Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പൂപ്പാറ കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് 90 വര്‍ഷം തടവ് ശിക്ഷ
reporter

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 90 വര്‍ഷം കഠിന തടവ്. മൂന്നു പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ദേവികുളം അതിവേ?ഗ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, ഇടുക്കി പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധികം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രതികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്ന് കോടതി വിലയിരുത്തി. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കേസില്‍ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയായ നാലുപേരുടെ വിചാരണയാണ് പൂര്‍ത്തിയായത്. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ കോടതി വെറുതെ വിട്ടു. 2022 മെയ് 29നാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ അക്രമിസംഘമെത്തി, സുഹൃത്തിനെ മര്‍ദിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

 
Other News in this category

 
 




 
Close Window