Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍ രൂപീകൃതമായി: പ്രസിഡന്റ് -സോജന്‍ സെബാസ്റ്റ്യന്‍ കാക്കല്ലില്‍, സെക്രട്ടറി - അതുല്‍ തോമസ്, ട്രഷറര്‍ - ജേക്കബ് ടോം
Text By: UK Malayalam Pathram
കാലാനുസൃതമായി വര്‍ദ്ധിച്ചുവരുന്ന പുതു മലയാളി കുടിയേറ്റക്കാരെയും കൂടി ചേര്‍ത്ത് പിടിച്ച് അവരുടെ 'വൈബി' നൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയാണ് ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍. ഇപ്പോഴിതാ, 'യുണൈറ്റിങ് പീപ്പിള്‍ ആന്‍ഡ് സെലിബ്രേറ്റിങ് കള്‍ച്ചര്‍ ടുഗെതര്‍' എന്ന ആപ്ത വാക്യത്തിലടിയുറച്ച് ഗ്ലാസ്ഗോ സൗത്ത് കേന്ദ്രീകൃതമായി ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍ രൂപീകരണ കൂടിയാലോചന യോഗത്തില്‍ 75 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 150ല്‍പരം ആളുകളാണ് പങ്കെടുത്തത്. ഈ അവസരത്തില്‍ ഗ്ലാസ്ഗോ മലയാളി അസോസിയേഷന്റെ (ജിഎംഎ) അഡ്ഹോക്ക് കമ്മറ്റിക്കും രൂപം നല്‍കി. പ്രഥമ പ്രസിഡന്റായി: സോജന്‍ സെബാസ്റ്റ്യന്‍ കാക്കല്ലില്‍, വൈസ് പ്രസിഡന്റ്: ടോമി ആന്റണി, സെക്രട്ടറി: അതുല്‍ തോമസ്, ജോയിന്റ് സെക്രട്ടറി: ഷിബു ജോസഫ്, ട്രഷറര്‍: ജേക്കബ് ടോം, ജോയിന്റ് ട്രഷറര്‍: ബിജു ജോസ്, പിആര്‍ഒ: സോജു തമ്പി എന്നിവരെയും എക്സിക്യുട്ടിവ് അംഗങ്ങളായി : ജെയിംസ് മാത്യു, ബെന്നി മാത്യു, സാബു ജോസഫ്, രാജു തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.


2025ലെ ഓണാഘോഷത്തോടനുബന്ധിച്ച് വളരെ വിപുലമായ രീതിയില്‍ 'ഗ്ലാസ്ഗോ മലയാളി അസോസിയേഷന്റെ' കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ആഗസ്റ്റ് 30ന് ഡെസ്റ്റിനി ചര്‍ച്ച് ഹാളില്‍ വച്ചായിരിക്കും ഗ്ലാസ്ഗോ മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷവും ഉദ്ഘാടനവും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
 
Other News in this category

 
 




 
Close Window