|
|
|
|
|
| ബ്രിട്ടനില്‍ ഇന്ന് രാത്രി സമ്മര്‍ ടൈം അവസാനിക്കും: സമയം ഒരു മണിക്കൂര്‍ പിറകോട്ടാകും |
ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷത്തെ സമ്മര്‍ ടൈം ഇന്ന് (ശനിയാഴ്ച) രാത്രി അവസാനിക്കും. രാത്രി രണ്ടിന് സമയം ഒരു മണിക്കൂര്‍ പിറകോട്ടായി ഗ്രീനിച്ച് മീന്‍ ടൈമിലേക്ക് തിരികെയെത്തും. സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ന്യൂജനറേഷന്‍ വാഹനങ്ങള്‍ എന്നിവയില്‍ സമയം തനിയെ മാറും. എന്നാല്‍ അനലോഗ് ക്ലോക്കുകളില്‍ സമയം കൈമാറേണ്ടതുണ്ട്.
ഒക്ടോബര്‍ അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയിലാണ് എല്ലാ വര്‍ഷവും സമയം പിറകോട്ടാകുന്നത്. അതുപോലെ തന്നെ മാര്‍ച്ച് അവസാന ആഴ്ചയിലെ ശനിയാഴ്ച രാത്രിയിലാണ് സമ്മര്‍ ടൈമിലേക്ക് മാറി പകലിന് ഒരു മണിക്കൂര്‍ കൂടി ലഭിക്കുന്നത്. ''സ്പ്രിംങ് ഫോര്‍വേഡ്, ഫാള്‍ ബാക്ക്'' എന്ന പ്രയോഗത്തിലൂടെയാണ് ഈ സമയമാറ്റം |
|
Full Story
|
|
|
|
|
|
|
| 500 വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടന്‍ രാജാവും മാര്‍പാപ്പയും സിസ്റ്റീന്‍ ചാപ്പലില്‍ സംയുക്ത പ്രാര്‍ഥനയില്‍ |
വത്തിക്കാന്‍ സിറ്റി: ബ്രിട്ടന്റെ രാജാവും മാര്‍പാപ്പയും ആദ്യമായി ഒരുമിച്ച് വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ പ്രാര്‍ഥിച്ചു. ചാള്‍സ് രാജാവും മാര്‍പാപ്പ ലിയോ പതിനാലാമനുമാണ് ചരിത്രപരമായ ഈ സംയുക്ത പ്രാര്‍ഥനയില്‍ പങ്കെടുത്തത്. 1534-ല്‍ ഹെന്റി എട്ടാമന്‍ കത്തോലിക്കാ സഭയില്‍ നിന്നു വേര്‍പിരിഞ്ഞതിനു ശേഷമുള്ള ആദ്യ സംയുക്ത പ്രാര്‍ഥനയാണിത്.
ചാള്‍സ് രാജാവും ഭാര്യ കാമിലയും വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ നടന്ന ചടങ്ങ് കത്തോലിക്കാ-ആംഗ്ലിക്കന്‍ സഭകളുടെ ബന്ധം ഊഷ്മളമാക്കുന്ന മുഹൂര്‍ത്തമായി മാറി. ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് സ്റ്റീഫന്‍ കോറ്റ്റെല്‍, ചാപ്പല്‍ ഗായകസംഘം, രാജകീയ ഗായകസംഘം എന്നിവരും ചടങ്ങില്‍ |
|
Full Story
|
|
|
|
|
|
|
| സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നതിന്റെ പേരില്‍ കുട്ടിക്ക് എന്‍എച്ച്എസ് ചികിത്സ നിഷേധിച്ചു: വിവേചന ആരോപണവുമായി മാതാവ് |
ലണ്ടന്‍: സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നതിന്റെ പേരില്‍ എട്ട് വയസ്സുകാരന് സംസാര വൈകല്യത്തിനുള്ള എന്‍എച്ച്എസ് ചികിത്സ നിഷേധിച്ചതായി ഗുരുതര ആരോപണം. വെസ്റ്റ് സസെക്‌സിലെ ഹോര്‍ഷാമിനടുത്ത് താമസിക്കുന്ന സ്ത്രീയാണ് തന്റെ മകനെതിരെ നടന്ന വിവേചനം തുറന്നുപറഞ്ഞത്.
ഹോര്‍ഷാം ഹോസ്പിറ്റലിലെ എന്‍എച്ച്എസ് ചില്‍ഡ്രന്‍സ് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി സര്‍വീസിലേക്ക് പ്രാദേശിക ജിപി വഴി നല്‍കിയ റഫറല്‍, കുട്ടി സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ നിരസിക്കപ്പെട്ടതോടെയാണ് അമ്മ രംഗത്തെത്തിയത്. ''സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുന്നതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ എല്ലാ സേവനങ്ങള്‍ക്കും പണം നല്‍കാന്‍ കഴിയുമെന്ന അനുമാനമാണ്. നികുതി, |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാതറിന്‍ കൊനലി വിജയിച്ചു |
ലണ്ടന്‍: അയര്‍ലന്‍ഡിന്റെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി കാതറിന്‍ കൊനലി തിരഞ്ഞെടുക്കപ്പെട്ടു. ഫിനഗേല്‍ പാര്‍ട്ടി നേതാവും മധ്യ-വലതുപക്ഷ സ്ഥാനാര്‍ഥിയുമായ ഹെദര്‍ ഹംഫ്രീസ് പരാജയം സമ്മതിച്ചു. 14 വര്‍ഷമായി പ്രസിഡന്റായിരുന്ന ജനപ്രിയ കവി മൈക്കല്‍ ഡി. ഹിഗിന്‍സിന്റെ പിന്‍ഗാമിയാകും കാതറിന്‍.
ഐറിഷ് പ്രധാനമന്ത്രി മീഷല്‍ മാര്‍ട്ടിന്റെ ഫിയാന ഫോയ്ല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന ജിം ഗാവിന്‍ മൂന്ന് ആഴ്ച മുമ്പ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ മത്സരം കാതറിനും ഹെദറും തമ്മിലായി. സിന്‍ഫീന്‍, ലേബര്‍, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് എന്നീ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കാതറിന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പഠനത്തിന് എത്തിയ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍ |
യുകെയിലെ കെന്റില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വി ജെ അര്‍ജുനാണു (28 വയസ്സ്) മരിച്ചത്. മൂന്നു വര്‍ഷം മുമ്പ് 2022ലാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സില്‍ എംഎസ് പഠനത്തിനായി അര്‍ജ്ജുന്‍ എത്തിയത്. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായിരുന്നു. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന്‍ എം കെ വിജയന്റെയും ജസിയയുടെയും മകനാണ്.മകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ്: അക്ഷയ്. |
|
Full Story
|
|
|
|
|
|
|
| ശമ്പളം കൂട്ടണം: ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു |
|
നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസത്തെ പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്.
സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.
എന്‍എച്ച്എസിലെ പകുതിയോളം ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ പണിമുടക്കുന്നത് ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹെല്‍ത്ത് മേധാവികള്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ജീവിതം പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന ജിഗീഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു |
ലണ്ടന്‍: അഞ്ചു വര്‍ഷത്തെ വിദേശ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കണ്ടന്റ് ക്രിയേറ്റര്‍ ജിഗീഷ ഗുപ്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കൗമാരപ്രായത്തില്‍ സ്വപ്നങ്ങളുമായി ലണ്ടനിലേക്ക് പോയ താന്‍, ആത്മാവില്‍ അഗ്‌നി വഹിക്കുന്ന സ്ത്രീയായി തിരികെ വന്നിരിക്കുന്നു എന്നാണ് ജിഗീഷ തന്റെ പോസ്റ്റില്‍ കുറിക്കുന്നത്.
''19-ാം വയസ്സില്‍ ഇന്ത്യ വിട്ടപ്പോള്‍, ഞാന്‍ ആരാണ് എന്നറിയാതെ, എന്റെ സ്യൂട്ട്‌കേസിനേക്കാള്‍ വലിയ സ്വപ്നങ്ങളുമായാണ് യാത്ര തുടങ്ങിയത്. ലണ്ടന്‍ എന്നെ സ്വാഗതം ചെയ്തതും വളര്‍ത്തിയതുമാണ്. മഞ്ഞുകാല രാത്രികളുടെ ഏകാന്തത, ട്രൈബിനെ കണ്ടെത്തിയതിന്റെ സന്തോഷം, ഹൃദയവേദനയിലൂടെ ഉല്പതിഷ്ണുതയെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസ്: സുനില്‍ അമൃതിന്റെ 'ബേണിങ് എര്‍ത്ത്' മികച്ച നോണ്‍-ഫിക്ഷന്‍ കൃതിയായി തെരഞ്ഞെടുക്കപ്പെട്ടു |
ലണ്ടന്‍: 2025-ലെ ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസിന് ഇന്ത്യന്‍ വംശജനായ സുനില്‍ അമൃതിന്റെ 'ബേണിങ് എര്‍ത്ത്: ആന്‍ എന്‍വയോണ്‍മെന്റല്‍ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്' അര്‍ഹമായി. ലോകത്തിലെ മികച്ച കഥേതര (നോണ്‍-ഫിക്ഷന്‍) കൃതിക്ക് നല്‍കുന്ന ഈ പുരസ്‌കാരത്തിന് 25,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ബ്രിട്ടീഷ് അക്കാഡമിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുകയും അമൃതിന് സമ്മാനിക്കുകയും ചെയ്തത്.
അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനായ അമൃതിന്റെ ഈ കൃതി കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധമായും വായിക്കേണ്ടതാണെന്ന് ജൂറി വിലയിരുത്തി. മനുഷ്യ ചരിത്രവും പരിസ്ഥിതിയുമായുള്ള ബന്ധം ആഴത്തില്‍ |
|
Full Story
|
|
|
|
| |