Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
അസോസിയേഷന്‍
  06-06-2023
ബ്രിഡ്ജെന്റ് മലയാളി അസോസിയേഷന്‍: പോളി പുതുശ്ശേരി വീണ്ടും പ്രസിഡന്റ്: സെക്രട്ടറി മാമ്മന്‍ കടവില്‍

സൗത്ത് വെയില്‍സ് ബ്രിഡ്ജെന്റ് മലയാളി അസോസിയേഷന്‍ പുതിയ ഭരണസമിതി നിലവില്‍ 23 അംഗങ്ങളെ റിട്ടേണിംങ്ങ് ഓഫീസറായി നിയോഗപെടുത്തിയ അജയ് കുമാര്‍, സജേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പു നടത്തി. പോളി പുതുശ്ശേരിയെ വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആനീസ് മാത്യു, സെക്രട്ടറി മാമ്മന്‍ കടവില്‍, ട്രഷറര്‍ ജോമറ്റ് ജോസഫ്, ജോയിന്റ് ട്രഷറര്‍ ജോയി പുളിയ്ക്കന്‍, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി, പി ആര്‍ ഓ ലിജോ തോമസ്, ഓഡിറ്റര്‍ ഷിനോയ് ഫ്രാന്‍സിസ്, പ്രോഗ്രാം കോഡിനേറ്റര്‍ രതീഷ് രവി,ആട്സ് കോഡിനേറ്റേഴ്സ് നീതു ജോര്‍ജ്ജ്, റാണിമോള്‍ തോമസ്, സ്പോട്സ് കോഡിനേറ്റേഴ്സ് രാജു ശിവകുമാര്‍, തോമസ്‌കുട്ടി, മീഡിയ ലിറ്റോ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സുമാരായ-ജോബിന്‍ ജോസഫ്,

 
  01-06-2023
സിപിഎം കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ലണ്ടനില്‍ സ്വീകരണം നല്‍കി
സിപിഎം കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സിന്റെ (എഐസി) ആഭിമുഖ്യത്തില്‍
ലണ്ടനിലെ സൗത്താളില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത വന്‍ ജനാവലിയെ ഗോവിന്ദന്‍ മാസ്റ്റര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.


എഐസിയും ബഹുജന കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, കൈരളി യുകെ, പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷന്‍, എസ്എഫ്ഐ സംഘടനകള്‍ ചേര്‍ന്നാണ് കേരള വികസനവും പ്രവാസി സമൂഹവും എന്ന വിഷയത്തില്‍ സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.


കേരളത്തിന്റെ വികസനത്തിന്റെ നാള്‍വഴികളെക്കുറിച്ചും ഇന്ത്യയിലെ പൊതുസംഭവവികാസങ്ങളും മറ്റു
 
  24-05-2023
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ടൂറിസം ഫോറം ടൂറിസം മന്ത്രി ഉല്‍ഘാടനം ചെയ്യും
വേള്‍ഡ് മലയാളി കൌണ്‍സില്‍ ടൂറിസം ഫോറം ഉല്‍ഘാടനം കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സൂം പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിക്കുന്നു (മെയ് 26ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യു കെ സമയം ,വൈകുന്നേരം 4മണി ജര്‍മന്‍ സമയം, ഇന്ത്യന്‍ സമയം വൈകുന്നേരം 7.30). ഇ എം നജീബ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിംസ് ഹെല്‍ത്ത് ), പ്രസാദ് മഞ്ഞളി (എം. ഡി. സിട്രന്‍ ), എസ് ശ്രീകുമാര്‍ (ഏഷ്യാനെറ്റ് യു കെ, ആനന്ദ് ടി വി ), ഗോപാല പിള്ള (ഡെബ്ലി യു എംസി ഗ്ലോബല്‍ ചെയര്‍മാന്‍ ), ജോണ്‍ മത്തായി (പ്രസിഡന്റ് ഡബ്ലിയു എം സി ഗ്ലോബല്‍ ), പിന്റോ കണ്ണംപ്പിള്ളി (ജനറല്‍ സെക്രട്ടറി ഡബ്ലിയു എം സി ഗ്ലോബല്‍ ), സാം ഡേവിഡ് മാത്യു (ട്രെഷരാര്‍ ഡബ്ലിയു എം സി ഗ്ലോബല്‍ ), ഗ്രിഗറി മേടയില്‍ (വൈസ് ചെയര്‍മാന്‍ ഡബ്ലിയു എം സി ഗ്ലോബല്‍ ), തോമസ് അറബന്‍കുടി (വൈസ് പ്രസിഡന്റ് ഡബ്ലിയു എം സി ഗ്ലോബല്‍ ),
 
  17-05-2023
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം 20ന്
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം 2023 മെയ് 20 ശനിയാഴ്ച

സമയം: 14:30 - 16:30 ലണ്ടന്‍, 19.00 21.00 ഇന്ത്യ, 17:30 19:30 ദുബായ്, 09:30 11:30 ന്യൂയോര്‍ക്ക്, 15:30 17:30 ജര്‍മ്മന്‍, 16:30 18:30 ബഹ്‌റൈന്‍, 06:30 08:30 കാലിഫോര്‍ണിയ, 09:30 11:30 ടൊറന്റോ, 14:30 16:30 ഡബ്ലിന്‍, 23.30 +01.30 സിഡ്‌നി

വിഷയങ്ങളും പ്രഭാഷകരും


1. നമ്മുടെ ദൈനംദിന ജീവിതത്തിലും സമൂഹത്തിലും അണുബാധ തടയുക

ഡോ. രാജേഷ് രാജേന്ദ്രന്‍

പകര്‍ച്ചവ്യാധികളില്‍ കണ്‍സള്‍ട്ടന്റ്, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍, ക്ലിനിക്കല്‍ ഹെഡ് ഓഫ് ലബോറട്ടറി മെഡിസിന്‍, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ (എന്‍എച്ച്എസ്)

മാഞ്ചസ്റ്റര്‍, യുണൈറ്റഡ് കിംഗ്ഡം

2. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രമേഹ മെലിറ്റസ് തടയലും പരിചരണവും

ഡോ. സദക്കത്തുള്ള അബൂബക്കര്‍

കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, കിംസ് ഹോസ്പിറ്റല്‍,
 
  16-05-2023
യുക്മ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച ബര്‍മിംങ്ഹാമില്‍
ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച (നാളെ ) ബര്‍മിംങ്ഹാമില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അവതരിപ്പിക്കുന്നതും വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ഡിക്സ് ജോര്‍ജ് പൊതുയോഗത്തിന് മുന്‍പാകെ വയ്ക്കുന്നതുമായിരിക്കും. തുടര്‍ന്ന് യോഗാദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ വന്‍ വിജയമായ യുക്മ കേരളപൂരം വള്ളം കളിയും, യുക്മ ദേശീയ കലാമേളയും, ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്ന കരിയര്‍ ഗൈഡന്‍സ് പരമ്പരയും എല്ലാം വലിയ സ്വീകാര്യതയാണ് യു കെ
 
  08-05-2023
യുക്മ മിഡ് ടേം ജനറല്‍ ബോഡി യോഗം ബര്‍മിംങ്ഹാമില്‍
ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച (നാളെ ) ബര്‍മിംങ്ഹാമില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അവതരിപ്പിക്കുന്നതും വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ഡിക്സ് ജോര്‍ജ് പൊതുയോഗത്തിന് മുന്‍പാകെ വയ്ക്കുന്നതുമായിരിക്കും. തുടര്‍ന്ന് യോഗാദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ വന്‍ വിജയമായ യുക്മ കേരളപൂരം വള്ളം കളിയും, യുക്മ ദേശീയ കലാമേളയും, ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്ന കരിയര്‍ ഗൈഡന്‍സ് പരമ്പരയും എല്ലാം വലിയ സ്വീകാര്യതയാണ് യു കെ
 
  08-05-2023
യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഡോജ്ജ്വല സമാപനം
ബാഡ്മിന്റണ്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലെസ്റ്ററിലെ ബ്യൂചാമ്പ് കോളേജില്‍ നടന്നു. കൃത്യസമയത്ത് തുടങ്ങിയ മത്സരങ്ങള്‍ പങ്കെടുത്തവരുടെ ബാഹുല്യം മൂലം രാത്രിവരെ നീണ്ടു. ഭംഗിയായി ആസൂത്രണം ചെയ്ത മത്സരങ്ങള്‍ സംഘാടക മികവുകൊണ്ടും, കാഴ്ച്ചക്കാരായി മാറിനില്‍ക്കാതെ, മത്സരങ്ങളുടെ വിജയത്തിനായി പൂര്‍ണ്ണമായി സഹകരിച്ച ക്നാനായക്കാരുടെ ഒത്തൊരുമ കൊണ്ടും ഏറെ തിളക്കമേറിയതായി.


പുരുഷ ഓപ്പണ്‍ വിഭാഗത്തില്‍ ബര്‍മിംഗ്ഹാം യൂണിറ്റിലെ ജിതില്‍-ഷിനോയി സഖ്യം ഒന്നാംസ്ഥാനവും സ്റ്റിവനേജ് യൂണിറ്റിലെ അനിജോസഫ്-ജെഫ് അനി സഖ്യം രണ്ടാംസ്ഥാനവും നേടി. മൂന്നാം സമ്മാനം നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ നിന്നും പങ്കെടുത്ത ലിബിന്‍ - ജിന്‍സണ്‍ ടീം കരസ്ഥമാക്കിയപ്പോള്‍
 
  04-05-2023
സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം അവിസ്മരണീയമായി
സാലിസ്ബറി:അതിജീവനത്തിന്റെയും പ്രത്യാശയുടെയും പൊന്‍കിരണങ്ങള്‍ വിതറികൊണ്ട് ഈസ്റ്ററും, സമ്പന്നമായ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കി വിഷുവും സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സമുചിതമായി ആഘോഷിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പരിചയപ്പെടുത്തലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.



പ്രസിഡന്റ് റ്റിജി മമ്മു അധ്യക്ഷനായ പൊതുയോഗത്തില്‍ മുഖ്യാതിഥിയായെത്തിയ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് ഭദ്രദീപം തെളിച്ച് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ഏവര്‍ക്കും ഈസ്റ്റര്‍, വിഷു, ഈദ് ആശംസകള്‍ നേര്‍ന്ന അദ്ദേഹം യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഇടവകവികാരി ഫാ. സജി മാത്യു, രക്ഷാധികാരി ജോസ് കെ ആന്റണി, സൗത്ത് വെസ്റ്റ് റീജിയണല്‍
 
[8][9][10][11][12]
 
-->




 
Close Window