Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  23-10-2025
വെയില്‍സ് കെയര്‍ അവാര്‍ഡ് 2025: മലയാളി നഴ്‌സ് ഷൈനി സ്‌കറിയയ്ക്ക് ഗോള്‍ഡ് മെഡല്‍

കാര്‍ഡിഫ്/കൊല്ലം: യുകെയിലെ സാമൂഹിക ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് നല്‍കുന്ന 'വെയില്‍സ് കെയര്‍ അവാര്‍ഡ് 2025'ല്‍ മലയാളി നഴ്‌സ് ഷൈനി സ്‌കറിയ ഗോള്‍ഡ് മെഡല്‍ നേടി. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി, 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്‌സ് ഓഫ് ദ ഇയര്‍' വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

വെയില്‍സിലെ റയ്ദറിലുള്ള കരോണ്‍ ഗ്രൂപ്പില്‍ സീനിയര്‍ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ഷൈനി, നിരവധി തദ്ദേശീയരെ പിന്നിലാക്കിയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. കാര്‍ഡിഫിലെ ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് വിതരണം നടന്നത്. വെയില്‍സിലെ ആരോഗ്യ മന്ത്രി ജെറമി മൈല്‍സിന്റെ കയ്യൊപ്പുള്ള

Full Story
  22-10-2025
നോട്ടിങ്ഹാമില്‍ താമസിക്കുന്ന ജോര്‍ജിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി: ഫോട്ടോ പുറത്തുവിട്ട് പോലീസ്
നോട്ടിംഗാമില്‍ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതായി പോലീസ് റിപ്പോര്‍ട്ട്.
സ്റ്റീഫന്‍ ജോര്‍ജ്(47) എന്ന പേരുള്ള മലയാളി മധ്യവയസ്‌കനെയാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ പോലീസ് അപ്‌ഡേറ്റ് നടത്തിയ ശേഷമാണ് അധികം പേരും ഈ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണു ജോര്‍ജ് എന്നാണ് ലഭിക്കുന്ന വിവരം.

പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ യാത്ര ആരംഭിച്ചതാണ്. എന്നാല്‍ ജോലി സ്ഥലത്തു എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പള്ളി ഭാരവാഹികള്‍ അടക്കം ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്റെ സഞ്ചാര വഴികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.
Full Story
  22-10-2025
യുകെ ആരോഗ്യമേഖലയിലെ ഏറ്റവും സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്‌സ് സജന്‍ സത്യന്‍
50 പേര്‍ അടങ്ങിയ, കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ (BAME) എന്നിവരുടെ പട്ടികയിലാണ് മലയാളി നഴ്‌സായ സജന്‍ സത്യന്‍ ഇടം നേടിയത്. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയര്‍ഡേല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ്' (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജന്‍ സത്യനെ തിരഞ്ഞെടുത്തത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജന്‍ സത്യന്‍ ASKeN സ്ഥാപിച്ചത്.
Full Story
  22-10-2025
ഈരാറ്റുപേട്ട സ്വദേശി യുകെയിലെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു: വിട പറഞ്ഞത് കെയര്‍ ഹോം ജീവനക്കാരി ജോസ്മിയുടെ ഭര്‍ത്താവ്
യുകെയിലെ ഹെറിഫോര്‍ഡില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു.
ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേല്‍ വീട്ടില്‍ സനല്‍ ആന്റണി (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീടിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ ജോസ്മിക്ക് ഹെറിഫോര്‍ഡിലെ ഫീല്‍ഡ് ഫാം കെയര്‍ ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സനല്‍ കുടുംബമായി യുകെയില്‍ എത്തിയത്. സോന (12), സേറ (8) എന്നിവരാണ് മക്കള്‍.

കുഴഞ്ഞു വീണ ഉടനെ സനലിനെ ഹെറിഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വര്‍ഷം മുന്‍പാണ് സനല്‍ യുകെയില്‍ എത്തുന്നത്.
സനലിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് കണ്ണീരോടെ
Full Story
  22-10-2025
യുകെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി നികുതിവേട്ടയുടെ സൂചന; മധ്യവര്‍ഗം അടക്കമുള്ളവര്‍ക്ക് ബാധ്യത

ലണ്ടന്‍: ചാന്‍സലര്‍ റേച്ചല്‍ റീവ്സ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ യുകെയില്‍ ചര്‍ച്ചാവിഷയമായി. രാജ്യത്തെ കടമെടുപ്പ് കുറയ്ക്കാന്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍, മധ്യവര്‍ഗം ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിഭാഗങ്ങള്‍ക്കു നേരെ നികുതിവേട്ടയുണ്ടാകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജിപിമാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ മിഡില്‍ക്ലാസ് ജോലിക്കാരില്‍ നിന്ന് 2 ബില്ല്യണ്‍ പൗണ്ട് പിരിച്ചെടുക്കാനുള്ള പദ്ധതിയുമായി ചാന്‍സലര്‍ മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കടമെടുപ്പ് റെക്കോര്‍ഡ്

Full Story
  22-10-2025
യുകെ കുടിയേറ്റ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍; വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലുടമകള്‍ക്കും നേരിയ ബാധ്യത

ലണ്ടന്‍: വിദ്യാഭ്യാസവും തൊഴിലും ലക്ഷ്യമിട്ട് ഇന്ത്യക്കാര്‍ അടക്കം നിരവധി പേര്‍ എത്തുന്ന യുകെ, പുതിയ കുടിയേറ്റ നിയമപരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14-ന് പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ സിസ്റ്റം പരിഷ്‌കാരങ്ങള്‍ 2025 നവംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി പ്രാബല്യത്തില്‍ വരും.

വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധര്‍ക്കും കൂടുതല്‍ അവസരങ്ങള്‍

- 2025 നവംബര്‍ 4 മുതല്‍, ലോക റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി യോഗ്യതയുള്ള സര്‍വകലാശാലകളുടെ പട്ടിക വികസിപ്പിക്കും.

- 2025 നവംബര്‍ 11 മുതല്‍,

Full Story
  22-10-2025
ഡബ്ലിനില്‍ 10 വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; സിറ്റി വെസ്റ്റില്‍ വന്‍ പ്രതിഷേധം, പൊലീസ് വാന്‍ അഗ്‌നിക്കിരയായി

ഡബ്ലിന്‍: 10 വയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തെ തുടര്‍ന്ന് ഡബ്ലിനിലെ സിറ്റി വെസ്റ്റില്‍ വന്‍ പ്രതിഷേധം. അഭയാര്‍ഥികള്‍ താമസിക്കുന്ന ഹോട്ടലിന് സമീപം ഇന്നലെ രാത്രി നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് (ഗാര്‍ഡ) ശക്തമായ നടപടി സ്വീകരിച്ചു.

പ്രതിഷേധക്കാര്‍ ഐറിഷ് പതാകകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ഒരു പൊലീസ് വാന്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പൊലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞതോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ ജലപീരങ്കി പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥന് കാലിന് പരുക്കേറ്റു. അക്രമത്തില്‍

Full Story
  22-10-2025
വ്യാജ ഗര്‍ഭധാരണ നാടകവുമായി യുവതി; കുടുംബത്തെയും കാമുകനെയും വഞ്ചിച്ചു

ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് വിശ്വസിപ്പിച്ച് കാമുകനെയും കുടുംബത്തെയും വഞ്ചിച്ച കിര കസിന്‍സ് (23) എന്ന യുവതിയുടെ തട്ടിപ്പ് പുറത്ത്. മാസങ്ങളോളം വ്യാജഗര്‍ഭധാരണ നാടകമാടിയ കിര, ലനാര്‍ക്ക്‌ഷെയറിലെ കാല്‍ഡെര്‍ക്രൂയിക്‌സില്‍ 'ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി', ബേബി ഷവര്‍ തുടങ്ങിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

കാമുകനായ ജാമി ഗാര്‍ഡ്നറെയും കുടുംബത്തെയും 'ബോണി ലീ' എന്ന കുഞ്ഞിന് ജന്മം നല്‍കിയതായി കിര ഈ മാസം ആദ്യം അറിയിക്കുകയും, കുഞ്ഞിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍, ആരെയും കുഞ്ഞിന്റെ അടുത്തേക്ക് അടുപ്പിക്കാന്‍ വിസമ്മതിച്ചതോടെ സംശയങ്ങള്‍ ഉയര്‍ന്നു. പിന്നീട് കിര സാമൂഹമാധ്യമങ്ങളില്‍

Full Story
[105][106][107][108][109]
 
-->




 
Close Window