ലണ്ടന്‍: മാഞ്ചസ്റ്ററിലെ സിനഗോഗിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് യു.കെ.യില്‍ വ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഇതിനോടകം അഞ്ഞൂറിലേറെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതിഷേധത്തിനിടെ അക്രമം കാണിക്കുന്നവരെ നേരിടാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നും, അതിനുള്ള നിയമനിര്‍മ്മാണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഹോം സെക്രട്ടറി ഷബാന മഹമൂദ് വ്യക്തമാക്കി. സാമൂഹിക അരക്ഷിതത്വം സൃഷ്ടിക്കാന്‍ സാധ്യതയുള്ള മാര്‍ച്ചുകള്‍ക്ക് താല്‍ക്കാലികമായി അനുമതി നല്‍കേണ്ടതില്ലെന്നു പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
''പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതുപോലെ സമാധാനപരമായി ജീവിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സമതുലിതാവസ്ഥ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്,'' ഹോം സെക്രട്ടറി വ്യക്തമാക്കി. രാജ്യത്തെ നാനൂറോളം സിനഗോഗുകള്‍ക്ക് പൊലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ലണ്ടനില്‍ ഉള്‍പ്പെടെ പലസ്തീന്‍ വിരുദ്ധ പ്രതിഷേധക്കാര്‍ നടത്തിയ പ്രകടനങ്ങളാണ് പല സ്ഥലങ്ങളിലും അക്രമത്തിന് ഇടയാക്കിയത്.