Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  06-02-2024
ലൗജിഹാദ് ആരോപിച്ച് മലയാളി യുവാവിനും യുവതിക്കും നേരേ ആക്രമണം

മംഗളൂരു: മംഗളൂരുവില്‍ വീണ്ടും സദാചാര ഗുണ്ടായിസം. ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെ തീവ്ര ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ ആക്രമണം നടത്തി. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബീച്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

യുവാവ് മുസ്ലീമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ അക്രമികള്‍ യുവാവിനെയും യുവതിയെയും കയ്യേറ്റം ചെയ്തയായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇടപെട്ട പൊലീസ് ഇവരെ

Full Story
  06-02-2024
ജനുവരിയില്‍ 115 കമ്പനികളില്‍ നിന്നായി പിരിച്ചുവിട്ടത് 30,000 പേരെ

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന്റെ തുടക്കമായ ജനുവരിയില്‍ ഐടി ജീവനക്കാരുടെ ആശങ്ക കൂട്ടി വിവിധ കമ്പനികളില്‍ നടന്നത് കൂട്ടപ്പിരിച്ചുവിടല്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ പത്തുകമ്പനികള്‍ ഓരോ സ്ഥാപനങ്ങളിലും ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തില്‍ ജനുവരിയില്‍ 115 ഐടി കമ്പനികളില്‍ നിന്നായി 30,000ല്‍പ്പരം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ജനുവരി 10നാണ് ആയിരം പേരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിടുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. ജനുവരി 25ന് 1900 ജീവനക്കാരോടാണ് പിരിഞ്ഞുപോകാന്‍ മറ്റൊരു പ്രമുഖ ടെക് കമ്പനിയായ

Full Story
  05-02-2024
അധിക വരുമാനം ലക്ഷ്യമിട്ട് സര്‍ക്കാര്‍, വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീ പത്തുരൂപയായി കൂട്ടി

തിരുവനന്തപുരം: അധികവിഭവ സമാഹരണം ലക്ഷ്യമിട്ട് ഫീസ് നിരക്കുകളില്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്മേല്‍ ഗാലനേജ് ഫീസ് ലിറ്ററിന് പത്തു രൂപയായി വര്‍ധിപ്പിച്ചു. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മദ്യനിര്‍മ്മാണ കമ്പനി ലാഭത്തില്‍ നിന്നും അടയ്ക്കേണ്ട തുകയാണ് ഗാലനേജ് ഫീ. നിലവില്‍ ഇത് അഞ്ചു പൈസയായിരുന്നു. ഇതാണ് പത്തു രൂപയായി വര്‍ധിപ്പിച്ചത്. ഗാലനേജ് ഫീ ലിറ്ററിന് 30 രൂപ വരെ വര്‍ധിപ്പിക്കാന്‍ അബ്കാരി നിയമം അനുവദിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഗാലനേജ് ഫീ വര്‍ധിപ്പിച്ചതു മൂലം മദ്യവില വര്‍ധിക്കില്ലെന്ന്

Full Story
  05-02-2024
നയാപൈസ കൈയില്‍ ഇല്ല, ജനങ്ങളെ പറ്റിക്കുന്ന ബജറ്റാണിതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ബജറ്റിലുള്ളത് രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റിന്റെ പവിത്രത മന്ത്രി കെ എന്‍ ബാലഗോപാല്‍ നഷ്ടപ്പെടുത്തി. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മന്ത്രി തരംതാഴ്ത്തിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത ധനമന്ത്രി തകര്‍ത്തു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്റെ നിലവാരം കെടുത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ തരംതാഴ്ത്തി. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള

Full Story
  05-02-2024
ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഭൂനികുതി, ന്യായവില പരിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഭൂനികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. നിലവില്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു വരുന്നു. സംസ്ഥാനത്തെ ഫ്ലാറ്റുകള്‍ നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ( ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ വ്യക്തിഗതമായി ഭൂനികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ന്യായവില തുക അവസാനമായി നിശ്ചയിച്ചത് 2010ലാണ്. തുടര്‍ന്ന് ന്യായവില നിരക്കില്‍ കാലാകാലങ്ങളില്‍

Full Story
  04-02-2024
രാമക്ഷേത്രം മതേതരത്തിന്റെ പ്രതീകമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രസ്താവന വിവാദത്തില്‍

കോഴിക്കോട്: അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം വിവാദത്തില്‍. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുല്‍പറ്റയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലിങ്ങള്‍ കേരളത്തിലാണെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎന്‍എല്ലും സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകരുമാണ് രംഗത്ത് വന്നിരിക്കുന്നത്.

Full Story

  04-02-2024
മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അവിശ്വസനീയുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരും.

ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം

Full Story
  04-02-2024
ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ചു, ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചെന്നൈ: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു പൊള്ളാച്ചി പൊലീസ് പിടിച്ചെടുത്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫീസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു(41) പിടിയിലായത്. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന്‍ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു

Full Story
[94][95][96][97][98]
 
-->




 
Close Window