Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
അസോസിയേഷന്‍
  10-10-2023
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ പുതിയ യൂണിറ്റുകളില്‍ ഒന്നായ ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ നിലവില്‍ വന്നു.

പണ്ട് മുതല്‍ നിരവധി അസോസിയേഷനുകള്‍ യുകെയില്‍ എല്ലായിടത്തും നിലവില്‍ ഉണ്ടെങ്കില്‍ കൂടി, പുതുതായി വരുന്ന ആളുകള്‍ അവരുടെതായ കൂട്ടായ്മ രൂപീകരിച്ചു സാമാന്തരമായി പോകുമ്പോഴാണ് വളരും തോറും പിളരുമെന്ന രാഷ്ട്രീയപഴമൊഴികള്‍ പിന്തുടരുന്ന യുകെയിലെ മലയാളി അസോസിയേഷനുകളില്‍ വേറിട്ട് നില്‍ക്കുന്നു ഗ്ലോസെറ്റര്‍ഷെയിര്‍ മലയാളി അസോസിയേഷന്‍. പൂര്‍ണമായും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ യുകെയിലെത്തിയ, ജിഎംഎയിലെ എല്ലാ പരിപാടികളിലും പൂര്‍ണമനസോടെ എപ്പോഴും പങ്കെടുക്കുന്ന ഒരു കൂട്ടം യുവരക്തങ്ങളുടെ കൂട്ടായ്മയാണ് വര്‍ഷങ്ങളുടെ അനുഭവസാമ്പത്തുമായി നേതൃത്വം രാജന്‍ കുര്യന്‍ നേതൃത്വം കൊടുക്കുന്ന ഈ പുതിയ യൂണിറ്റ്. ഇന്നലെ സിന്‍ഡര്‍ഫോര്‍ഡിലെ സ്പോര്‍ട്സ് ബാറില്‍ നടന്ന പ്രൗഢഗംഭീരമായ

 
  07-10-2023
ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഖ സാബു പ്രസിഡന്റ്, സുധിഷ് സുധാകരന്‍ സെക്രട്ടറി, ജെഫ്രിന്‍ ട്രെഷറര്‍

കഴിഞ്ഞ മാസം 23 ന് നടന്ന ജനറല്‍ ബോഡി മീറ്റിങില്‍ 2022-23 എക്സിക്യൂട്ടിവ് കമ്മിറ്റി വരവ് ചെലവ് കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശേഷം 2023-24 വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയെ നിയോഗിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ പറ്റി ചര്‍ച്ചയും നടന്നു. രേഖ സാബു പ്രസിഡന്റായും സുധിഷ് സുധാകരന്‍ സെക്രട്ടറിയായും ജെഫ്രിന്‍ ട്രെഷററായും നിയുക്തരായി. മാത്യുസ് മറ്റമന, സജിമോന്‍ മാത്യു, സുബിന്‍ ഈശോ, നിവിന്‍ സണ്ണി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്ഥാനമേറ്റപ്പോള്‍, രഞ്ജു ഫിലിപ്പ്, ഏലിയാമ്മ ബേബി എന്നിവര്‍ വനിതാ പ്രതിനിധികളായി. ഡെല്‍ന ബിബി, കെവിന്‍ സജി എന്നിവര്‍ യുവ പ്രതിനിധികളുടെ ഉത്തരവാദിത്വം വഹിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ തിരഞ്ഞെടുപ്പ് കൂടാതെയാണ് ജനറല്‍

 
  28-09-2023
പത്തനംതിട്ടയിലെ റാന്നിയില്‍ നിന്നു യുകെയില്‍ എത്തിയ മലയാളികള്‍ - റാന്നി മലയാളി അസോസിയേഷന്‍ സംഗമം

യുകെയില്‍ എത്തിയ റാന്നിയിലെ മലയാളികള്‍ ഒത്തു ചേര്‍ന്നു. സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ തീയതികളില്‍ എം.എസ്.സി ക്രൂയിസ് എന്ന കപ്പലില്‍ വച്ചായിരുന്നു റാന്നി മലയാളി അസോസിയേഷന്‍ സംഗമം. സൗത്താംപ്റ്റണ്‍ നിന്നു പുറപ്പെട്ട കപ്പലിലെ റാന്നി കൂട്ടായ്മ കൗതുകമായി. ആര്‍എംഎയുടെ പ്രസിഡന്റ് എബിമോന്‍ ജേക്കബ്ബ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി സോജന്‍ വി ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പച്ചു. ട്രഷറര്‍ അനില്‍ നെല്ലിക്കല്‍ കണക്ക് അവതരിപ്പിച്ചു. മക്കളേയും, കൊച്ചുമക്കളേയും സന്ദര്‍ശിക്കാന്‍ റാന്നിയില്‍ നിന്നു യുകെയില്‍ എത്തിയ മാതാപിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. 2023 -2024 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി സൈബു കണ്ണംന്താനത്തിനേയും, സെക്രട്ടറിയായി പ്രേമിനോ

 
  28-09-2023
യുക്മ ദേശീയ കലാമേള: ലോഗോ രൂപകല്പനക്കും നഗര്‍ നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിക്കുന്നു

പതിനാലാമത് യുക്മ ദേശീയ കലാമേള നവംബര്‍ 4 ന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് നടത്തുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തത് പോലെ ദേശീയ കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 5 വ്യാഴം ആയിരിക്കും. ഭാരതത്തിന്റെ മഹത്തായ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന മഹാരഥന്മാരുടെ പേരുകളിലാണ് മുന്‍ വര്‍ഷങ്ങളിലും ദേശീയ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. കലയുടെ നഭസ്സിലെ

 
  26-09-2023
മിഡ് വെയില്‍സില്‍ ആദ്യ മലയാളി സംഘടന രൂപം കൊണ്ടു - മിഡ് വെയില്‍സ് മലയാളി അസോസിയേഷന്‍

മിഡ് വെയില്‍സില്‍ ആദ്യ മലയാളി സംഘടന രൂപം കൊണ്ടു. ന്യൂടൗണ്‍ - വെല്‍ഷ്പൂളിലെ മലയാളി കൂട്ടായ്മയുടെ പേര് - മിഡ് വെയില്‍സ് മലയാളി അസോസിയേഷന്‍. സംഘടനയുടെ പ്രസിഡന്റ് അജോ വി. ജോസഫ്. സെക്രട്ടറി ബിജു ഏറത്തു തോമസ്. ട്രഷറര്‍ കിസ്റ്റോ ജോസഫ്. മറ്റു ഭാരവാഹികള്‍: - ക്രിസ്ടിജ (വൈസ് പ്രസിഡന്റ്), മഹിമറാണി (ജോയിന്റ് സെക്രട്ടറി), സ്മിത തോമസ്, ഹെലന്‍, ഷിമ്മി ജോര്‍ജ്, സജി മാത്യു, ജെയിംസ്, ജോജോ തോമസ് എന്നിവര്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ ആയും ചില്‍ഡ്രന്‍സ് വിങ് കോഓര്‍ഡിനേറ്റര്‍മാരായി ക്രിസ്ടി സജി, സഹശ്രീ, ഹൃഥ്വിക് എന്നിവരെയും തിരഞ്ഞെടുത്തു.

 
  25-09-2023
യൂ. കെ. കോലഞ്ചേരി സംഗമം വാല്‍സാളില്‍ Aldridge Community Centre

എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. യൂ. കെ. യിലെ ഏതാനും ചില കൊലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിന്റ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളില്‍ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതല്‍ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള കൊലഞ്ചേരിക്കാരുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്ഥിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോലഞ്ചേരി മേഖലയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള ധനസഹായം, കോവിഡ്-19 കാരണം നാട്ടിലെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്ന സമയത്ത് കോലഞ്ചേരി മേഖലയിലെ വിവിധ

 
  18-09-2023
യുകെയിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ് ഓണാഘോഷം ഗംഭീരമായി; 25 വിഭവങ്ങളുമായി കെങ്കേമ സദ്യ

യുകെയിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ് ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലും പരിപാടി ഗംഭീരമായി. കേംബ്രിഡ്ജ്ഷെയറിലെ കാംബോണിലായിരുന്നു ഓണം കൂട്ടായ്മ. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു ആഘോഷം. മലയാളി മങ്കമാരുടെ തിരുവാതിരയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും അരങ്ങേറി. മാവേലി മന്നനെ ഓണത്തിന്റെ സ്മരണയില്‍ വരവേറ്റു. ഇരുപത്തഞ്ചു വിഭവങ്ങളൊരുക്കിയ സദ്യ കെങ്കേമമായി.

 
  16-09-2023
വെസ്റ്റന്‍ സൂപ്പര്‍ മെറിലെ മലയാളി അസ്സോസിയേഷന്‍ ഓണം ആഘോഷിച്ചു

വെസ്റ്റന്‍ സൂപ്പര്‍ മെറിലെ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ക്യൂസ്റ്റോക്ക് ഹാളിലായിരുന്നു ആഘോഷ പരിപാടി. Freedom Mortgage റിപ്രേസേന്റെറ്റിവ് ബിപിന്‍ , നോര്‍ത്ത് സോമര്‍സെറ്റ് RENS അംഗമായ കാരണ്‍ ലീ, പ്രസിഡന്റ് പയസ് പാപ്പച്ചന്‍,സെക്രട്ടറി രജിത നായര്‍,വൈസ് പ്രസിഡന്റ് ആലീസ് വിന്‍സന്റ്, ജോയിന്റ് സെക്രട്ടറി റോയ് അബ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. മനോഹരമായ പൂക്കളവും, കേരള തനിമയുള്ള തിരുവാതിരയും ഗൃഹാതുരസ്മരണയുണ്ടാക്കി. സദസില്‍ അവതരിച്ച മഹാബലി തിരുമേനി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ അതിശയിപ്പിച്ചു. അവേശത്തുടിപ്പായി വടം വലി നടത്തി. കേരള ക്ലാസ്സിക്കല്‍,ഫ്യൂഷന്‍, സെമി ക്ലാസ്സിക്കല്‍ ഡാന്‍സുകളാലും ശ്രധ്രേയമായ

 
[4][5][6][7][8]
 
-->




 
Close Window