Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  29-08-2025
ബലാത്സംഗത്തിനായുള്ള പാക്കിസ്ഥാന്‍ സംഘങ്ങള്‍ യുകെയ്ക്ക് ഭീഷണിയാകുന്നു

ലണ്ടന്‍: യുകെയിലെ 85-ഓളം പ്രാദേശിക ഭരണകേന്ദ്രങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന പാക്കിസ്ഥാന്‍ ബലാത്സംഗ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപി റൂപര്‍ട്ട് ലോവ് ആണ് ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്. ഈ വിഷയം ചിന്തിക്കുന്നതിനേക്കാള്‍ വ്യാപകമാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും എംപി പറഞ്ഞു.

റൂപര്‍ട്ട് ലോവിന്റെ അധ്യക്ഷതയില്‍ നടന്ന റേപ്പ് ഗ്യാങ് അന്വേഷണത്തിലാണ് കണ്ടെത്തല്‍. കുട്ടികളെ ചൂഷണം ചെയ്യുന്ന കൂട്ടബലാത്സംഗ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന 85 ഓളം പ്രാദേശിക കേന്ദ്രങ്ങള്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില കേസുകള്‍ 1960-കള്‍

Full Story
  29-08-2025
ബാറില്‍ കയറി മദ്യം വാ്ങ്ങിയില്ല, ടൊയ്‌ലറ്റ് ഉപയോഗിച്ചു, 1000 രൂപയുടെ ബില്‍ നല്‍കി

ലണ്ടന്‍: യുകെയില്‍ കംബ്രിയയിലെ ഒരു കോക്ക്‌ടെയില്‍ ബാറില്‍ കയറി ടോയ്‌ലറ്റ് ഉപയോഗിച്ചയാള്‍ക്ക് 1000 രൂപയുടെ ബില്ല്. ഉള്‍വേഴ്സണ്‍ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഇഗ്‌നിഷന്‍ കോക്ക്ടെയില്‍ ബാറിലാണ് സംഭവം നടന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാറിലേക്ക് കയറിയ ഒരാള്‍ ഒന്നും ഓര്‍ഡര്‍ ചെയ്യാന്‍ നില്‍ക്കാതെ നേരെ ടോയ്‌ലറ്റിലേക്ക് പോവുകയായിരുന്നു. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം ഇയാള്‍ ബാറില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മാനേജര്‍ 10 യൂറോയുടെ (ഏതാണ്ട് 1,000 രൂപ) ബില്ല് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്ലില്‍ 'ഷി@# ടാക്‌സ്' എന്നായിരുന്നു എഴുതിയിരുന്നത്. സംഭവത്തെ കുറിച്ച് ബാര്‍ മാനേജ്‌മെന്റ് തന്നെ ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയും

Full Story
  29-08-2025
സാമ്പത്തിക പ്രശ്‌നവും മാനസിക സമ്മര്‍ദ്ദവും ഒപ്പം പങ്കാളികളെ കിട്ടാതിരിക്കലും, യുകെയില്‍ യുവതലമുറയില്ല

ലണ്ടന്‍: സാമ്പത്തികപ്രശ്നം, മാനസികസമ്മര്‍ദം, അനുയോജ്യരായ പങ്കാളികളെ കിട്ടാതിരിക്കല്‍. ഇങ്ങനെ പല കാരണം ചൂണ്ടിക്കാട്ടി അച്ഛനമ്മമാരാകുന്നത് വൈകിപ്പിക്കുകയാണ് യുകെയിലെ യുവതലമുറ. പ്രത്യേകിച്ച് 1990-കളുടെ മധ്യത്തോടെ ജനിച്ച മിലേനിയലുകള്‍. ബ്രിട്ടനിലും വെയില്‍സിലും അച്ഛനമ്മമാരാകുന്നവരുടെ ശരാശരി പ്രായം കുത്തനെ ഉയരുകയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ പഠനപ്രകാരം 32 വയസ്സുള്ളവരില്‍ 40 ശതമാനം പേര്‍ക്ക് കുട്ടികളെ വേണമെന്നുണ്ടെങ്കിലും അതില്‍ 25 ശതമാനം പേരേ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നുള്ളൂ. 46 ശതമാനം പേര്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ മാനസികമായി തയ്യാറല്ലെന്ന തോന്നലാണ്. 28 ശതമാനം പേരെ സാമ്പത്തികപ്രശ്നങ്ങളലട്ടുന്നു. 24 ശതമാനം

Full Story
  29-08-2025
ഡയാന രാജകുമാരിയുടെ 35 വര്‍ഷം ഭൂമിക്കടിയിലായിരുന്ന രഹസ്യപേടകം തുറന്നു

ലണ്ടന്‍: ബ്രിട്ടിഷ് രാജാവ് ചാള്‍സിന്റെ ആദ്യഭാര്യയും ലോകപ്രശസ്ത രാജകുമാരിയുമായിരുന്ന ഡയാന ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നല്‍കിയ രഹസ്യ പേടകം തുറന്നു. തടിയും ഈയവും കൊണ്ടുണ്ടാക്കിയ പെട്ടി 1990ല്‍ ആണ് ഡയാന ആശുപത്രിയില്‍ സൂക്ഷിക്കാനേല്‍പിച്ചത്. 35 വര്‍ഷമായി ഇത് ഭൂമിക്കടിയിലായിരുന്നു. ഡയാനയുടെ വ്യക്തിപരമായ വസ്തുക്കളാണ് പേടകത്തിനുള്ളില്‍. 1999ല്‍ പുറത്തിറങ്ങിയ കൈലി മിനോഗിന്റെ റിഥം ഓഫ് ലവ് എന്ന ആല്‍ബം, ഒരു ചെറിയ പോക്കറ്റ് ടിവി, ഒരു പാസ്‌പോര്‍ട്, ഒരു ദിനപത്രം, ഡയാനയുടെ ഒരു ഫോട്ടോ എന്നിവയാണു പേടകത്തിനുള്ളിലുണ്ടായിരുന്നത്. 1989 മുതല്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായിരുന്നു ഡയാന. അക്കാലത്താണ് ഒരു സുവനീര്‍ എന്ന നിലയ്ക്ക്

Full Story
  28-08-2025
അയര്‍ലണ്ടില്‍ മലയാളി മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് പാര്‍ക്കില്‍
അയര്‍ലന്‍ഡിലെ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്റെ (40)മൃതദേഹമാണു കണ്ടെത്തിയത്. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ കുടുംബമായി താമസിച്ചിരുന്നയാളാണ് രഞ്ജു. ഭാര്യ നഴ്‌സാണ് - കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ്. മക്കള്‍: ക്രിസ്, ഫെലിക്‌സ്. കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു രഞ്ജു. 2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്.
Full Story
  28-08-2025
യുകെയില്‍ അനധികൃത കുടിയേറ്റക്കാര്‍ എത്തുന്നത് പാക്കിസ്ഥാനില്‍ നിന്ന്

ലണ്ടന്‍: ബ്രിട്ടനിലേക്ക് ചെറു ബോട്ടുകളില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളില്‍ അധികവും പാക്കിസ്ഥാനില്‍ നിന്നെന്ന് കണക്കുകള്‍. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലത്തിനിടെ 11234 പേരാണ് അഭയാര്‍ത്ഥികളായി എത്തിയയത്. 8281 അഭയാര്‍ത്ഥികളുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാംസ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് ഇറാന്‍. 7746 പേര്‍ അനധികൃതമായി എത്തി. അടുത്തത് എരിത്രിയയില്‍ നിന്നാണ്, 7433 പേര്‍. സ്വന്തം രാജ്യത്ത് ജീവഭയമുള്ളവര്‍ക്ക് യുകെയില്‍ അഭയത്തിനായി അപേക്ഷിക്കാമെന്ന നിയമത്തിന്റെ ബലത്തിലാണ് പലരും അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നത്. അഭയത്തിനായി ഒരു വര്‍ഷത്തിനിടെ 111084 പേര്‍ അപേക്ഷിച്ചു. അഭയാര്‍ത്ഥിത്വം അപേക്ഷിക്കുന്നവരില്‍ അഞ്ചില്‍ രണ്ടുപേര്‍ ബോട്ടുകളില്‍ അനധികൃതമായി

Full Story
  28-08-2025
ശൈത്യകാലത്തിന് മുന്‍പ് എനര്‍ജി ബില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ശൈത്യകാലത്തിനു മുമ്പ് എനര്‍ജി ചാര്‍ജില്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പ് ചെറിയ കുറവ് പ്രവചിച്ചിരുന്നതാണ് . എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഗ്യാസ്, വൈദ്യുതി വിലകളില്‍ നേരിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രതിവര്‍ഷം ഏകദേശം 1% വില വര്‍ധനവിനാണ് സാധ്യത. ഇംഗ്ലണ്ട്, സ്‌കോട്ട് ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ഏകദേശം 21 ദശലക്ഷം വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും ഈടാക്കാവുന്ന പരമാവധി തുക ഓഫ്‌ജെമിന്റെ വില പരിധിക്കുള്ളിലായിരിക്കും. എനര്‍ജി ബില്ലുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം ഉപയോഗിച്ചു എന്നതിനെ

Full Story
  28-08-2025
വിവാദ ലണ്ടന്‍ ഏജന്‍സിയുടെ അഭിനന്ദനം എടുത്തുകാട്ടി സര്‍ക്കാര്‍ മാസിക

കൊല്ലം: വിവാദ ലണ്ടന്‍ ഏജന്‍സി ശുചിത്വസാഗരം പദ്ധതിക്ക് നല്‍കിയ അഭിനന്ദനം എടുത്തുപറഞ്ഞ് സര്‍ക്കാര്‍ മാസികയില്‍ ലേഖനം. പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന കേരള കോളിങ്ങിന്റെ ജൂലായ് ലക്കത്തിലാണ് 'പ്ലാസ്റ്റ് സേവ് (യുകെ)' അടക്കമുള്ള അന്താരാഷ്ട്ര എന്‍ജിഒകള്‍ പദ്ധതിയെ അഭിനന്ദിച്ചെന്ന് ചൂണ്ടിക്കാട്ടുന്നത്. ഫിഷറീസ് ഡയറക്ടറായിരുന്ന സഫ്നാ നസറുദ്ദീന്റെയാണ് ലേഖനം. എന്നാല്‍ പദ്ധതിയുമായി ഈ ഏജന്‍സി സഹകരിച്ചതായോ പണം നല്‍കിയതായോ പറയുന്നില്ല. 'ക്രൂസേഡ് എഗെയ്ന്‍സ്റ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ അറ്റ് കേരള കോസ്റ്റ്' എന്ന ലേഖനത്തില്‍ ശുചിത്വസാഗരം പദ്ധതിയുടെ കഴിഞ്ഞ എട്ടുവര്‍ഷത്തെ നേട്ടങ്ങളാണ് വിശദീകരിക്കുന്നത്. യുഎന്‍ അംഗീകാരം നേടിയതായും 2022-ലെ ലോക മത്സ്യബന്ധനദിന

Full Story
[145][146][147][148][149]
 
-->




 
Close Window