Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ വിഷു ആഘോഷം ഏപ്രില്‍ 14ന്
Text By: UK Malayalam Pathram
മലയാളിയുടെ കാര്‍ഷിക പഞ്ചാംഗ വര്‍ഷാരംഭമാണ് മേടമാസത്തിലെ വിഷു. 'ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും...' എന്ന കവി വചനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ തയ്യാറെടുക്കുകയാണ്. വിഷുക്കണി ദര്‍ശനം, വിഷുകൈനീട്ടം വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയോട് കൂടി 2025 ഏപ്രില്‍ 14ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സമുചിതമായി ബിര്‍മിങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്‍ വിഷു ആഘോഷിക്കുകയാണ്. ഈ മഹോത്സവത്തില്‍ എല്ലാ മലയാളികളുടേയും സാന്നിദ്ധ്യസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം

ബിര്‍മിങ്ഹാം ലോംങ്ബ്രിഡ്ജ് സോഷ്യല്‍ ക്ലബ്ബ്, 1012 ബ്രിസ്റ്റോള്‍റോഡ്, സൗത്ത് B31 2QU
 
Other News in this category

 
 




 
Close Window