Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  20-04-2025
യുക്മ പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു; 2025 ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അപേക്ഷ നല്‍കാം

ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷന്‍) പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2025 ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 5 ശനിയാഴ്ച വാല്‍സാളില്‍ വെച്ച് ചേര്‍ന്ന യുക്മ ദേശീയ നിര്‍വാഹക സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്. പ്രവര്‍ത്തന മികവിന്റെ വിജയകരമായ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പ്രയാണം തുടരുന്ന യുക്മ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളുമായി പ്രവാസി മലയാളി

 
  18-04-2025
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വര്‍ണ്ണാഭമായി.

കെന്റിലെ റോചെസ്റ്റര്‍ എന്ന സ്ഥലത്തുള്ള അമ്പലത്തില്‍ വച്ചാണ് വിഷു ആഘോഷിച്ചത്. വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങള്‍ക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാര്‍, സിന്ധു രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങള്‍ അവരവരുടെ വീടുകളില്‍ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങള്‍ ആഘോഷത്തിന് മാറ്റു കൂട്ടി. വിഷു ആഘോഷങ്ങള്‍ക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു

 
  08-04-2025
വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ വാര്‍ഷിക യോഗം സ്‌കൗട്ട് ഹാളില്‍ സംഘടിപ്പിച്ചു. വാം പ്രസിഡന്റ് ടിസി ഷാജി എല്ലാ അംഗങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. സെക്രട്ടറി ഷൈനി തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിഷ ടോണി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിജി ബിജി അവതാരകയായി. ജോയിന്റ് സെക്രട്ടറി പോള്‍ മാവേലി നന്ദി പറഞ്ഞു. ഇതുകൂടാതെ വാമിന്റെ പുതിയ നേതൃത്വത്തേയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങള്‍: പ്രസിഡന്റ്: അനീഷ് മാത്യു, വൈസ് പ്രസിഡന്റ്: മെലഡി പൊട്ടാര്‍, സെക്രട്ടറി: രവി കുറുപ്പ്, ജോയിന്റ് സെക്രട്ടറി: സുജ ജോര്‍ജ്, ട്രഷറര്‍: ഡാന്‍ ഡാനിയേല്‍, ജോയിന്റ് ട്രഷറര്‍: ഷാജി ജോസഫ്, പിആര്‍ഒ: ജോണ്‍സ് മാമ്മന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍:

 
  08-04-2025
ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ബര്‍മിങാമിനു സമീപത്തുള്ള ബ്രയലി ഹില്ലില്‍

പ്രവാസി സംഗമങ്ങളില്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ജൂണ്‍ 28ന് ശനിയാഴ്ച ബര്‍മിങാമിന് അടുത്തുള്ള ബ്രയലി ഹില്ലില്‍ നടക്കുന്നതാണ്. കുന്നും മലയും താഴ്വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തി ചേര്‍ന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരല്‍ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി പ്രസിഡന്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്. ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള

 
  03-04-2025
ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ വിഷു ആഘോഷം ഏപ്രില്‍ 14ന്
മലയാളിയുടെ കാര്‍ഷിക പഞ്ചാംഗ വര്‍ഷാരംഭമാണ് മേടമാസത്തിലെ വിഷു. 'ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും...' എന്ന കവി വചനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ തയ്യാറെടുക്കുകയാണ്. വിഷുക്കണി ദര്‍ശനം, വിഷുകൈനീട്ടം വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയോട് കൂടി 2025 ഏപ്രില്‍ 14ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സമുചിതമായി ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ വിഷു ആഘോഷിക്കുകയാണ്. ഈ മഹോത്സവത്തില്‍ എല്ലാ മലയാളികളുടേയും സാന്നിദ്ധ്യസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഭാരവാഹികള്‍
 
  03-04-2025
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു
സ്‌കന്‍തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റി 2025-26 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്‌കന്‍തോര്‍പ്പിലെ ഓള്‍ഡ് ബ്രംബി യുണെറ്റഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗിലാണ് 15 അംഗ കമ്മിറ്റിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.


ബിനോയി ജോസഫാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അമൃത കീലോത്ത് - വൈസ് പ്രസിഡന്റ്, ദില്‍ജിത്ത് എ ആര്‍ - സെക്രട്ടറി, സോണാ ക്ളൈറ്റസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി
 
  27-03-2025
സമീക്ഷ യുകെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഏപ്രില്‍ അഞ്ചിന് തുടങ്ങുകയാണ്.

എട്ട് വര്‍ഷം മുന്‍പ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പതിയെ കലാ കായിക സാംസ്‌കാരിക മേഖലകളിലും സജീവമായി ഇടപെട്ടുതുടങ്ങി. ചെറിയ കാലയളവില്‍ അത്ഭുതപ്പെടുത്തും വിധം സമീക്ഷ വളര്‍ന്നു. ഇന്നിപ്പോള്‍ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാല്‍പതോളം യൂണിറ്റുകളുണ്ട്. ഇനിയുമിനിയും മനുഷ്യരിലേക്ക് പടരുവാനും ബ്രിട്ടനിലാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും സമീക്ഷ യുകെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഏപ്രില്‍ അഞ്ചിന് തുടങ്ങുകയാണ്. സമീക്ഷയുടെ സത്പ്രവര്‍ത്തികളില്‍ പങ്കാളികളാവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് നേതൃത്വം അറിയിച്ചു.

 
  24-03-2025
യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജണല്‍ പൊതുയോഗം 29ന് (ശനിയാഴ്ച) ന്യൂപോര്‍ട്ടില്‍ നടക്കും. വെയില്‍സ് റീജണിലെ യുക്മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

റീജണല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്.
 
[12][13][14][15][16]
 
-->




 
Close Window