Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  10-06-2025
കാര്‍ഷിക ബിരുദധാരികള്‍ക്ക് യുകെയില്‍ വന്‍ അവസരം

ലണ്ടന്‍: കാര്‍ഷിക ബിരുദധാരികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് വന്‍ അവസരം. അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, അയര്‍ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച ഉപരിപഠന സാദ്ധ്യതകളുണ്ട്. ഫുഡ് സയന്‍സ്, അനിമല്‍ സയന്‍സ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് ഉപരിപഠന സാദ്ധ്യതകളുള്ളത്.

വാഗണിങ്കെന്‍, യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയ, യു.സി ഡേവിസ്, കോര്‍ണെല്‍, റോയല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ലീഡ്സ്, നോട്ടിംഗ്ഹാം, ക്യുന്‍സ് ലാന്‍ഡ്, യൂണിവേഴ്സിറ്റി ഒഫ് മെല്‍ബണ്‍, ഗ്വേല്‍ഫ്,

Full Story
  10-06-2025
വിവാഹ ദിവസം ചെറിയ ഷൂ ധരിച്ചു, കാല്‍വിരലുകളില്‍ കാത്തിരുന്നത് ദുരന്തം

ലണ്ടന്‍: തെറ്റായ സൈസിലുള്ള ഷൂ ധരിച്ചതിനെ തുടര്‍ന്ന് കാല്‍വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന യുകെ സ്വദേശിയുടെ അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. വിവാഹ ദിവസം വളരെ ഇറുകിയ ഫിറ്റഡ് ഷൂസ് ധരിച്ചതിനെ തുടര്‍ന്ന് യുകെക്കാരനായ മാര്‍ട്ടിന്‍ റാല്‍ഫിന് കാലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വന്നു. 2019 ജൂലൈ 27ന് 61വയസുകാരനായ അദ്ദേഹത്തിന്റെ വിവാഹ ദിവസമാണ് ഈ ദുരനുഭവമുണ്ടായത്. അന്നായിരുന്നു അദ്ദേഹം ചെറിയ സൈസിലുള്ള ഷൂ ധരിച്ചത്. എന്നാല്‍ വേദന കാരണം ഏതാനും മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹത്തിന് ഷൂ മാറ്റേണ്ടി വന്നു. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് പിന്നീട് ആഴ്ചകള്‍ക്കുശേഷം വലതു കാല്‍വിരലില്‍ മുറിവ് ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ

Full Story
  10-06-2025
സാമൂഹിക ശാസ്ത്ര ഗവേഷണത്തിനുള്ള യുകെ സര്‍ക്കാരിന്റെ ഒന്നരകോടിയുടെ ഫെലോഷിപ്പ് നേടി നന്ദ

ലണ്ടന്‍: സയന്‍സ്, എന്‍ജിനിയറിങ് വിഷയങ്ങള്‍ക്കുമാത്രമാണോ വിദേശരാജ്യങ്ങളില്‍ ഫെലോഷിപ്പോടെയുള്ള ഗവേഷണംനടത്താന്‍ കഴിയുക? അല്ലെന്ന് തിരുവനന്തപുരം വെള്ളറട സ്വദേശി ഡി.എസ്. നന്ദ പറയും. സാമൂഹികശാസ്ത്ര ഗവേഷണത്തിനുള്ള യുകെ സര്‍ക്കാരിന്റെ ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് റിസര്‍ച്ച് കൗണ്‍സില്‍ (എഎച്ച്ആര്‍സി) ഫെലോഷിപ്പ് (ഏകദേശം 1.5 കോടി രൂപ) നന്ദ നേടിയത് ആനിമല്‍ ഹിസ്റ്ററിയില്‍ ഗവേഷണം നടത്താനാണ്. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്സിലാണ് ഗവേഷണം. തിരുവനന്തപുരം വെള്ളറട ചന്ദ്രദാരുവില്‍ ദീബു പണിക്കരുടെയും വെള്ളറട വിപിഎം എച്ച്എസ്എസ് അധ്യാപിക ആര്‍. ഷീജയുടെയും മകളാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം

Full Story
  10-06-2025
എന്‍എച്ച്എസ് രക്തബാങ്കില്‍ രൂക്ഷക്ഷാമം, രണ്ടു ലക്ഷം ദാതാക്കളെ അടിയന്തരമായി ആവശ്യമുണ്ട്

ലണ്ടന്‍: എന്‍എച്ച്എസ് രക്തബാങ്കിലെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ അടിയന്തരമായി രണ്ടു ലക്ഷം രക്തദാതാക്കളെക്കൂടി ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പുതിയ ദാതാക്കളെത്തിയില്ലെങ്കില്‍ എന്‍എച്ച്എസിലെ ഈ പ്രതിസന്ധി താമസിയാതെ രൂക്ഷമാകുമെന്നാണ് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ബോഡി മുന്നറിയിപ്പു നല്‍കുന്നത്. കഴിഞ്ഞവര്‍ഷം മുതല്‍ ആരോഗ്യ മേഖല ഇക്കാര്യത്തില്‍ അംബര്‍ വാണിങ്ങിലാണ്. കോവിഡ് മഹാമാരിക്കു ശേഷമാണ് രക്തദാതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും കരുതല്‍ ശേഖരം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മാറിയതും. എന്‍എച്ച്എസിന് പതിവായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് ഇപ്പോള്‍ എട്ടു ലക്ഷത്തോളമാണ്. ഇത് പത്തുലക്ഷത്തിനു മുകളിലേക്ക്

Full Story
  10-06-2025
പഴയ ബെഡ് വഴിയില്‍ ഉപേക്ഷിച്ച ആള്‍ക്ക് അഞ്ച് ലക്ഷത്തിലധികം പിഴ

ലണ്ടന്‍: പഴയ ബെഡ് വഴിയരികില്‍ ഉപേക്ഷിച്ചയാള്‍ക്ക് ലണ്ടനില്‍ 4,600 പൗണ്ട് (5,34,975 ഇന്ത്യന്‍ രൂപ) പിഴശിക്ഷ. കോടതിയില്‍ സമയത്ത് ഹാജരാകാതിരുന്നതിന് ജഡ്ജിയുടെ വക രണ്ടായിരം പൗണ്ടുകൂടി ചേര്‍ത്താണ് ഈ നിയമലംഘകന് കനത്ത പിഴ അടിച്ചു കിട്ടിയത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ് സമൂഹത്തിനാകെ മുന്നറിയിപ്പാകുന്ന ഈ സംഭവം. നൈഫീസ അബ്ബാസ് എന്നയാളാണ് 2024 മാര്‍ച്ചില്‍ പഴയ ബെഡും മറ്റുചില പാഴ്വസ്തുക്കളും വഴിയരികില്‍ ഉപേക്ഷിക്കുമ്പോള്‍ ക്യാമറ കണ്ണില്‍ കുടുങ്ങിയത്. ക്യൂന്‍സ്ബറി പാര്‍ക്ക് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ഇയാള്‍ ഇവ ഉപേക്ഷിച്ചത്. ഇതിന് കൗണ്‍സില്‍ നിശ്ചയിച്ച പിഴ ഒടുക്കാതെ വന്നതോടെയാണ് സംഭവം മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലെത്തിയത്. പിഴശിക്ഷയ്ക്കു പുറമേ കോടതിയില്‍

Full Story
  09-06-2025
യുകെയില്‍ ഈയാഴ്ച താപനില ഉയരും

ലണ്ടന്‍: യുകെയില്‍ ഈയാഴ്ച താപനില ഉയരും. തിങ്കളാഴ്ച വടക്കന്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാളെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ചില സ്ഥലങ്ങളില്‍ 20 മില്ലിമീറ്റര്‍ മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദേശീയപാതകളുടെ ഡ്യൂട്ടി മാനേജര്‍ ലൂക്ക് ഹിന്‍ഡില്‍ ഡ്രൈവര്‍മാരോട് ശ്രദ്ധിച്ച് യാത്ര ചെയ്യണെമന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മഴ കാരണം റോഡിന്റെ ഉപരിതലം വഴുക്കല്‍ ഉളളതായി മാറുന്നതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

Full Story
  09-06-2025
യുകെയില്‍ കാന്‍സര്‍ മരുന്നുകള്‍ക്ക് ക്ഷാമം

ലണ്ടന്‍: യുകെയിലെ മരുന്ന് ക്ഷാമത്തില്‍ വലഞ്ഞ് കാന്‍സര്‍ രോഗികള്‍. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ ഭക്ഷണം ഒഴിവാക്കിയും, ഡോസുകള്‍ റേഷന്‍ ചെയ്തും, മരുന്നുകള്‍ക്കായി 30 മൈല്‍ വരെ യാത്ര ചെയ്തും ബുദ്ധിമുട്ടുന്നതായാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും ദുരിതം നിറഞ്ഞ ക്ഷാമമാണ് ഇപ്പോഴത്തേതെന്നാണ് ഫാര്‍മസിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. സുപ്രധാന കാന്‍സര്‍ മരുന്നായ ക്രിയോണ്‍ സ്റ്റോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് 96% ഫാര്‍മസികളും പറയുന്നു.

പാന്‍ക്രിയാ കാന്‍സര്‍ ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഈ

Full Story
  09-06-2025
അമേരിക്ക-ചൈന വ്യാപാര കരാര്‍: ലണ്ടനില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്ക് നീക്കം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായി നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂന്ന് ഉന്നത സഹായികള്‍ ജൂണ്‍ 7ന് ലണ്ടനില്‍ ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്, വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുകയെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. എന്നാല്‍ ചൈനീസ് പ്രതിനിധികള്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും ഇതുവരെ

Full Story
[205][206][207][208][209]
 
-->




 
Close Window