Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
UK Special
  Add your Comment comment
'നിങ്ങള്‍ ഇന്ത്യയിലാണ്, അതുകൊണ്ട് വിഷമിക്കേണ്ട'; പണമില്ലാതെ എത്തിയ ബ്രിട്ടീഷ് സഞ്ചാരിക്ക് പഞ്ചാബില്‍ രാജകീയ സ്വീകരണം
reporter

ഒരു രൂപ പോലും കൈയിലില്ലാതെ ഇന്ത്യയില്‍ 24 മണിക്കൂര്‍ ചെലവഴിക്കാനുള്ള ചലഞ്ചുമായി എത്തിയ ബ്രിട്ടീഷ് സഞ്ചാരിക്ക് പഞ്ചാബില്‍ ലഭിച്ച ഹൃദയസ്പര്‍ശിയായ സ്വീകരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയ സഞ്ചാരിക്ക് താങ്ങായി മാറിയത് കടയുടമയായിരുന്നു. തന്റെ കൈയില്‍ പണമില്ലെന്ന് സഞ്ചാരി പറഞ്ഞപ്പോള്‍, യാതൊരു മടിയും കാണിക്കാതെ കടയുടമ പുഞ്ചിരിയോടെ പറഞ്ഞ മറുപടിയാണ് എല്ലാവരുടെയും ഹൃദയം കവര്‍ന്നത്: ''അതൊരു പ്രശ്‌നമല്ല സഹോദരാ, നിങ്ങള്‍ ഇന്ത്യയിലാണ്.''

പണമില്ലാതെ ഒരു ദിവസം ഇന്ത്യയില്‍ കഴിയുക എന്ന ചലഞ്ചിന്റെ ഭാഗമായാണ് താന്‍ എത്തിയതെന്ന് സഞ്ചാരി വ്യക്തമാക്കിയതോടെ, കടയുടമ അദ്ദേഹത്തെ സ്‌നേഹത്തോടെ വരവേറ്റു. ചായയോ കാപ്പിയോ വേണോ എന്ന് ചോദിച്ച ശേഷം, ഇരുവരും കടയുടെ മുകളിലെ ടെറസിലിരുന്ന് ചായയും ബിസ്‌ക്കറ്റും കഴിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് യാത്രികന് പഞ്ചാബിന്റെ പരമ്പരാഗത ഭക്ഷണമായ ചോലെ കുല്‍ച്ചെയും വിളമ്പി. ഭക്ഷണം കഴിച്ച ശേഷം ''ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ആതിഥ്യമര്യാദ'' എന്ന് സഞ്ചാരി സന്തോഷത്തോടെ പ്രതികരിച്ചു. പഞ്ചാബി സംഗീതത്തിനൊപ്പം ഇരുവരും ചുവടുവെച്ചതും വീഡിയോയിലെ മനോഹര നിമിഷങ്ങളിലൊന്നായി. അവസാനം യാത്രപറയുന്നതിന് മുമ്പ് സ്‌നേഹസൂചകമായി ഒരു സ്‌കാര്‍ഫ് കഴുത്തില്‍ അണിയിച്ചാണ് കടയുടമ വിദേശിയെ യാത്രയാക്കിയത്. 'അതിഥി ദേവോ ഭവ' എന്ന ഭാരതീയ സങ്കല്പത്തിന്റെ മനോഹരമായ ഉദാഹരണമാണ് ഈ ദൃശ്യങ്ങളെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

 
Other News in this category

 
 




 
Close Window