Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
അസോസിയേഷന്‍
  24-07-2023
മലയാളി അ സോസിയേഷന്‍ ഓഫ് റെഡ്ഡിംഗ് കമ്മ്യൂണിറ്റി ഓണാഘോഷം സെപ്റ്റംബര്‍ 17ന്
മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഡിംഗ് കമ്മ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17ന് ഞായറാഴ്ച നടക്കും. ലോഡണ്‍ ഹാളില്‍ വച്ചു നടക്കുന്ന ആഘോഷത്തിലേക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ ്അംഗങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
 
  19-07-2023
നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്മരായി
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്മരായി വിതീന്‍ഷോ വാരിയേഷസ് രണ്ടാം സ്ഥാനവും പ്ലാറ്റ്ഫീല്‍ഡ് ഇലവണ്‍ മൂന്നാംസ്ഥാനവും നേടി മിഡ് ലാഡ്സിലെ ഇരുപത് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് ലൈയിജു മാനുവല്‍ എസ് എസ് ത്രീ യൂസ്ഡ് കാര്‍ സെയില്‍ ലുലു മിനിമാര്‍ട്ട് എന്നിവരുടെ സഹകരണ ത്തോടെ പാഴ്സ് വുഡ് സ്‌കൂള്‍ ഗ്രൗഡില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് സംഘടിപ്പിച്ചത് .ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി അത്യന്ത്യം വാശിയേറിയ ഫൈനലില്‍ മുന്ന് വിക്കറ്റിനാണ് മാഞ്ചസ്റ്റര്‍ നൈറ്റ്സ് വിജയിച്ചത് , മഴ വില്ലനായി വന്നെങ്കിലും അതിനെ തരണം ചെയ്യ്ത് നല്ല രീതിയില്‍ നൈസ്റ്റ് ക്ലബ് ടൂര്‍ണ്ണമെന്റ് വിജയകരമായി പൂര്‍ത്തി യാക്കി
 
  18-07-2023
ഡെറം കൂട്ടായ്മയുടെ പത്താമത് വാര്‍ഷിക ആഘോഷം ഗംഭീരമായി. ഗാനമേളയിലും തുടര്‍ന്ന് നടന്ന ഡിജെ പാര്‍ട്ടിയിലും നൂറുകണക്കിന് ആളുകള്‍ കുടുബസമേതം പങ്കെടുത്തു.

ഡെറം കൂട്ടായ്മയുടെ പത്താമത് വാര്‍ഷിക ആഘോഷം ഗംഭീരം. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ തുടരുന്നു. ഗാനമേളയിലും തുടര്‍ന്ന് നടന്ന ഡിജെ പാര്‍ട്ടിയിലും നൂറുകണക്കിന് ആളുകള്‍ കുടുബസമേതം പങ്കെടുത്തു. ബ്രാന്‍ഡണ്‍ കമ്മ്യൂണിറ്റി ഹാളില്‍ നിറഞ്ഞ സദസ്സില്‍ നടന്ന ഈ സംഗീത സായാഹ്നം ഡെറം കൂട്ടായ്മയുടെ നിറ സാന്നിധ്യം ആയ ജിമ്മി വര്‍ക്കിയും നിശ്ചലിന്റെ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ ആയ വൈറ്റില കാഞ്ഞിരത്തില്‍ വീട്ടില്‍ റിട്ട. സുബേധാര്‍ മേജര്‍ പി ജോണ്‍സന്‍, ഭാര്യ ലൂസി ജോണ്‍സന്‍, റിന്നുവിന്റെ മാതാപിതാക്കളായ പള്ളുരുത്തി വലിയ പറമ്പില്‍ വീട്ടില്‍ അഗസ്റ്റിന്‍ ഭാര്യ മേരി അഗസ്റ്റിന്‍, മായ കേശവന്റെ മാതാവ്, അതിരുമ്പുഴ ഞാറലിക്കോട്ടില്‍ ഓമന കേശവനും ചേര്‍ന്ന് നിര്‍വഹിച്ചു.

 
  18-07-2023
ഐഒസി യുകെ പ്രവാസി സംഗമം 'മിഷന്‍ 2024' ഓഗസ്റ്റ് 25 ന് മാഞ്ചസ്റ്ററില്‍ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന്‍ 2024' പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന് വൈകുന്നേരം 5 മുതല്‍ മഞ്ചസ്റ്ററില്‍ നടക്കും. യുകെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതാവും മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും.

യുകെയില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് ഏറെ വ്യത്യസ്തയോടെയാണ് മഞ്ചസ്റ്ററില്‍ ഐഒസി യുകെ കേരള ഘടകം ഒരുക്കിയിരിക്കുന്നത്.

ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പരിപാടിയില്‍ വിവിധ കലാവിരുന്നുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

താളമേള ശിങ്കാര വാദ്യങ്ങളും നാടന്‍ കലാരൂപസംഗമവും
 
  10-07-2023
കോതമംഗലം സ്വദേശികള്‍ യുകെയില്‍ കൂട്ടായ്മ നടത്തി: ബര്‍മിങ്ഹാമിലെ സംഗമം അവിസ്മരണീയമായി
യൂറോപ്പിലെ കോതമംഗലം സ്വദേശികള്‍ ബര്‍മിങ്ഹാമില്‍ ഒത്തു ചേര്‍ന്നു. സംഗമത്തിന്റെ ഉദ്ഘാടനം ഷോയി കുരിയാക്കോസ്, സോജന്‍ മണിയിരിക്കല്‍, എല്‍ദോസ് സണ്ണി, ജോസ് വലിയപറമ്പില്‍, വിജു ഇടയ്ക്കാട്ടുകുടിയില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദമായ സദ്യയായിരുന്നു സഘാടകര്‍ ഒരുക്കിയിരുന്നത്.
 
  10-07-2023
ഓണാഘോഷങ്ങളോട് അനുബന്ധിച്ചു ഓള്‍ യുകെ തിരുവാതിരകളി മത്സരം ലണ്ടനില്‍
ഓണത്തോടനുബന്ധിച്ചു കലാഭവന്‍ ലണ്ടന്‍ ഓള്‍ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു.


സെപ്റ്റംബര്‍ 23ന് ലണ്ടനില്‍ വെച്ചാണ് മത്സരം അരങ്ങേറുന്നത്. വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം സമ്മാനം ഇരുന്നൂറ്റി അന്‍പത് പൗണ്ടും സര്‍ട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. തിരുവാതിരകളി മത്സരങ്ങള്‍ക്ക് പുറമെ മലയാള തനിമയിലുള്ള ഫാഷന്‍ ഷോയും മത്സരങ്ങളും ഉണ്ടാകും. കൂടാതെ വിപുലമായ ഓണാഘോഷപരിപാടികളും അരങ്ങേറും.


കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍
07841613973 /
 
  05-07-2023
നാട്യവേദ സ്‌കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന 'നാട്യ സമര്‍പ്പണം' ജൂലൈ എട്ടിന് ലണ്ടന്‍ ശ്രീ മുരുകന്‍ ടെമ്പിളില്‍
കാംബോണിലെ ഡാന്‍സ് സ്‌കൂളിലെ വളര്‍ന്നുവരുന്ന കലാകാരന്മാരുടെ ഭരതനാട്യ നൃത്ത പ്രകടനമാണ് 'നാട്യ സമര്‍പ്പണം'. ഗുരുക്കന്മാര്‍ക്കുള്ള ആത്മസമര്‍പ്പണമായാണ് ഈ പരിപാടി അവതരിപ്പിക്കുക.


150 മുതല്‍ 200 വരെ പേര്‍ക്കാണ് പരിപാടി ആസ്വദിക്കുവാന്‍ കഴിയുക. ഓറിയന്റല്‍ എക്സാമിനേഷന്‍ ബോര്‍ഡ് ലണ്ടന്റെ മാനേജിംഗ് ഡയറക്ടര്‍ അംബികാ തമോത്തരം, ചീഫ് എക്സാമിനര്‍ പ്രെമല രവീന്ദ്രന്‍ എന്നിവരാണ് പരിപാടിയുടെ മുഖ്യാതിഥികള്‍.
 
  03-07-2023
ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കര്‍മ്മം ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിച്ചു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണല്‍ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്ഘാടനം രമ്യാ ഹരിദാസ് എംപി നിര്‍വ്വഹിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡന്‍ നടത്തിയത്.
ഐഒസി (യുകെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയല്‍, മുതിര്‍ന്ന നേതാവ് ബേബികുട്ടി ജോര്‍ജ്, ജോര്‍ജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോണ്‍ പീറ്റര്‍, ജിതിന്‍ വി തോമസ്, സുബിന്‍ റോയ്, അര്‍ഷാദ് ഇഫ്തിഖാറുദ്ധീന്‍, സ്റ്റീഫന്‍ റോയ് എന്നിവര്‍ സംബന്ധിച്ചു.
തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.
 
[7][8][9][10][11]
 
-->




 
Close Window