Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു
Text By: UK Malayalam Pathram
സ്‌കന്‍തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റി 2025-26 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്‌കന്‍തോര്‍പ്പിലെ ഓള്‍ഡ് ബ്രംബി യുണെറ്റഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗിലാണ് 15 അംഗ കമ്മിറ്റിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.


ബിനോയി ജോസഫാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അമൃത കീലോത്ത് - വൈസ് പ്രസിഡന്റ്, ദില്‍ജിത്ത് എ ആര്‍ - സെക്രട്ടറി, സോണാ ക്ളൈറ്റസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി ബിനു വര്‍ഗീസ്, വിദ്യാ സജീഷ്, സന്തോഷ് തോമസ്, ഫിയോണ ജോസഫ്, ബിജോ സെബാസ്റ്റ്യന്‍ എന്നിവരെയും തെരഞ്ഞെടുത്തു. വിപിന്‍ രാജു ഓഡിറ്റര്‍ സ്ഥാനത്ത് തുടരും. ഡോ. പ്രീതി മനോജ്, ഹര്‍ഷ ഡോമിനിക്, അലീന കെ സാജു, ഡോയല്‍ രാജുഎന്നിവരെ കമ്യൂണിറ്റി റെപ്രസന്റേറ്റീവുകള്‍ ആയി നാമനിര്‍ദ്ദേശം ചെയ്തു. ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാന്‍ ബ്ളെസന്‍, ഇവാനാ ബിനു വര്‍ഗീസ് എന്നിവര്‍ യൂത്ത് റെപ്രസന്റേറ്റീവുമാരായി പ്രവര്‍ത്തിക്കും.


നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നടപ്പാക്കുന്നത്. സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിലെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ ശക്തമായ കാമ്പയിന് അസോസിയേഷന്‍ തുടക്കം കുറിച്ചിട്ടുണ്ട്. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷന്‍ നടത്തി വരുന്നു.


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികള്‍ക്കൊപ്പം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷന്‍ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അസോസിയേഷന്റെ അംഗങ്ങള്‍ക്കായി ബാഡ്മിന്റണ്‍ കോച്ചിംഗ്, ക്രിക്കറ്റ്, ബോളിവുഡ് ഡാന്‍സ് ക്ലാസ് അടക്കമുള്ള വിവിധ പരിപാടികള്‍ കഴിഞ്ഞ വര്‍ഷം അസോസിയേഷന്‍ നടത്തിയിരുന്നു. ഹള്‍, ഗെയിന്‍സ്ബറോ, ഗൂള്‍, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടാലന്റ് ഷോയും അവാര്‍ഡ് നൈറ്റും നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശംസ നേടി.


അസോസിയേഷന്റെ ഈസ്റ്റര്‍/ വിഷു/ഈദ് ആഘോഷം ഏപ്രില്‍ 21ന് നടക്കും. മെയ് 10ന് ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ ആഘോഷവും അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window