Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  24-10-2025
വിസ നിയമലംഘനം: ലണ്ടന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു

ന്യൂഡല്‍ഹി: വിസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ ഹിന്ദി പണ്ഡിതയും സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ പ്രൊഫസര്‍ എമെറിറ്റസുമായ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു. തിങ്കളാഴ്ച ഹോങ്കോങ്ങില്‍ നിന്ന് എത്തിയ ഉടന്‍ തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ തിരിച്ചയച്ചത്.

2025 മാര്‍ച്ചുമുതല്‍ വിസ നിയമലംഘകരുടെ 'കരിമ്പട്ടികയില്‍' ഉള്‍പ്പെട്ടിരുന്ന ഓര്‍സിനി, ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ടൂറിസ്റ്റ് വിസയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമില്ലെന്നും, ഈ നിബന്ധനകള്‍ ലംഘിച്ചതിനാലാണ്

Full Story
  24-10-2025
യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍; വിദ്യാര്‍ത്ഥികളും തൊഴിലാളികളും ബാധിതരാകും

ലണ്ടന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും വിദ്യാര്‍ത്ഥികളെയും നേരിട്ട് ബാധിക്കുന്നതായാണ് യുകെ സര്‍ക്കാര്‍ 2025-ലെ ഇമിഗ്രേഷന്‍ ധവളപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്. മികച്ച വിദ്യാഭ്യാസവും അതിന് ശേഷമുള്ള തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. അതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ക്കായി വരുന്ന കുടിയേറ്റക്കാര്‍ക്കും ബാധകമായ വിസ, സെറ്റില്‍മെന്റ് നിയമങ്ങളിലാണ് പ്രധാന മാറ്റങ്ങള്‍ വരുത്തുന്നത്. പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ 2025-ലെ ധവളപത്രത്തില്‍

Full Story
  24-10-2025
ജപ്പാന്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം; ഗ്ലാസ്ഗോ മലയാളി ടോം ജേക്കബിന് 'ഹാന്‍ഷി' ബഹുമതി

ഗ്ലാസ്ഗോ: ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ഗ്ലാസ്ഗോ മലയാളിയും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ടോം ജേക്കബ് സ്വര്‍ണമെഡല്‍ നേടി. ചിബാ-കെനിലെ മിനാമിബോസോ സിറ്റിയില്‍ ലോകപ്രശസ്തരായ കരാട്ടെ താരങ്ങളോടൊപ്പം നടന്ന രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മാര്‍ഷ്യല്‍ ആര്‍ട്സിലെ എട്ടാം ഡാന്‍ (8th Dan) റാങ്ക് നേടിയ ടോം, കരാട്ടെയിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ തിലകമുള്ള വ്യക്തിയാണ്. ഈ വിജയത്തോടൊപ്പം, കരാട്ടെയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ഹാന്‍ഷി' പദവിയും ടോം കരസ്ഥമാക്കി. ഷോട്ടോകാന്‍ കരാട്ടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കെന്‍ജി നുമ്ര (10th ഡാന്‍ റെഡ് ബെല്‍റ്റ്)

Full Story
  23-10-2025
ബെഞ്ചമിന്‍ കൊടുങ്കാറ്റ് ദുരിതമാകുമെന്ന് മുന്നറിയിപ്പ്: വെള്ളപ്പൊക്കത്തിന് സാധ്യത മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍
ബെഞ്ചമിന്‍ കൊടുങ്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളും കവര്‍ ചെയ്യുന്ന രണ്ട് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിശക്തമായ മഴയും, 75 മൈല്‍ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ യാത്രാ ദുരിതവും, വെള്ളപ്പൊക്കവും, പവര്‍കട്ടും, കെട്ടിടങ്ങള്‍ക്ക് കേടുപാടും സംഭവിക്കാന്‍ വഴിയൊരുക്കുന്ന കൊടുങ്കാറ്റ് ആണ് എത്തുക.

വെയില്‍സിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ്
Full Story
  23-10-2025
യുകെയിലെ ചരിത്ര പള്ളികള്‍ അടച്ചുപൂട്ടാന്‍ സാധ്യത; പരിപാലന ചെലവും വിശ്വാസ ക്ഷയവും വെല്ലുവിളിയായി

ലണ്ടന്‍: യുകെയിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരാമെന്നു റിപ്പോര്‍ട്ടുകള്‍. പരിപാലന ചെലവുകള്‍ താങ്ങാനാകാത്തതും പുതുതലമുറ മതവിശ്വാസത്തില്‍ നിന്ന് അകന്നുപോകുന്നതും പ്രധാന വെല്ലുവിളികളായി മാറിയിരിക്കുകയാണ്.

നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നടത്തിയ സര്‍വേ പ്രകാരം, ഗ്രാമപ്രദേശങ്ങളിലെ ഏകദേശം 900 പള്ളികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 3,600-ലധികം പള്ളികളില്‍ 20% കെട്ടിടങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തകര്‍ന്നതായും, 40% പള്ളികളുടെ മേല്‍ക്കൂരകള്‍ അടിയന്തിര പരിചരണം ആവശ്യമായ നിലയിലാണെന്നും റിപ്പോര്‍ട്ട്

Full Story
  23-10-2025
ജാഗ്വാര്‍ ലാന്‍ഡ് റോവറിന് നേരെയുണ്ടായ സൈബര്‍ ആക്രമണം: യുകെ സമ്പദ്വ്യവസ്ഥയ്ക്ക് ?20,825 കോടി നഷ്ടം

ലണ്ടന്‍: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് (ജെഎല്‍ആര്‍) നേരെയുണ്ടായ സൈബര്‍ ആക്രമണം യുകെയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഓഗസ്റ്റില്‍ നടന്ന ഈ ആക്രമണത്തില്‍ ഏകദേശം 2.5 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം ?20,825 കോടി) നഷ്ടം സംഭവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈബര്‍ മോണിറ്ററിങ് സെന്ററിന്റെ (CMC) വിലയിരുത്തലില്‍, ജെഎല്‍ആറിന്റെ ഫാക്ടറികളും വിതരണ ശൃംഖലയും തകരാറിലായതോടെ ഉത്പാദനം താല്‍ക്കാലികമായി നിലച്ചു. യുകെയില്‍ ഇതുവരെ സംഭവിച്ച ഏറ്റവും വലിയ സാമ്പത്തിക നഷ്ടം വരുത്തിയ സൈബര്‍ ആക്രമണമായി ഇത് മാറിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Full Story

  23-10-2025
ദൈവത്തിന് കത്തെഴുതി - എട്ട് വയസ്സുകാരിക്ക് ആറ് മാസം കഴിഞ്ഞ് മറുപടി

സോമര്‍സെറ്റ് (ഇംഗ്ലണ്ട്): പുതിയ നായക്കുട്ടിക്കുവേണ്ടി മാതാപിതാക്കള്‍ക്ക് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍, സോമര്‍സെറ്റിലെ എട്ട് വയസ്സുകാരി ദൈവത്തോട് കത്തെഴുതിയതിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ദൈവം, ക്ലൗഡ് 9, സ്വര്‍ഗം' എന്ന വിലാസത്തില്‍ അയച്ച കത്തിന് ആറ് മാസം കഴിഞ്ഞ് മറുപടി ലഭിച്ചതോടെ കുട്ടിയും കുടുംബവും അദ്ഭുതത്തിലായി.

''ദൈവം എല്ലാ പ്രാര്‍ഥനകളും കേള്‍ക്കുകയും ശരിയായ സമയത്ത് അവയ്ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു'' - എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്തിന് പിന്നിലെ നിഗൂഢതയും മറുപടി ലഭിച്ചതിന്റെ ആവേശവും കുട്ടിയെ ഏറെ ആകര്‍ഷിച്ചതായി അമ്മ പറയുന്നു.

മറുപടി വന്നത് ഏത് പോസ്റ്റ്

Full Story
  23-10-2025
നോട്ടിങ്ങാം: മലയാളി ഗൃഹനാഥനെ കാണാതായി - പൊലീസ് അന്വേഷണം തുടരുന്നു

ലണ്ടന്‍: യുകെയിലെ നോട്ടിങ്ങാമില്‍ നിന്നും മലയാളി ഗൃഹനാഥന്‍ കാണാതായതായി പൊലീസ്. കോട്ടയം സ്വദേശിയായ സ്റ്റീഫന്‍ ജോര്‍ജി (47) ആണ് കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടില്‍ എത്താതിരുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ തിരച്ചിലിന് ഫലമുണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു. നോട്ടിങ്ങാംഷര്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ സ്റ്റീഫനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ജോലിക്കായി പതിവ് പോലെ ഞായറാഴ്ച സൈക്കിളില്‍ വീട്ടില്‍ നിന്നും പോയ സ്റ്റീഫന്‍ ജോലിസ്ഥലമായ പീത്സ ഫാക്ടറിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാര്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുടുംബാംഗങ്ങളും

Full Story
[104][105][106][107][108]
 
-->




 
Close Window