Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്, റെയില്‍, വ്യോമഗതാഗതം തടസപ്പെട്ടു
reporter

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തുടരുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. അപ്‌ഡേറ്റ് ചെയ്ത ഫ്ലൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാന്‍ ഡല്‍ഹി വിമാനത്താവളം അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും അസൗകര്യം ഉണ്ടായാല്‍ ഖേദിക്കുന്നുവെന്നും വിമാനത്താവളം വ്യക്തമാക്കിയിട്ടുണ്ട്. കൊടും തണുപ്പും മൂടല്‍ മഞ്ഞും മൂലം റോഡുമാര്‍ഗമുള്ള വാഹനനീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. കൊടും തണുപ്പില്‍ നിന്നും രക്ഷതേടി ആളുകള്‍ റോഡരികിലും മറ്റും തീകായുന്നതും പതിവായി മാറിയിട്ടുണ്ട്. ഫെബ്രുവരി വരെ അതിശൈത്യം തുടരുമെന്നാണ് അറിയിപ്പ്.

 
Other News in this category

 
 




 
Close Window