Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
അസോസിയേഷന്‍
  27-04-2023
ചെസ്റ്റര്‍ഫീല്‍ഡ് ഹോളി ഫാമിലി ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷം അവിസ്മരണിയമായി
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത, നോട്ടിങ്ഹാം സെന്റ് ജോണ്‍ മിഷന്റെ ഭാഗമായ ചെസ്റ്റര്‍ഫീല്‍ഡ് കൂട്ടായ്‌മയില്‍ ഈസ്റ്റര്‍ സമുചിതമായി ആഘോഷിച്ചു. ഏപ്രില്‍ 23ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വി. കുര്‍ബാനക്കു ശേഷം ആരംഭിച്ച ആഘോഷങ്ങള്‍, കലാപരിപാടികള്‍, സ്നേഹ വിരുന്ന് എന്നിവയോടെ കൂടുതല്‍ മനോഹരമായി.

ഫാ. ജോബി ഇടവഴിക്കല്‍, കമ്മിറ്റി അംഗങ്ങള്‍, മതാദ്ധ്യപകര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഈസ്റ്റര്‍ സായാഹ്നം ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ കൂട്ടായ്‌മക്ക് കൂടുതല്‍ ഉണര്‍വ്വും ആവേശവും നല്‍കിയ അവസരമായിമാറി.
 
  26-04-2023
വെസ്റ്റേണ്‍ സൂപ്പര്‍മേര്‍ മലയാളി അസോസിയേഷന്‍: പയസ് പാപ്പച്ചന്‍ പ്രസിഡന്റ്, രജിത നായര്‍ സെക്രട്ടറി
വെസ്റ്റേണ്‍ സൂപ്പര്‍മേര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പയസ് പാപ്പച്ചന്‍ - പ്രസിഡന്റ്

ആലീസ് വിന്‍സന്റ് - വൈസ് പ്രസിഡന്റ്

രജിത നായര്‍ - സെക്രട്ടറി

റോയി എബ്രഹാം - ജോയിന്‍ സെക്രട്ടറി

സോണി എബ്രഹാം - ട്രഷറര്‍
പി.ആര്‍.ഒ - ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍
ഓഡിറ്റര്‍ - ജോണ്‍സണ്‍ തോമസ്

എട്ടാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് രവി കുറുപ്പിന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആലീസ് വിന്‍സന്റ് പ്രസംഗിച്ചു. സുജ ജോര്‍ജ് നന്ദി പറഞ്ഞു.
 
  24-04-2023
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന കലാസംസ്‌കാരിക വേദി 28ന് തുടങ്ങും
ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ സൂം പ്ലാറ്റഫോമില്‍ ഒരുക്കുന്ന കലാസാംസ്‌കാരിക വേദി ഏപ്രില്‍ 28 ന് ആരംഭം കുറിക്കും.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി ഏപ്രില്‍ 28ന് മുതല്‍ എല്ലാ മാസത്തിന്റയും അവസാന വെള്ളിയാഴ്ച വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസംസ്‌കാരിക വേദിയൊരുക്കുന്നു. ഏപ്രില്‍ 28ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കു (യു കെ സമയം )സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്ന ഈ കലാസംസ്‌കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ട് ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ട്ടികള്‍ അവദരിപ്പിക്കാനും, ആശയ വിനിമയം നടത്താനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പ്രവാസി
 
  24-04-2023
ചാലക്കുടി ചങ്ങാത്തം ജൂണ്‍ 24ന് ബര്‍മിങ്ങ്ഹാമില്‍
ചാലക്കുടി മേഖലയില്‍ നിന്നും യു കെ യില്‍ കുടിയേറിയ എല്ലാവരും ജൂണ്‍ 24 ന് ശനിയാഴ്ച ബര്‍മിങ്ങ്ഹാമിനു അടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും സ്മരണകളും പങ്കുവെക്കാനും സൗഹൃദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയര്‍ കൂട്ടായ്മയിലാണ് ജൂണ്‍ 24ന് ശനിയാഴ്ച ബര്‍മിങ്ങ്ഹാമില്‍ വച്ചു വാര്‍ഷികസമ്മേളനം നടത്താന്‍ തീരുമാനിച്ചത്.


ഈ വാര്‍ഷികസമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു. ഏരിയ കോഓര്‍ഡിനേറ്റേഴ്‌സായി നോട്ടിംഗ്ഹാമില്‍ നിന്നും ബാബു ഔസെപ്പും, ലണ്ടനില്‍ നിന്നു ഷീജോ മല്‍പ്പാനും, മാഞ്ചസ്റ്ററില്‍ നിന്നു ഷൈജി ജോയും, ടെല്‍ഫോഡില്‍ നിന്നു ഷാജു മാടപ്പിള്ളിയും,വാള്‍സാളില്‍ നിന്നു സൈബിന്‍ പാലാട്ടിയും, ബര്‍മിങ്ങ്ഹാമില്‍
 
  18-04-2023
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ - വിഷു ആഘോഷം ചെറി ഹിന്റണ്‍ നെതര്‍ ഹാളില്‍
കേബ്രിഡ്ജ് മലയാളി അസോസിയേഷന്‍ വിഷു - ഈസ്റ്റര്‍ ആഘോഷം നടത്തുന്നു. ചെറി ഹിന്റണ്‍ നെതര്‍ ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. ഏപ്രില്‍ 22 ന് ഉച്ചക്ക് 2 മണിമുതല്‍ രാത്രി 9 മണിവരെയാണു പ്രോഗ്രാം



അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികള്‍ ആഘോഷത്തിന് മികവ് കൂട്ടും. ജീവന്‍ ട്രസ്റ്റ് യുകെയുടെ ഔപചാരികമായ ഉത്ഘാടനം ഈ മാസം 22 ന് വൈകിട്ട് 7 മണിക്ക് യുകെ യിലെ അക്ഷര നഗരിയായ കേംബ്രിഡ്ജില്‍ വച്ച് കേംബ്രിഡ്ജ് മലയാളീ അസോസിയേഷന്‍ (CMA )നടത്തുന്ന ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

07545233760,07958646628,07459143089

Thanks and Regards

Sreeju Purushothaman

PRO CMA

07459143089
 
  10-04-2023
സമീക്ഷ യുകെ എക്സിറ്റര്‍ ബ്രാഞ്ച് സമ്മേളനം നടത്തി
ദേശിയ ട്രീഷറര്‍.രാജി ഷാജി അദ്ധ്യഷത വഹിച്ചു. സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിന്‍ ജെയിംസ് സ്വാഗതം പറഞ്ഞു. ബ്രാഞ്ച് മെമ്പര്‍ കീര്‍ത്തന ഗോപന്‍ അനുശോചന പ്രമേയം അവതരിച്ചു. ബ്രാഞ്ച് സെകട്ടറി വിനു ചന്ദ്രന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സിറ്റര്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ ബിനോയി വര്‍ഗ്ഗീസ്, സമീക്ഷ കെറ്ററിംഗ് ബ്രാഞ്ച് സെക്രട്ടറി എബിന്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.

ഷെയര്‍ &കെയര്‍ പ്രൊജക്റ്റ് ആദ്യ കളക്ഷന്‍ ഉത്ഘാടനം ചെയ്തു. ഷെയര്‍ ആന്‍ഡ് കെയര്‍ പ്രൊജക്റ്റ് നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ കൂടിയായ ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ ആദ്യ കളക്ഷന്‍ വിനു ചന്ദ്രനില്‍ നിന്ന്
 
  04-04-2023
ഡെറം കൂട്ടായ്മ ഈസ്റ്റര്‍-വിഷു ആഘോഷം ഈമാസം 22ന്
ഡെറം കൂട്ടായ്മയുടെ 11-ാമത് ഈസ്റ്റര്‍ -വിഷു ആഘോഷം ഈമാസം 22ന് വൈകിട്ട് മൂന്നു മണി മുതല്‍ നടക്കും. മോട്ടിവേഷണല്‍ സ്പീച്ച്, ഗാനാലാപനം, നൃത്തനൃത്യങ്ങള്‍, ലേഡീസ് ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, ജെന്‍സ് ഡാന്‍സ്, ഡെറം ഓര്‍ക്കസ്ട്രയുടെ പ്രത്യേക ഗാനമേള, കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികള്‍, ചിരി അരങ്ങ്, പുഞ്ചിരി മത്സരം, വിവിധ കായിക മത്സരങ്ങള്‍, ഗെയിംസുകള്‍ എന്നിവ ഉണ്ടായിരിക്കും. ഈ പരിപാടി വന്‍പിച്ച വിജയമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്ഥലത്തിന്റെ വിലാസം

BOWBURN COMMUNITY CENTRE, DURHAM ROAD, DH6 5AT

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ANILKUMAR: 07828218916, MEENA SAJI: 07903901930, Shyni shaju: 07960049523
 
  04-04-2023
ഷെഫീല്‍ഡ് മലയാളി അസോസിയേഷനെ ആനി പാലിയത്ത് നയിക്കും; സീന ഷാജു സെക്രട്ടറി, വര്‍ഗീസ് ഡാനിയേല്‍ ട്രഷറര്‍
യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനും യുകെയിലെ മികച്ച അസോസിയേഷനുകളില്‍ ഒന്നുമായ 'ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് ' 2023-25 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ ആനി പാലിയത്ത് പ്രസിഡന്റായും സീന ഷാജു സെക്രട്ടറിയായും വര്‍ഗീസ് ഡാനിയേല്‍ ട്രഷറര്‍ ആയും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.



ഇക്കഴിഞ്ഞ മാര്‍ച്ച് മാസം 25ന് ഷെഫീല്‍സിലെ സെന്റ് പാട്രിക്ക് ഹാളില്‍ വെച്ച് നടന്ന വാര്‍ഷീക പൊതുയോഗത്തില്‍ വരണാധികാരി ഷാജു സി ബേബിയുടെ നിയന്ത്രണത്തില്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി സനോജ് സുന്ദര്‍, ജോയിന്റ് സെക്രട്ടറിയായി എബിന്‍ അലക്സ്, എന്നിവരെയും കമ്മറ്റി അംഗങ്ങളായി അരുണ്‍ ഡൊമിനിക്ക്, എബി ടോം, ഹരി കൃഷ്ണന്‍, ബീന ഡോണി, ധന്യ ഷിബു, പാര്‍വതി വേണുഗോപാല്‍
 
[9][10][11][12][13]
 
-->




 
Close Window