Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
അസോസിയേഷന്‍
  13-09-2023
പത്താമത് കുറിച്ചി - നീലംപേരൂര്‍ കുടുംബ സംഗമം സെപ്റ്റംബര്‍ 30ന് മാഞ്ചസ്റ്ററില്‍
യുകെയിലുള്ള കുറിച്ചി നീലംപേരൂര്‍ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയില്‍മൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സെപ്റ്റംബര്‍ 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു. സൗഹൃദം പുതുക്കുന്നതിനും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും എപ്പോഴും സംഗമം മാറാറുണ്ട്.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് സംഗമം നടക്കുന്നത്. പത്താമത് കുടുംബ സംഗമം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ കുറിച്ചിനീലംപേരൂര്‍ നിവാസികളെയും ഹാര്‍ദ്ദമായി ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

സജീവ് പുന്നൂസ് : 07789701412

ലിജോ പുന്നൂസ് : 07791175973

ജോജി ജേക്കബ്ബ് : 07956199063

ബിനു ജേക്കബ്ബ് : 07872182127

Resbin Pathil: 07872986143

സ്റ്റേജ് പ്രോഗ്രാം
 
  12-09-2023
ബ്രിസ്റ്റളിലെ കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബര്‍ പതിനാറിന്
ബ്രിസ്റ്റളിലെ വിറ്റ്ചര്‍ച്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാ ഘോഷം സെപ്റ്റംബര്‍ പതിനാറിന് രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം ആറ് മണി വരെ നടക്കും. കലാ സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരിക്കും. മലയാളമണ്ണിന്റെ ഗന്ധമുള്ള ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ആഘോഷം ആയിരിക്കും ഇത്. തിരുവാതിര, നിരവധി നൃത്തസംഗീത രൂപങ്ങള്‍, വടംവലി,മികച്ച ഗാനങ്ങളുമായി ഗായകരും, ഗായികമാരും അവതരിപ്പിക്കുന്ന സംഗീത പരിപാടികള്‍,
കൂടാതെ ഒക്ടോബറില്‍ നടക്കുന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ നവരാത്രി സംഗീതോത്സവമായ 'ശ്രീ
 
  04-09-2023
മലയാള തനിമയില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഓണാഘോഷം: പ്രജാപതി ഹാള്‍ മലയാളികളുടെ സംഗമ വേദിയായി
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി (എല്‍.കെ.സി) ഓണാഘോഷം ഗംഭീരമായി. പ്രജാപതി ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരുന്നു ആഘോഷം. പൂക്കളവും മഹാബലിയും ആളുകളെ വരവേറ്റു. കുട്ടികളും മുതിര്‍ന്നവരും വൈവിധ്യമാര്‍ന്ന കലാപരിപാടി അവതരിപ്പിച്ചു. ആഘോഷത്തിന് ഓണ്‍ലൈന്‍ ടിക്കറ്റും ക്യു ആര്‍ കോഡ് സിസ്റ്റവും നടപ്പാക്കിയിരുന്നു. സെക്രട്ടറി അജീഷ് കൃഷ്ണന്‍ സ്വാഗതം ചെയ്തു. പ്രസിഡണ്ട് ജോസ് തോമസും മഹാബലിയും മറ്റു ഓഫീസ് ബെയറേഴ്സും ചേര്‍ന്നു ഔദ്യോഗിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. 1150 ഓളം ആളുകള്‍ രുചികരമായ ഓണസദ്യ കഴിച്ചു.
 
  01-09-2023
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി: വനിതകളുടെ മത്സരത്തില്‍ വിജയകിരീടം ചൂടി സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍

റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍ വിജയശ്രീലാളിതരായപ്പോള്‍ അബര്‍സ്വിത് മലയാളി അസ്സോസ്സിയേഷന്‍ വനിതകള്‍ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌കന്തോര്‍പ്പ് പെണ്‍കടുവകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിജയത്തിലെത്തിയത്. വഞ്ചിപ്പാട്ടിന്റെ താളങ്ങള്‍ മാറ്റൊലിക്കൊണ്ട് നിന്ന മാന്‍വേഴ്‌സ് തടാകത്തില്‍ രാവിലെ 10 മണി മുതല്‍ ആരംഭിച്ച മത്സരങ്ങള്‍, കേരളപൂരത്തിന് വിശിഷ്ടാതിഥിയായെത്തിയ സുപ്രസിദ്ധ വ്‌ളോഗര്‍ സുജിത് ഭക്തന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യുക്മ ട്രോഫിക്ക് വേണ്ടി

 
  01-09-2023
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാമത്തെ ഹൃസ്വചിത്രം 'ഗുരുനാഥന്‍ ' റിലീസ് ചെയ്തു.

ലണ്ടന്‍ : നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, വളര്‍ന്നു വരുന്ന കുട്ടികള്‍ക്കും, അതിലുപരിയായി മാതാപിതാക്കള്‍ക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകര്‍ന്ന് നല്‍കാന്‍ ഗുരുനാഥനിലുടെ സാധിച്ചു. ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കമായിരുന്ന പെണ്‍കുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടല്‍ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാന്‍ കഴിഞ്ഞ നീനുവിന്റെ കഥ പറയുബോള്‍. ജോബി കുര്യക്കോസ്, സ്റ്റാന്‍ലി ജോസഫ്, ഷൈന്‍ മാത്യു, ബോസ്‌കോ ജോസഫ്, ലിന്‍സ് ജെയിംസ്, ആന്റണി ജോര്‍ജ്, ബിജി ബിജു, സെയ്ഫി നിജോ, സീനിയ ബോസ്‌കോ, ഐവി എബ്രഹാം, റാണി ടിനോ, ഹര്‍ഷ റോയ്, കലീന ആന്റണി തുടങ്ങി ഇതില്‍ അഭിനയിച്ച എല്ലാവരും അവരവരുടെ

 
  01-09-2023
ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാല്‍ഫോര്‍ഡ് ചാമ്പ്യന്മാര്‍
യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്‍മാരായി. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാല്‍ഫോര്‍ഡ് യുക്മ ട്രോഫിയില്‍ മുത്തമിട്ടത്. മോനിച്ചന്‍ ക്യാപ്റ്റനായ ബി എം എ കൊമ്പന്‍സ് ബോട്ട്ക്ലബ്ബിന്റെ കാവാലം റണ്ണര്‍ അപ്പ് കിരീടത്തിന് അവകാശികളായി. മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ എന്‍ എം സി എ ബോട്ട്ക്ലബ്ബ് നോട്ടിംങ്ങ്ഹാമിന്റെ കിടങ്ങറ നേടി. നാലാം സ്ഥാനത്ത് ആന്റണി ബോട്ട്ക്ലബിന്റെ ആനാരി, അഞ്ചാം സ്ഥാനത്തിന് സെവന്‍ സ്റ്റാര്‍ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍, ആറാം സ്ഥാനം റോയല്‍ 20 ബോട്ട് ക്ലബ്ബിന്റെ
 
  16-08-2023
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് പുതിയ രണ്ട് യൂണിറ്റുകള്‍ രൂപീകരിച്ചു; ഗ്ലോസ്റ്റര്‍, ഫോറസ്റ്റ് ഓഫ് ഡീന്‍

ജിഎംഎ മൂന്നു യൂണിറ്റുകളായി ഇനി പ്രവര്‍ത്തിക്കും. ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ചെല്‍റ്റന്‍ഹാം യൂണിറ്റും ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും ആയി മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം ഒരുങ്ങിയിരിക്കുകയാണ്. യുകെയിലെ അറിയപ്പെടുന്ന മലയാളി അസോസിയേഷനാണു ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍. പ്രവര്‍ത്തന മികവിനായി ജിഎംഎയ്ക്ക് രണ്ട് യൂണിറ്റുകള്‍ കൂടി നിലവില്‍ വന്നു. ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റും മാതൃ സംഘടനയായ ജിഎംഎയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സംഘടനയാണ് ജിഎംഎ. പ്രളയ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെ മാതൃകാപരമാണ്. 13 ഓളം ജില്ലാ ആശുപത്രികള്‍ക്ക് ഓരോ വര്‍ഷമായി സഹായം എത്തിക്കുകയാണ്.

 
  24-07-2023
സ്റ്റോക്ക് ഓണ്‍ ട്രെന്റ് എസ് എന്‍ ഡി പി ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍; ഓണാഘോഷം ഗുരുദേവ ജയന്തി ദിനത്തില്‍
സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കിയുള്ള എസ് എന്‍ ഡി പി ശാഖ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. മുരളി ഗോപാല്‍ സുരേഷ് ബാബു പ്രസിഡന്റ്- അനീഷ് അശോകന്‍, സെക്രട്ടറി മനേഷ് മോഹനന്‍, വൈസ് പ്രസിഡന്റ് സതീഷ്, ബിബിന്‍ ബാബു , ജോ സെക്രട്ടറി രഞ്ജിത്ത് രാജ്,ഷിബു നാരായണ വിലാസം, വനിതാ സംഘം കണ്‍വീനര്‍ കൃതി സതീഷ്, ജോ:കണ്‍വീനര്‍ഷ പ്രീയ ഷിബു, കലാ വിഭാഗം കണ്‍വീനര്‍ രമ്യ മിഥുന്‍,മലയാളം മിഷന്‍ കോഡിനേറ്റര്‍ അഡ്വ:സനല്‍ ഭാര്‍ഗ്ഗവന്‍. മനുഷ്യനെ കാര്‍ന്നു തിന്നുന്ന ജാതിമത ചിന്തകള്‍ക്കതീതമായിഒരു ജാതിഒരു മതം ഒരുദൈവം എന്നശ്രീനാരായണ ഗുരുവിന്റ മഹത്തായ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേന്ദ്രമാക്കിയുള്ള എസ് എന്‍ ഡി പി ശാഖ. 2023 ഓണാഘോഷം ഗുരുദേവ ജയന്തി ദിനത്തില്‍ ആഗസ്റ്റ് 31 ന് നടത്തുവാന്‍
 
[6][7][8][9][10]
 
-->




 
Close Window