|
|
|
|
|
| മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയത്തിന് മുന്നില്‍ ഭീകരാക്രമണം: അക്രമി അടക്കം രണ്ട് മരണം |
ലണ്ടന്‍/മാഞ്ചസ്റ്റര്‍: ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണം മാഞ്ചസ്റ്ററില്‍. ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ ജൂത സിനഗോഗിന് മുന്നില്‍ ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റിയതോടെയാണ് ആക്രമണം ആരംഭിച്ചത്. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിനോടനുബന്ധിച്ചാണ് ആക്രമണം നടന്നത്. അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു.
കാറോടിച്ച് കയറ്റിയ ശേഷം അക്രമി കാറില്‍ നിന്ന് ഇറങ്ങി ജനക്കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്ന് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ക്ക് ഡിജിറ്റല്‍ ഡിസ്എംബാര്‍ക്കേഷന്‍ കാര്‍ഡ് നിര്‍ബന്ധം |
ലണ്ടന്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ഡിസ്എംബാര്‍ക്കേഷന്‍ കാര്‍ഡ് (ഡി.ഇ. കാര്‍ഡ്) പൂരിപ്പിക്കേണ്ടതായിരിക്കും. ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമം രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നു. നേരത്തെ ചില വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഇപ്പോള്‍ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാകുന്നു.
ഇതുവരെ വിമാനത്തില്‍ വച്ചോ വിമാനത്താവളത്തില്‍ വച്ചോ പൂരിപ്പിച്ചിരുന്ന പേപ്പര്‍ ഫോമിന് പകരമാണ് ഈ ഓണ്‍ലൈന്‍ അറൈവല്‍ ഫോം. വിനോദസഞ്ചാരികള്‍, ബിസിനസ് സന്ദര്‍ശകര്‍, ഒസിഐ കാര്‍ഡ് ഉടമകള്‍, മെഡിക്കല്‍ യാത്രക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ എത്തുന്ന എല്ലാ വിദേശ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി അന്തരിച്ചു. കാവനിലെ ബെയിലിബ്രോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയി (34) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയിലാണ് ജോണ്‍സണ്‍ ജോലി ചെയ്തിരുന്നത്.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ഭാര്യയും മക്കളും നാട്ടിലായിരുന്ന സമയത്താണ് ദുഃഖകരമായ വിയോഗം. ഉച്ചയായിട്ടും ഉറക്കമുണരാത്തതിനെത്തുടര്‍ന്ന്, കൂടെയുണ്ടായിരുന്ന സുഹൃത്ത് നടത്തിയ പരിശോധനയിലാണ് മരണം അറിഞ്ഞത്. ഭാര്യ: ആല്‍ബി ലൂക്കോസ് (പാച്ചിറ ഇടവക കൊച്ചുപറമ്പില്‍). മക്കള്‍: രണ്ട് കുഞ്ഞുങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ള ഡ്രൈവര്‍മാര്‍ക്കായി പുതിയ ലൈസന്‍സ് നിയമങ്ങള്‍ പ്രാബല്യത്തില്‍ |
ലണ്ടന്‍: ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ള ഡ്രൈവര്‍മാര്‍ക്കായി പുതിയ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് നിയമപരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുതിര്‍ന്നവരുടെ സ്വാതന്ത്ര്യം കുറയ്ക്കാനല്ല, സുരക്ഷിതമായ വാഹന ഓട്ടം ഉറപ്പാക്കാനാണ് ഈ നീക്കമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രായം കൂടുന്നതനുസരിച്ച് കാഴ്ചശക്തി കുറയുക, ആരോഗ്യപ്രശ്‌നങ്ങള്‍, പ്രതികരണ വേഗം കുറയുക തുടങ്ങിയ ഘടകങ്ങള്‍ ഡ്രൈവിങ് സുരക്ഷയെ ബാധിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.
|
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം ശക്തം; മലയാളികള്‍ ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ ആശങ്കയില്‍ |
ലണ്ടന്‍: യുകെയില്‍ പെര്‍മനന്റ് റസിഡന്‍സ് സ്റ്റാറ്റസ് (പിആര്‍) ലഭിക്കാന്‍ വേണ്ട കാലാവധി നിലവിലെ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമാകുന്നു. ഈ മാസം 8-ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് പ്രധാന പെറ്റീഷനുകളെ അടിസ്ഥാനമാക്കിയുള്ള നീക്കങ്ങളാണ് ഇതിന് പിന്നില്‍.
മലയാളി എംപിയും വിദേശ തൊഴിലാളികളുടെ ആശങ്കയും
ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ്, എന്‍എച്ച്എസില്‍ സേവനം ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സംഭാവന ചൂണ്ടിക്കാട്ടി, പുതിയ നയമാറ്റം അനവധി കുടുംബങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് |
|
Full Story
|
|
|
|
|
|
|
|
|
| ലണ്ടനില്‍ ചുരുളഴിഞ്ഞത് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ തട്ടിപ്പ്; ചൈനീസ് വനിതയും കൂട്ടരും കുറ്റക്കാരെന്ന് കോടതി |
ലണ്ടന്‍: ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ കഥയാണ് ലണ്ടന്‍ തേംസ് നദിക്കരയിലെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ വെളിപ്പെട്ടത്. 'സമ്പത്തിന്റെ ദേവത' എന്ന പേരില്‍ നിക്ഷേപകരെ ആകര്‍ഷിച്ച് കോടികള്‍ തട്ടിയെടുത്ത ചൈനീസ് വനിത ഷിമിന്‍ ക്വിയാനും സഹായിയായ മലേഷ്യന്‍ പൗരന്‍ സെങ് ഹോക് ലിങ്ങും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതായി കോടതി കണ്ടെത്തി.
128,000 പേര്‍ക്ക് നഷ്ടം; ബിറ്റ്കോയിനില്‍ 60000 കോടി രൂപയുടെ മൂല്യം
വടക്കന്‍ ചൈനയിലെ ടിയാന്‍ജിനിലും ബെയ്ജിങ്ങിലുമായി കൂലിത്തൊഴിലാളികള്‍ മുതല്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുവരെയുള്ള 1.28 ലക്ഷം പേര്‍ക്ക് നഷ്ടം സംഭവിച്ചു. 300 ഇരട്ടി ലാഭം വാഗ്ദാനം |
|
Full Story
|
|
|
|
|
|
| |