Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
അസോസിയേഷന്‍
  31-01-2023
എസക്സ് ഹിന്ദു സമാജത്തിന് പുതിയ ഭാരവാഹികള്‍: ജയശ്രീ പ്രസിഡന്റ്, സി.എന്‍. യദു സെക്രട്ടറി
എസക്‌സിലെ ബാസില്‍ഡണില്‍ അയ്യപ്പപൂജയില്‍ നിരവധി അയ്യപ്പ ഭക്തര്‍ പങ്കെടുത്തു. അയ്യപ്പ പൂജയോടൊപ്പം അടുത്ത വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടൂ.
ഈ മാസം ആദ്യവാരം നടന്ന അയ്യപ്പപൂജയുടെ വിജയകരമായ നടത്തിപ്പിന് കാരണമായത് എല്ലാ കമ്മറ്റി അംഗങ്ങളുടെയും കഠിനാധ്വാനമായിരുന്നു. നിലവിലെ എസെക്സ് ഹിന്ദു സമാജം ബോര്‍ഡ് അംഗങ്ങള്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സ്വാഗതം ചെയ്യുകയും വരും വര്‍ഷത്തില്‍ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.



2023-24 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍:



പ്രസിഡന്റ് - ജയശ്രീ സജിലാല്‍

വൈസ് പ്രസിഡന്റ് - രശ്മി പ്രകാശ്

സെക്രട്ടറി - സി. എന്‍ യദു നന്ദന്‍

ട്രഷറര്‍- സജേഷ് വടക്കര

ജോയിന്റ്
 
  22-01-2023
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ റിപ്പബ്ലിക് ദിനാഘോഷം
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 26ന് വൈകിട്ട് 8.30ന് സൂം പ്ലാറ്റ് ഫോമില്‍ ഇതു കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക. ഫോണ്‍ 00447577834404.
 
  22-01-2023
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സര ആഘോഷം
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സര ആഘോഷിച്ചു. ചെയര്‍പേഴ്സണ്‍ തോമസുകുട്ടി ഫ്രാന്‍സിസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ സംഗീത വിരുന്ന് നടത്തി. ഒരേസമയം ഗായകന്‍ ആയും സാക്സോഫോണ്‍ പ്ലെയറായും ആനന്ദ നൃത്തമാടിക്കുന്ന കലാകാരന്‍ ജോയ് സൈമണ്‍, ഒരേസമയം കീബോര്‍ഡും കീത്താറും ഉപയോഗിച്ച് കലാസ്വാദകരേ ആനന്ദ നൃത്തമാടിക്കുന്ന കലാകാരന്‍ റെല്‍സ് റെപ്‌സണ്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്ന് ലിവര്‍പൂള്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു സംഗീത രാവ് സമ്മാനിച്ചു.ഈ പ്രോഗ്രാമിന്റെ അവതാരകയായി വന്ന കൊച്ചു മിടുക്കി അല്‍വര്‍ണ മനു ഏവരുടെയും ഹൃദയം കീഴടക്കി. കൂടാതെ ലിവര്‍പൂളിലെയും ചെസ്റ്ററിലെയും യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന ഒരുപിടി യുവജനങ്ങളുടെയും അതോടൊപ്പം
 
  09-01-2023
മെര്‍തര്‍ മലയാളികള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു
യുകെയിലെ മെര്‍തറില്‍ താമസിക്കുന്ന മലയാളികള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷിച്ചു ഡോക്ടര്‍ ബിജു പെരിങ്ങാത്തറ മുഖ്യ അതിഥിയായ വേദിയില്‍ എംഎംസിഎ പ്രസിഡണ്ട് വര്‍ഗീസ് തളിയന്റെ അധ്യക്ഷതയില്‍ കൗണ്‍സില്‍ പ്രതിനിധികളും ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോലീസ് അംഗങ്ങളും, കൂടാതെ യുക്മ ന്യൂസ് റെപ്രസെന്ററ്റീവ് ബെന്നി അഗസ്റ്റിനും സംഘടനയുടെ സെക്രട്ടറി ലിജിന്‍ ജോര്‍ജും അടങ്ങിയ വേദിയില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ സിജി അലക്സാണ്ടര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
അലന്‍ പോളും കെല്‍വിയും അവതാരകരായി വന്നപ്പോള്‍ സദസ്സിനെ സാക്ഷിയാക്കി ബിജു പെരിങ്ങത്തറ ആഘോഷങ്ങള്‍ക്ക് തിരി തെളിയിച്ചു. കൗണ്‍സില്‍ പ്രതിനിധി കാരോണ്‍ വോള്‍സ് സംഘടനയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കലാപരിപാടികള്‍ക്കൊപ്പം കൈരളി
 
  09-01-2023
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ധനുമാസ തിരുവാതിര ആഘോഷിച്ചു
കേരളത്തിന്റെ തനത് വസ്ത്രധാരണരീതിയില്‍ സെറ്റ് മുണ്ടുടുത്ത മങ്കമാര്‍എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം), ദശപുഷ്പം ചൂടി തിരുവാതിര രാവ് ആഘോഷമാക്കി. വൈകിട്ട് 6.30ന് ആരംഭിച്ച് 10.30ന് സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചത്.

നന്മക്ക് മൂല്യച്യുതി സംഭവിക്കാതെ തലമുറകളിലേക്കു കൈമാറാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം എന്ന പ്രതിജ്ഞയോടെയാണ് പരിപാടി പരിസമാപ്തിയായത്. പങ്കാളിത്തംകൊണ്ട് ഈ തിരുവാതിര രാവ് മനോഹരമാക്കിയ എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു. വീണ്ടും വരുന്ന 14ന് ശനിയാഴ്ച മകരവിളക്ക് മഹോത്സവം നടക്കുന്നതായിരിക്കും.
 
  06-01-2023
നായര്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച മന്നത്തു പദ്മനാഭന്റെ ഓര്‍മദിനം പ്രൗഢഗംഭീരം
സാമൂഹിക പരിഷ്കര്‍ത്താവായ മന്നത്തു പത്മനാഭന്‍ 1914ല്‍ ഇന്ത്യയില്‍ കേരളത്തില്‍ സ്ഥാപിതമായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (NSS) വിപുലീകരണമായ നായര്‍ സര്‍വീസ് സൊസൈറ്റി സസെക്‌സിന്റെ ഉദ്ഘാടനത്തിനായി ജനുവരി 2ന് സസെക്‌സിലെ മലയാളി ഹിന്ദു നായര്‍ കമ്മ്യൂണിറ്റി ഒത്തുചേര്‍ന്നു.

പരിപാടിയുടെ മുഖ്യാതിഥി മിംസ് ഡേവീസ് (മന്ത്രിയും മിഡ് സസെക്‌സിന്റെ എംപിയും), മുസ്താക് മിയ (കൗണ്‍സിലര്‍ - ബര്‍ഗെസ് ഹില്‍), വേണുഗോപാലന്‍ നായര്‍ (പ്രസിഡന്റ് - എന്‍എസ്എസ് യുകെ), സുമ സുനില്‍ നായര്‍ (രക്ഷാധികാരി - എന്‍എസ്എസ് സസെക്സ്) പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സസ്സെക്സ് പ്രസിഡന്റ് ദീപക് മേനോന്‍ അധ്യക്ഷനായിരുന്നു. സസെക്സിലെ വിവിധ മത സമൂഹങ്ങളില്‍ നിന്നും അസോസിയേഷനുകളില്‍ നിന്നുമുള്ള മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.

സസെക്സിലെ
 
  06-01-2023
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഈസ്റ്റ് ലണ്ടനിലുള്ള Dagenham-ലെ Fanshshow hall-ല്‍ വച്ച് ഡിസംബര്‍ 31-നു ന്യൂഹാം കൗണ്‍സിലര്‍ ആയിരുന്ന സുഗതന്‍ ടി കെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്‍മയുടെ പ്രസിഡന്റ്: ജോസഫ് കൊച്ചുപുരക്കല്‍ സ്വാഗതവും, സെക്രെട്ടറി: ജിജി നെടുവേലില്‍ നന്ദിയും രേഖപെടുത്തി.
 
  03-01-2023
സൗത്താംപ്ടനില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക് സ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍്; കുടുംബ സംഗമം, ഫുഡ് ഫെസ്റ്റിവല്‍
യുകെ സൗത്താംപ്ടന്‍ മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനുവരി 7, ശനിയാഴ്ച നടക്കും. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള വി. കുര്‍ബാനയ്ക്ക് ഫാ. അനൂപ് എം എബ്രഹാം മുഖ്യ കര്‍മികത്വം വഹിക്കും. രാവിലെ 8.30 ന് പ്രഭാത നമസ്‌കാരത്തോടെയാണ് വി. കുര്‍ബാന ആരംഭിക്കുക.

തുടര്‍ന്ന് 11 മണിക്ക് പെരുന്നാള്‍ പ്രദക്ഷിണം, 12 മണിക്ക് മധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ന് സ്നേഹവിരുന്ന്, 1.30 ന് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍, 2.30 ന് കുടുംബസംഗമവും കലാപരിപാടികളും എന്നിവ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് കേരളത്തിലെ തട്ടുകട മാതൃകയില്‍ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഫാ. എബി പി
 
[10][11][12][13][14]
 
-->




 
Close Window