Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഈയാഴ്ച താപനില ഉയരും
reporter

ലണ്ടന്‍: യുകെയില്‍ ഈയാഴ്ച താപനില ഉയരും. തിങ്കളാഴ്ച വടക്കന്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാളെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ചില സ്ഥലങ്ങളില്‍ 20 മില്ലിമീറ്റര്‍ മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ദേശീയപാതകളുടെ ഡ്യൂട്ടി മാനേജര്‍ ലൂക്ക് ഹിന്‍ഡില്‍ ഡ്രൈവര്‍മാരോട് ശ്രദ്ധിച്ച് യാത്ര ചെയ്യണെമന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മഴ കാരണം റോഡിന്റെ ഉപരിതലം വഴുക്കല്‍ ഉളളതായി മാറുന്നതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. അടുത്ത ആഴ്ച താപനില ഈ വര്‍ഷത്തെ ശരാശരിയേക്കാള്‍ ഉയരും. അടുത്ത ബുധനാഴ്ച ലണ്ടനില്‍ 25 ഡിഗ്രി സെല്‍ഷ്യസും മാഞ്ചസ്റ്ററില്‍ 23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും ചൂട്.

 
Other News in this category

 
 




 
Close Window