Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
500 വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടന്‍ രാജാവും മാര്‍പാപ്പയും സിസ്റ്റീന്‍ ചാപ്പലില്‍ സംയുക്ത പ്രാര്‍ഥനയില്‍
reporter

വത്തിക്കാന്‍ സിറ്റി: ബ്രിട്ടന്റെ രാജാവും മാര്‍പാപ്പയും ആദ്യമായി ഒരുമിച്ച് വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ പ്രാര്‍ഥിച്ചു. ചാള്‍സ് രാജാവും മാര്‍പാപ്പ ലിയോ പതിനാലാമനുമാണ് ചരിത്രപരമായ ഈ സംയുക്ത പ്രാര്‍ഥനയില്‍ പങ്കെടുത്തത്. 1534-ല്‍ ഹെന്റി എട്ടാമന്‍ കത്തോലിക്കാ സഭയില്‍ നിന്നു വേര്‍പിരിഞ്ഞതിനു ശേഷമുള്ള ആദ്യ സംയുക്ത പ്രാര്‍ഥനയാണിത്.

ചാള്‍സ് രാജാവും ഭാര്യ കാമിലയും വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ നടന്ന ചടങ്ങ് കത്തോലിക്കാ-ആംഗ്ലിക്കന്‍ സഭകളുടെ ബന്ധം ഊഷ്മളമാക്കുന്ന മുഹൂര്‍ത്തമായി മാറി. ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ് സ്റ്റീഫന്‍ കോറ്റ്റെല്‍, ചാപ്പല്‍ ഗായകസംഘം, രാജകീയ ഗായകസംഘം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window