈ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസില്‍ ഇ.ഡി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സിബി െഎ അന്വേഷണം തുടരവേയാണ് ഇ ഡി കേസെടുത്തത്. പിന്നാലെ മൂന്ന് എന്‍സിബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നേരത്തെ സിബി െഎ കേസ് റദ്ദാക്കണമെന്നും നടപടികളില്‍ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, കൈക്കൂലിയുമായി ബന്ധപ്പെട്ട

Full Story
  10-02-2024
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു, മാനന്തവാടിയില്‍ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തി. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് എസ്പി വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോകാന്‍ നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കല്‍ കോളജ്

Full Story
  10-02-2024
പഴയ ഇരുമ്പ് സാധനങ്ങള്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി, ആര്‍എസ്എസ് നേതാവും ഭാര്യയും അറസ്റ്റില്‍

പാലക്കാട്: പഴയ ഇരുമ്പ് സാധനങ്ങള്‍ വാ?ഗ്ദാനം ചെയ്ത് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ആര്‍എസ്എസ് മുന്‍ അഖിലേന്ത്യ നേതാവ് കെസി കണ്ണന്‍ (60), ഭാര്യ പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാഭായ് (48) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശിയായ മധുസൂദന റെഡ്ഡിയാണ് പരാതിക്കാരന്‍. സ്‌ക്രാപ് തരാമെന്ന് പറഞ്ഞാണ് അഡ്വാന്‍സായി ഇവര്‍ പണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്‌ക്രാപ് നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല.

തുടര്‍ന്നാണ് 2023 സെപ്റ്റംബറില്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പില്‍ ഒരു കോടിയില്‍ കൂടുതല്‍ രൂപ

Full Story
  09-02-2024
വീട്ടില്‍ തുരുമ്പ് പിടിച്ചുകിടക്കുന്ന വാഹനങ്ങള്‍ തൂക്കിവില്‍ക്കരുത്, പണി കിട്ടും

കൊച്ചി: വീട്ടില്‍ തുരുമ്പു പിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ ആക്രി കച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ പഴയ വാഹനം തൂക്കി വില്‍ക്കുന്നത് ഭാവിയില്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ' തൂക്കി വിറ്റ പഴയ വാഹനം റിപ്പയര്‍ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയില്‍ നിങ്ങള്‍ക്കായിരിക്കും. വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം

Full Story
[92][93][94][95][96]
 
-->




 
Close Window