|
|
|
|
|
| ഡോക്ടറുടെ സഹായത്തോടെ മരിക്കാന്‍ അനുവാദം നല്‍കുന്ന ബില്ലിനെതിരേ കത്തോലിക്കാ സഭ |
ലണ്ടന്‍: ഡോക്ടറുടെ സഹായത്തോടെ സ്വയം മരണം സ്വീകരിക്കാനുള്ള അനുവാദം നല്‍കുന്ന ബില്ല് നിയമമാക്കാനൊരുങ്ങുകയാണ് യുകെ. ക്രൈസ്തവ സംഘടനകളില്‍ നിന്നടക്കം വന്‍ പ്രതിഷേധമാണ് ബില്ലിനെതിരെ നടക്കുന്നത്. യുകെയിലെ പാര്‍ലമെന്റ് അംഗങ്ങളോട് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് അഭ്യര്‍ഥിച്ചു. ബില്ലിന്റെ തത്വത്തിലും പ്രയോഗത്തിലുമുള്ള പിഴവുകളെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ഷെറിംഗ്ടണ്‍ ആശങ്ക പ്രകടിപ്പിച്ചു.
മുമ്പ് ബില്ലിനെ പിന്തുണച്ചിരുന്ന ചില എം പി മാര്‍ ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുകയും അതിനെ എതിര്‍ത്ത് വോട്ടുചെയ്യുകയും ചെയ്‌തേക്കാമെന്നും സൂചനയുണ്ട്. ;രാജ്യത്തെ |
|
Full Story
|
|
|
|
|
|
|
| മലയാളിയെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി |
മാഞ്ചസ്റ്റര്‍/പിറവം: പ്രവാസി മലയാളിയെ യുകെയിലെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കന്‍ പോക്‌സ് ബാധിച്ചതിനെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതിലിന്റെ മെയില്‍ ബോക്‌സ് പഴുതിലൂടെ അകത്തേയ്ക്ക് നോക്കുമ്പോള്‍ സ്റ്റെയര്‍ കേസിന് സമീപമായി ദീപുവിന്റെ കാലുകള്‍ |
|
Full Story
|
|
|
|
|
|
|
| പുതിയ സ്‌കീമുകള്‍ ഇല്ലാതെ മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്‌കീം അവസാനിപ്പിക്കാന്‍ യുകെ: ആയിരത്തിലേറെ മലയാളികള്‍ക്ക് തിരിച്ചടി |
|
പകരം സ്‌കീം ഇല്ലാതെ യുകെയില്‍ മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്‌കീം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ലെന്‍ഡര്‍മാരെ 95% ഹോം ലോണ്‍ നല്‍കാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന സ്‌കീം ആണ് ഗവണ്‍മെന്റ് അവസാനിപ്പിക്കുന്നത്. നിലവിലെ സ്‌കീം പ്രകാരം പുതിയ ഹോം ലോണുകള്‍ ജൂണ്‍ 30 വരെ മാത്രം.
എന്നാല്‍ ഇതിന് പകരം ഒരു സ്‌കീം ഉണ്ടാകുമെന്ന് ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
2021 ഏപ്രിലില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ മോര്‍ട്ട്ഗേജ് ഗ്യാരണ്ടി സ്‌കീം ഉപയോഗിച്ച് ചെറിയ ഡെപ്പോസിറ്റില്‍ വീട് വാങ്ങാന്‍ മലയാളികളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് സാധിച്ചിരുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തില്‍ 80 മുതല്‍ 95 ശതമാനം വരെ മോര്‍ട്ട്ഗേജ് ലഭിക്കുന്ന സ്‌കീമിന് ഗ്യാരണ്ടി നിന്നിരുന്നത് |
|
Full Story
|
|
|
|
|
|
|
| ഇത് എന്റെ അമ്മയുടെ ആഗ്രഹം, ചിതാഭസ്മം കുപ്പിയിലാക്കി കടലില്‍ ഒഴുക്കി |
ലണ്ടന്‍: 51 -മത്തെ വയസില്‍ യുകെ ഓള്‍ഡ്ഹാമിലെ വീട്ടില്‍ മരിക്കുമ്പോഴും അവരുടെ ആഗ്രഹം ഒരു തവണയെങ്കിലും ലോകം ഒന്ന് ചുറ്റി കാണണമെന്നായിരുന്നു. പക്ഷേ, യാത്രകള്‍ പോകണമെന്ന വലിയ ആഗ്രഹം ഉള്ളിലൊതുക്കി അവര്‍ മക്കളെ വളര്‍ത്തി. അവര്‍ വലുതായപ്പോഴേക്കും ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി വിട വാങ്ങി. ജീവിച്ചിരിക്കുമ്പോള്‍ അമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാതെ പോയ മകള്‍. മരണാനന്തരം അമ്മയുടെ ആഗ്രഹം സാധിച്ചു. അമ്മയുടെ ഭൗതികാവശിഷ്ടം ഒരു കുപ്പിയിലാക്കി അവള്‍ കടലിലൊഴുക്കി. ഒപ്പം ഒരു കുറിപ്പും വച്ചു. 'ഇതെന്റെ അമ്മയാണ്. കിട്ടിയാല്‍ കടലിലേക്ക് വലിച്ചെറിയുക അമ്മ ലോക സഞ്ചാരത്തിലാണ്.' ഓഡ്ഹാം സ്വദേശിനിയായ വെന്‍ഡി ചാന്‍ഡ്വിക് അഞ്ച് കുട്ടികളുടെ അമ്മയായിരുന്നു. തന്റെ അഞ്ച് |
|
Full Story
|
|
|
|
|
|
|
| ട്രംപ് മോഡല്‍ യുകെയിലും നടപ്പാക്കാന്‍ ആലോചന |
ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാതൃകയില്‍ യുകെയിലും വിദേശ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക പ്രായോഗികമായിരിക്കുമെന്ന് യുകെ പാര്‍ലമെന്റ് പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന്റെ നേതാവ് കെമി ബാഡ്‌നോക്ക്. ആരൊക്കെ രാജ്യത്തേക്ക് വരണമെന്നും എത്ര നാള്‍ താമസിക്കണമെന്നും ആരാണ് പോകേണ്ടതെന്നുമെല്ലാം പാര്‍ലമെന്റിന് തീരുമാനിക്കാന്‍ കഴിയണം. യാത്രാ വിലക്ക് പോലുള്ള നടപടികളിലൂടെ വേണം ഇക്കാര്യങ്ങള്‍ നടപ്പാക്കാനെന്നും ബാഡ്‌നോക്ക് ചൂണ്ടിക്കാട്ടി. ഇതെല്ലാം പ്രായോഗികമാക്കാവുന്ന സാഹചര്യങ്ങള്‍ രാജ്യത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതിലൂടെ |
|
Full Story
|
|
|
|
|
|
|
| കാസര്‍കോടിനെ സ്‌നേഹിച്ച് യുകെ |
കാസര്‍കോട്: വിദേശത്തു നിന്നു ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്തിയ വിനോദ സഞ്ചാരികളില്‍ ഏറെയും യുകെ, യുഎസ് നിവാസികള്‍.കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്നു 1125 പേരും യുഎസില്‍ നിന്ന് 1025 പേരും ആണ് കാസര്‍കോട് വന്നു തങ്ങി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ടൂറിസം വകുപ്പ് പുറത്തു വിട്ടതാണ് വിവരം. 2021 ല്‍ 24, 2022 ല്‍ 27, 2023 ല്‍ 655 യുകെ നിവാസികള്‍ സന്ദര്‍ശിച്ചു. ഈ വര്‍ഷങ്ങളില്‍ 42, 105, 398 എന്നിങ്ങനെയാണ് യുഎസ് സഞ്ചാരികളുടെ എണ്ണം. 249 രാജ്യങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണു ഇത് ലഭിച്ചത്. ഇതില്‍ കഴിഞ്ഞ വര്‍ഷം 187 രാജ്യങ്ങളില്‍ നിന്ന് ഒരാള്‍ പോലും എത്തിയില്ല. 62 രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം ആകെ 3775 പേര്‍ ആണ് കാസര്‍കോട് ജില്ലയില്‍ താമസിച്ചു വിനോദ കേന്ദ്രങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ഭീകരതയ്‌ക്കെതിരേയുള്ള യുകെ ചര്‍ച്ചകളില്‍ പങ്കാളിയായി എസ്. ജയശങ്കര്‍ |
ലണ്ടന്‍: ഭീകരതയ്ക്കെതിരായ 'സീറോ ടോളറന്‍സ്' നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു, തീവ്രവാദികള്‍ക്കും അവരുടെ ഇരകള്‍ക്കും ഇടയില്‍ ഒരു തുല്യതയും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു. അടുത്തിടെയുണ്ടായ സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചില രാജ്യങ്ങള്‍ സമാനതകള്‍ കാണിക്കുന്നതില്‍ രാജ്യം ആശങ്ക പ്രകടിപ്പിക്കുന്നതിനിടയിലാണ് ഈ അഭിപ്രായങ്ങള്‍ വന്നിരിക്കുന്നത്. ഇന്ത്യ-യുകെ തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ലാമി ന്യൂഡല്‍ഹിയിലെത്തി. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഹോസ്റ്റല്‍ പ്രതിസന്ധി, വിദേശ വിദ്യാര്‍ഥികള്‍ ആശങ്കയില്‍ |
ലണ്ടന്‍: യുകെയിലെ വിദ്യാര്‍ത്ഥികളുടെ താമസച്ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു, ഇത് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ ആശങ്ക ഉയര്‍ത്തുന്നു. Graddinghomes നടത്തിയ പഠനം അനുസരിച്ച്, യുകെയില്‍ വിദ്യാര്‍ത്ഥികളുടെ താമസച്ചെലവില്‍ ഏകദേശം 15% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വാടകയാണ് ഇതിന് പ്രധാന കാരണം. കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് പഠനത്തിനായി എത്തുന്നത്, കൂടാതെ നല്ല സൗകര്യങ്ങളുള്ള താമസസ്ഥലങ്ങളോടുള്ള താല്പര്യവും വാടക കൂടാന്‍ കാരണമാകുന്നു.
യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ താമസച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ |
|
Full Story
|
|
|
|
| |