Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  01-02-2024
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം. 40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്.

താന്‍ മരിച്ചുവെന്ന് കാണിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാര കുറുപ്പ് കണ്ടെത്തിയ

Full Story
  31-01-2024
ഗവര്‍ണറെ കാണുമ്പോള്‍ ഓര്‍മ വരുന്നത് കൊസ്‌തേപ്പിനെയെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗവര്‍ണറെ കാണുമ്പോള്‍ ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ്പിനെയാണ് ഓര്‍മ്മ വരുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. 'എന്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ എന്ന് കൊസ്തേപ്പ് പറഞ്ഞ പോലെയാണ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിക്കാന്‍ പറഞ്ഞത്. വികസനം മുടക്കുന്നവരെല്ലാം കൊസ്തേപ്പുമാരാണ്'. കേരളത്തിന്റെ ആദ്യ കൊസ്തേപ്പ് പ്രതിപക്ഷ നേതാവാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരു വികസന പ്രവര്‍ത്തനവും താന്‍ സമ്മതിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട്. നട്ടാല്‍ കുരുക്കാതത് നുണയാണ് പറയുന്നത്. എന്ത് വികസന പ്രവര്‍ത്തനം

Full Story
  31-01-2024
കടലില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ കൊണ്ടുപോകണമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കെ.കെ രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് തന്നെ കൈവശം വയ്ക്കണം. ആധാര്‍ കാര്‍ഡ്

Full Story
  31-01-2024
കഞ്ചാവ് പിടിക്കാന്‍ പോയി വനത്തില്‍ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ രക്ഷപെടുത്തി

അഗളി: അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങുകയായിരുന്നു. അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണനുള്‍പ്പെടെ ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഗൊട്ടിയാര്‍കണ്ടിയില്‍നിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം വനത്തിലേക്ക് പോയത്.

ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും

Full Story
  31-01-2024
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്, റെയില്‍, വ്യോമഗതാഗതം തടസപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. അപ്‌ഡേറ്റ് ചെയ്ത ഫ്ലൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ ഡല്‍ഹി വിമാനത്താവളം അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും അസൗകര്യം ഉണ്ടായാല്‍ ഖേദിക്കുന്നുവെന്നും വിമാനത്താവളം വ്യക്തമാക്കിയിട്ടുണ്ട്. കൊടും തണുപ്പും മൂടല്‍ മഞ്ഞും മൂലം റോഡുമാര്‍ഗമുള്ള വാഹനനീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങള്‍

Full Story
  31-01-2024
28 ലക്ഷം തിരിച്ചു നല്‍കി, കരുവന്നൂരില്‍ ജോഷിക്ക് ആശ്വാസം

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നല്‍കി. സ്ഥിര നിക്ഷേപ തുകയാണ് തിരികെ നല്‍കിയത്. ബാക്കിയുള്ള 60 ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചു തരാമെന്ന ഉറപ്പും ബാങ്ക് നല്‍കി. തീയതി പിന്നീട് അറിയിക്കും. പിന്നാലെ കുത്തിയിരിപ്പു സമരം ജോഷി അവസാനിപ്പിച്ചു. നിക്ഷേപ തട്ടിപ്പിനിരയായ ജോഷി തനിക്ക് ദയാവധം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. നിക്ഷേപിച്ച മുഴുവന്‍ തുകയും തനിക്കു നല്‍കണമെന്നു ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചത്.

Full Story
  30-01-2024
പൂപ്പാറ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് 90 വര്‍ഷം തടവ് ശിക്ഷ

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 90 വര്‍ഷം കഠിന തടവ്. മൂന്നു പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ദേവികുളം അതിവേ?ഗ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, ഇടുക്കി പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധികം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രതികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്ന് കോടതി വിലയിരുത്തി. കേസില്‍

Full Story
  30-01-2024
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷര്‍നാസ് അഷ്റഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതികളെല്ലാം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി

Full Story
[96][97][98][99][100]
 
-->




 
Close Window