|
മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് വിടപറഞ്ഞത്. മക്കള്‍: എമില്‍, എവിന്‍, അലാന (കോളജ് വിദ്യാര്‍ഥികള്‍). എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ് ഷാന്റി. അയര്‍ലന്‍ഡിലെ ലോംഗ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷാന്റി പോള്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലോംഗ്‌ഫോര്‍ഡിലെ മിഡ്ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. |