യുകെയിലെ കെന്റില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വി ജെ അര്‍ജുനാണു (28 വയസ്സ്) മരിച്ചത്. മൂന്നു വര്‍ഷം മുമ്പ് 2022ലാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സില്‍ എംഎസ് പഠനത്തിനായി അര്‍ജ്ജുന്‍ എത്തിയത്. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായിരുന്നു. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന്‍ എം കെ വിജയന്റെയും ജസിയയുടെയും മകനാണ്.മകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ്: അക്ഷയ്.