Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
അസോസിയേഷന്‍
  18-09-2023
യുകെയിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ് ഓണാഘോഷം ഗംഭീരമായി; 25 വിഭവങ്ങളുമായി കെങ്കേമ സദ്യ

യുകെയിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ് ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തിലും പരിപാടി ഗംഭീരമായി. കേംബ്രിഡ്ജ്ഷെയറിലെ കാംബോണിലായിരുന്നു ഓണം കൂട്ടായ്മ. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു ആഘോഷം. മലയാളി മങ്കമാരുടെ തിരുവാതിരയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും അരങ്ങേറി. മാവേലി മന്നനെ ഓണത്തിന്റെ സ്മരണയില്‍ വരവേറ്റു. ഇരുപത്തഞ്ചു വിഭവങ്ങളൊരുക്കിയ സദ്യ കെങ്കേമമായി.

 
  16-09-2023
വെസ്റ്റന്‍ സൂപ്പര്‍ മെറിലെ മലയാളി അസ്സോസിയേഷന്‍ ഓണം ആഘോഷിച്ചു

വെസ്റ്റന്‍ സൂപ്പര്‍ മെറിലെ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ക്യൂസ്റ്റോക്ക് ഹാളിലായിരുന്നു ആഘോഷ പരിപാടി. Freedom Mortgage റിപ്രേസേന്റെറ്റിവ് ബിപിന്‍ , നോര്‍ത്ത് സോമര്‍സെറ്റ് RENS അംഗമായ കാരണ്‍ ലീ, പ്രസിഡന്റ് പയസ് പാപ്പച്ചന്‍,സെക്രട്ടറി രജിത നായര്‍,വൈസ് പ്രസിഡന്റ് ആലീസ് വിന്‍സന്റ്, ജോയിന്റ് സെക്രട്ടറി റോയ് അബ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. മനോഹരമായ പൂക്കളവും, കേരള തനിമയുള്ള തിരുവാതിരയും ഗൃഹാതുരസ്മരണയുണ്ടാക്കി. സദസില്‍ അവതരിച്ച മഹാബലി തിരുമേനി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ അതിശയിപ്പിച്ചു. അവേശത്തുടിപ്പായി വടം വലി നടത്തി. കേരള ക്ലാസ്സിക്കല്‍,ഫ്യൂഷന്‍, സെമി ക്ലാസ്സിക്കല്‍ ഡാന്‍സുകളാലും ശ്രധ്രേയമായ

 
  13-09-2023
പതിനാലാമത് യുക്മ ദേശീയ കലാമേള മാനുവല്‍ പ്രകാശനം ചെയ്തു

യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണല്‍, ദേശീയ കലാമേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. കലാമേള മത്സരങ്ങള്‍ക്കുള്ള നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' ന്റെ ആദ്യ കോപ്പി സുപ്രസിദ്ധ വ്‌ളോഗര്‍ ശ്രീ. സുജിത് ഭക്തന്‍, യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറക്ക് നല്‍കി പ്രകാശനം ചെയ്തു. യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളന വേദിയില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍, വിശിഷ്ടാതിഥി കേംബ്രിഡ്ജ് ഡപ്യൂട്ടി മേയര്‍ ബൈജു വര്‍ക്കി തിട്ടാല, കലാമേള മാനുവല്‍ തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളായ ജയകുമാര്‍ നായര്‍, സണ്ണിമോന്‍ മത്തായി, ലിറ്റി ജിജോ എന്നിവരും സന്നിഹിതരായിരുന്നു. കാലോചിതമായി പരിഷ്‌കരിച്ച കലാമേള മാനുവലിലെ മാര്‍ഗ്ഗരേഖകളെ

 
  13-09-2023
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്: പ്രസിഡന്റ് - അഡ്വ. ജാക്സണ്‍ തോമസ്, സെക്രട്ടറി - ലജു പാറക്കന്‍, ട്രഷറര്‍ - ടോം സക്കറിയ

സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനാണ് എസ്എംഎ.നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ മുന്‍ പ്രസിഡന്റും യുക്മ ദേശീയ നിര്‍വഹക സമിതി അംഗവുമായ അഡ്വ. ജാക്സണ്‍ തോമസ് ആണ് പ്രസിഡന്റ്. വിദ്യാഭ്യാസ കാലം മുതല്‍ സംഘടനാ പാടവം തെളിയിച്ച, ബിസിനസ് മാനേജ്മെന്റ് ബിരുദധാരി കൂടിയായ ഇദ്ദേഹം എസ്എംഎ യുടെ മുന്‍ പ്രസിഡന്റും ക്രിസ്ത്യന്‍ യൂണിയന്‍ ഫെയ്ത് ആന്‍ഡ് ജസ്റ്റിസ് കമ്മീഷന്‍ അംഗവും നിരവധി സംഘടനകളില്‍ ഭാരവാഹിയുമാണ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലജു പാറക്കന്‍ അറിയിപ്പെടുന്ന നാടക സംവിധായക- കൃത്തും കലാകാരനുമൊക്കെയാണ്. ട്രഷറര്‍ ടോം സക്കറിയ സംഘടനാ രംഗത്ത് മികവ് തെളിയിച്ച വ്യക്തിത്വമാണ്. വൈസ് പ്രസിഡന്റായി ആന്‍സി തങ്കച്ചനും

 
  13-09-2023
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലിയില്‍
യുക്മ കലാമേള 2023ന് ആരവം ഉയര്‍ത്തിക്കൊണ്ട് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലി സലേഷ്യന്‍ കോളേജില്‍ കേളി കൊട്ടുണരാന്‍ തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പൂര്‍ണ്ണപങ്കാളിത്തത്തോടെ നടക്കുന്ന കലാമേള അത്യന്തം ആവേശം നിറഞ്ഞതായിരിക്കും എന്നതില്‍ സംശയമില്ല. മാതൃഭാഷയുടെയും ലോകം അറിയുന്ന കേരളീയ, ഇന്ത്യന്‍ കലകളുടെയും അരങ്ങായി മാറാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കേ മത്സരാര്‍ത്ഥികള്‍ അംഗ അസ്സോസിയേഷനുകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പിക്കാന്‍ സ്‌കൂള്‍ അവധിക്കാലത്ത് തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞുവെന്നത് ഇപ്രാവശ്യം മല്‍സരങ്ങളുടെ നിലവാരം വര്‍ധിപ്പിക്കും.

അംഗ അസ്സോസിയേഷനുകള്‍ മുഖാന്തിരം
 
  13-09-2023
പത്താമത് കുറിച്ചി - നീലംപേരൂര്‍ കുടുംബ സംഗമം സെപ്റ്റംബര്‍ 30ന് മാഞ്ചസ്റ്ററില്‍
യുകെയിലുള്ള കുറിച്ചി നീലംപേരൂര്‍ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയില്‍മൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സെപ്റ്റംബര്‍ 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു. സൗഹൃദം പുതുക്കുന്നതിനും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും എപ്പോഴും സംഗമം മാറാറുണ്ട്.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് സംഗമം നടക്കുന്നത്. പത്താമത് കുടുംബ സംഗമം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ കുറിച്ചിനീലംപേരൂര്‍ നിവാസികളെയും ഹാര്‍ദ്ദമായി ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

സജീവ് പുന്നൂസ് : 07789701412

ലിജോ പുന്നൂസ് : 07791175973

ജോജി ജേക്കബ്ബ് : 07956199063

ബിനു ജേക്കബ്ബ് : 07872182127

Resbin Pathil: 07872986143

സ്റ്റേജ് പ്രോഗ്രാം
 
  12-09-2023
ബ്രിസ്റ്റളിലെ കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബര്‍ പതിനാറിന്
ബ്രിസ്റ്റളിലെ വിറ്റ്ചര്‍ച്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാ ഘോഷം സെപ്റ്റംബര്‍ പതിനാറിന് രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം ആറ് മണി വരെ നടക്കും. കലാ സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും. മലയാളമണ്ണിന്റെ ഗന്ധമുള്ള ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ആഘോഷം ആയിരിക്കും ഇത്. തിരുവാതിര, നിരവധി നൃത്തസംഗീത രൂപങ്ങള്‍, വടംവലി,മികച്ച ഗാനങ്ങളുമായി ഗായകരും, ഗായികമാരും അവതരിപ്പിക്കുന്ന സംഗീത പരിപാടികള്‍,
കൂടാതെ ഒക്ടോബറില്‍ നടക്കുന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ നവരാത്രി സംഗീതോത്സവമായ 'ശ്രീ
 
  04-09-2023
മലയാള തനിമയില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഓണാഘോഷം: പ്രജാപതി ഹാള്‍ മലയാളികളുടെ സംഗമ വേദിയായി
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി (എല്‍.കെ.സി) ഓണാഘോഷം ഗംഭീരമായി. പ്രജാപതി ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരുന്നു ആഘോഷം. പൂക്കളവും മഹാബലിയും ആളുകളെ വരവേറ്റു. കുട്ടികളും മുതിര്‍ന്നവരും വൈവിധ്യമാര്‍ന്ന കലാപരിപാടി അവതരിപ്പിച്ചു. ആഘോഷത്തിന് ഓണ്‍ലൈന്‍ ടിക്കറ്റും ക്യു ആര്‍ കോഡ് സിസ്റ്റവും നടപ്പാക്കിയിരുന്നു. സെക്രട്ടറി അജീഷ് കൃഷ്ണന്‍ സ്വാഗതം ചെയ്തു. പ്രസിഡണ്ട് ജോസ് തോമസും മഹാബലിയും മറ്റു ഓഫീസ് ബെയറേഴ്സും ചേര്‍ന്നു ഔദ്യോഗിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. 1150 ഓളം ആളുകള്‍ രുചികരമായ ഓണസദ്യ കഴിച്ചു.
 
[5][6][7][8][9]
 
-->




 
Close Window