Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  07-06-2025
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള കെണിയാണ് യുകെ, ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥിയുടെ പോസ്റ്റ് വൈറല്‍

ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ പഠന സാഹചര്യം വളരെ കഠിനമായി മാറിയിട്ടുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്ന പിഎച്ഡി വിദ്യാര്‍ത്ഥിയുടെ കുറിപ്പ് വൈറലാകുന്നു. യുകെയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ അവസാന വര്‍ഷ പിഎച്ഡി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കുന്നത്. യുകെയിലേക്ക് ഉന്നത വിദ്യാഭ്യാസവും അത് കഴിഞ്ഞ് ഇവിടെ തന്നെ ജോലിയും എന്ന് സ്വപ്നം കാണുന്നവരാണോ നിങ്ങള്‍ എങ്കില്‍ ആ ആഗ്രഹത്തെ രണ്ടാമത് ഒന്നുകൂടി വിലയിരുത്തണമെന്ന മുന്നറിയിപ്പാണ് വിദ്യാര്‍ത്ഥി നല്‍കുന്നത്. ഭക്ഷണ ചിലവ്, ഉയര്‍ന്ന വീട് വാടക, സ്ഥിരതയില്ലാത്ത ജോലി സമയം, മോശം കാലാവസ്ഥ, യുകെയിലെ വംശീയത, തുടങ്ങി നിരവധി

Full Story
  07-06-2025
റഷ്യയിലെ ബ്രിട്ടീഷ് കൗണ്‍സില്‍ അടച്ചുപൂട്ടി

ലണ്ടന്‍: എല്‍ജിബിടിക്യു പ്രചരണം നടത്തുകയും റഷ്യയുടെ ആഭ്യന്തര, വിദേശ നയങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസ് ബ്രിട്ടീഷ് കൗണ്‍സിലിനെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കി. വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ കൗണ്‍സില്‍ സ്വയം ഒരു സ്വതന്ത്ര സംഘടനയായി ചിത്രീകരിക്കുകയും, യുകെ ഗവണ്‍മെന്റ് മുന്‍ഗണനകളുമായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുകയും, ബ്രിട്ടീഷ് പാര്‍ലമെന്റിന് റിപ്പോര്‍ട്ട് ചെയ്യുകയും, ബ്രിട്ടീഷ് വിദേശകാര്യ ഓഫീസില്‍ നിന്ന് ധനസഹായം സ്വീകരിക്കുകയും ചെയ്തതായി ആരോപിച്ചു. വിവിധ ഔട്ട്‌റീച്ച് പരിപാടികളും ഇംഗ്ലീഷ് ഭാഷാ അധ്യാപനവും ഉള്‍പ്പെടെയുള്ള

Full Story
  07-06-2025
റിഫോം യുകെ ചെയര്‍മാന്‍ സിയ യൂസഫ് രാജിവച്ചു

ലണ്ടന്‍: യുകെയില്‍ വലത് വംശീയത ഉയര്‍ത്തിപ്പിടിച്ച് തുടങ്ങിയ 'റിഫോം യുകെ'യുടെ ചെയര്‍മാന്‍ സിയ യൂസഫ് രാജിവച്ചു. മുസ്ലിം ശ്രീലങ്കന്‍ കുടിയേറ്റക്കാരുടെ മകനായി യുകെയില്‍ ജനിച്ച സിയ യൂസഫ് പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്ന വംശീയതയുടെ പേരില്‍ ആണ് രാജി വയ്ക്കുന്നത് എന്നാണ് സൂചന. രാജ്യത്ത് മുസ്ലിം വനിതകള്‍ മുഖവും ശരീരവും പൂര്‍ണ്ണമായി മറയ്ക്കുന്ന തരത്തില്‍ ബുര്‍ക്ക ധരിക്കുന്നത് നിരോധിക്കണമെന്ന് റിഫോം യുകെയുടെ ഒരു എംപി ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഉപ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാറാ പോച്ചിന്‍ ആണ് ബുര്‍ക്ക നിരോധനം ആവശ്യപ്പെട്ടത്. നിരോധന ആവശ്യവുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ സിയ യൂസഫ് ചെയര്‍മാന്‍ പദവി രാജി

Full Story
  07-06-2025
ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റ് ലഭിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യഭക്ഷണം

ലണ്ടന്‍: യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യ സ്‌കൂള്‍ ഭക്ഷണം അവകാശപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരായിരിക്കും. നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വരുമാനം പ്രതിവര്‍ഷം 7,400 പൗണ്ടില്‍ താഴെയാണ്. എന്നാല്‍ പുതിയ തീരുമാനത്തിലൂടെ 5,00,000 കുട്ടികള്‍ കൂടി ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കിയേര്‍

Full Story
  07-06-2025
യുകെയില്‍ ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷ കുറഞ്ഞുപോയെന്ന് മകള്‍

ലണ്ടന്‍/ലെസ്റ്റര്‍: ബ്രിട്ടനിലെ ലെസ്റ്ററില്‍ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തില്‍ 80 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ശിക്ഷിച്ച് ലെസ്റ്റര്‍ ക്രൗണ്‍ കോടതി. വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെ കല്ലെറിഞ്ഞു ആക്രമിച്ചു കൊന്ന പ്രതികളില്‍ ഒരാളായ 15 വയസ്സുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെണ്‍കുട്ടിയെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. പെണ്‍കുട്ടിക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷന്‍ ഉത്തരവാണ് നല്‍കിയത്. എന്നാല്‍ കോടതി നല്‍കിയ ശിക്ഷ കുറഞ്ഞു പോയെന്ന് ഭീം സെന്‍ കോലിയുടെ

Full Story
  06-06-2025
40 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാകും

ലണ്ടന്‍: 40 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടണില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാകുമെന്ന് പഠനം ബ്രിട്ടണിലെ മൊത്തം ജനസംഖ്യയില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ പങ്ക് 2050 ആകുമ്പോഴേക്കും നിലവിലെ 73% ല്‍ നിന്ന് 57% ആയി കുറയുമെന്ന് പറയുന്നു. നാല് പതിറ്റാണ്ടിനുള്ളില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായി മാറുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം. തുടര്‍ച്ചയായ കണ്‍സര്‍വേറ്റീവ്, ലേബര്‍ സര്‍ക്കാരുകള്‍ക്ക് കീഴില്‍ ബ്രിട്ടണില്‍ നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റത്തിന്റെ വന്‍തോതിലുള്ള ഒഴുക്ക് ഉണ്ടായിട്ടുണ്ട്, 2023 ല്‍ 906,000 പുതിയ കുടിയേറ്റക്കാര്‍ എത്തിയതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ല്‍, ലണ്ടനും, ബര്‍മിംഗ്ഹാമും ന്യൂനപക്ഷമായ വെള്ളക്കാരുടെ

Full Story
  06-06-2025
ലണ്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവതി അറസ്റ്റില്‍

കട്ടപ്പന (ഇടുക്കി):ലണ്ടനില്‍ ജോലി വാഗ്ദാനത്തിലൂടെ വിശ്വാസം നേടിയ ശേഷം 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാമ്പാടിയിലെ കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍ (25) ആണ് അറസ്റ്റിലായത്. കാഞ്ചിയാര്‍ സ്വദേശിയായ യുവാവിനോട് 'ലണ്ടനില്‍ വര്‍ക്ക് വിസ ഒരുക്കാം' എന്ന വ്യാജ വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ഇടപാടുകള്‍ വഴിയാണ് തട്ടിപ്പ് നടന്നത് 2024-ലെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പല ഘട്ടങ്ങളിലായാണ് യുവാവില്‍ നിന്ന് 10 ലക്ഷം രൂപ ഐറിന്‍ക്ക് കൈപറ്റിയത്. ഐറിന്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്.

ഇത്തരത്തില്‍ കൂടുതല്‍ പേരില്‍ നിന്നും

Full Story
  06-06-2025
ഇസ്രയേലിനെതിരേ ആയുധ ഉപരോധം കൊണ്ടുവരുന്നതില്‍ ബ്രിട്ടീഷ് ജനങ്ങള്‍ക്ക് പിന്തുണ

ലണ്ടന്‍: ഇസ്രഈലിനെതിരായ ആയുധ ഉപരോധത്തെ ഭൂരിപക്ഷം ബ്രിട്ടീഷ് ജനങ്ങളും പിന്തുണക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ നടത്തിയ പുതിയ സര്‍വേ പ്രകാരം, ഭൂരിഭാഗം ബ്രിട്ടീഷ് ജനങ്ങളും ഇസ്രഈലിനുമേല്‍ സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നു. മെയ് 30 നും ജൂണ്‍ രണ്ടിനും ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 57 ശതമാനം ആളുകള്‍ യു.കെ ഇസ്രഈലിനെതിരെ സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 13 ശതമാനം പേര്‍ മാത്രമാണ് എതിര്‍ത്തത്. കൂടാതെ ഐക്യരാഷ്ട്രസഭയില്‍ നിന്ന് ഇസ്രഈലിനെ പുറത്താക്കണമെന്ന് 53 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഇസ്രഈലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് 50

Full Story
[207][208][209][210][211]
 
-->




 
Close Window