|
|
|
|
|
| പവര്‍ സ്റ്റേഷനില്‍ തീപിടിത്തം, സ്തംഭിച്ച് ഹീത്രു വിമാനത്താവളം |
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു പവര്‍ സ്റ്റേഷനിലുണ്ടായ തീപിടിത്തം ഹീത്രൂ വിമാനത്താവളത്തെ സ്തംഭിപ്പിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂ വെള്ളിയാഴ്ച അര്‍ധരാത്രി വരെ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായതോടെ പ്രതിസന്ധിയിലായത് ഒട്ടറെ യാത്രക്കാരാണ്. ഈ അടച്ചിടല്‍ കാരണം ഒട്ടറെ പേരാണ് യാത്രാ തടസ്സം നേരിടുന്നത്. ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള 120 വിമാനങ്ങള്‍ നിലവില്‍ ആകാശത്തുണ്ട്, അവ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങുകയോ പുറപ്പെട്ട സ്ഥലത്തേക്ക് തിരികെ പോകുകയോ ചെയ്യും. തീപിടിത്തം നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രമായി ശ്രമിക്കുന്നുണ്ടെങ്കിലും, എപ്പോള്‍ വൈദ്യുതി പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനാകുമെന്ന് |
|
Full Story
|
|
|
|
|
|
|
| ലൂട്ടന്‍ കൂട്ടക്കൊലപാതകം: പത്തൊമ്പതുകാരന് 49 വര്‍ഷം തടവ് |
ലണ്ടന്‍: യുകെയില്‍ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ 19 വയസ്സുകാരന്‍ നിക്കോളാസ് പ്രോസ്പറിന് 49 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പഠിച്ച സ്‌കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായപ്പോള്‍ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകിയാകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ നിക്കോളാസ് പ്രോസ്പറിനെ ലൂട്ടണ്‍ ക്രൗണ്‍ കോടതി ജസ്റ്റിസ് ചീമ-ഗ്രബ് 49 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടന് സമീപം ലൂട്ടനില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്പര്‍ (16), ഗിസെല്ലെ പ്രോസ്പര്‍ (13) |
|
Full Story
|
|
|
|
|
|
|
| മലയാളി തിളക്കത്തില്‍ വെയില്‍സ് ടീം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിന് പുറമെ വെയില്‍സ് ടീമിലും മലയാളി സാന്നിധ്യം. വെയില്‍സിന്റെ പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്‌സ്, ജീവാ ജോണ്‍സന്‍, വോള്‍ഗാ സേവ്യര്‍, അമൃത എന്നിവരാണ് പങ്കെടുക്കുന്നത്. എല്ലാ വര്‍ഷവും നടത്തി വരുന്ന കബഡി മത്സരങ്ങളുടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും സെലക്ഷന്‍ ലഭിച്ചാണ് ഇവര്‍ വെയില്‍സ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയില്‍സ് ടീമുകളെ പരിശീലിപ്പിക്കുന്നത് മുന്‍ ഇംഗ്ലണ്ട് താരമായ മലയാളി സജു മാത്യു ആണ്. വെയില്‍സ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോര്‍ക് യൂണിവേഴ്‌സിറ്റി ഹള്‍ - യോര്‍ക് മെഡിക്കല്‍ സ്‌കൂളിലെ നാലാം വര്‍ഷ |
|
Full Story
|
|
|
|
|
|
|
| തടവുകാരനുമായി ബന്ധം: ഇരുപത്തിമൂന്നുകാരി ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍ |
ഫെല്‍താം: തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെല്‍താം ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. കാറ്റെറിന ടാറ്റസിനെയാണ് (23) സസ്‌പെന്‍ഡ് ചെയ്തത്. 15 മുതല്‍ 18 വയസ്സുവരെയുള്ള തടവുകാരെ പാര്‍പ്പിക്കുന്ന വിഭാഗവും ഈ ജയിലിലുണ്ട്. എന്നാല്‍ കാറ്റെറിനയുടെ കുറ്റകൃത്യം ഈ വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റെറിന ഫെല്‍താം ജയിലിലെ തടവുകാരനുമായിട്ടാണോ അതോ മറ്റ് ജയിലിലെ തടവുകാരനുമായിട്ടാണോ ബന്ധം പുലര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജയില്‍ ജീവനക്കാരും തടവുകാരും തമ്മിലുള്ള ബന്ധങ്ങള്‍ വര്‍ധിച്ചുവരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ജനുവരിയില്‍ സീരിയല്‍ മോഷ്ടാവുമായി സെല്ലില്‍ |
|
Full Story
|
|
|
|
|
|
|
| വൈദ്യുതി വിതരണം തടസപ്പെട്ടു, ഹീത്രു വിമാനത്താവളം അടച്ചു |
ലണ്ടന്‍: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളം വെള്ളിയാഴ്ച അര്‍ധരാത്രി വരെ അടച്ചിട്ടു. വിമാനത്താവളത്തിലേക്ക് വൈദ്യുതി നല്‍കുന്ന ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തമാണ് വലിയ തോതിലുള്ള വൈദ്യുതി തടസ്സത്തിനും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടക്കത്തിനും കാരണമായത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഹീത്രൂ വിമാനത്താവളം വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം 16,000ത്തിലധികം വീടുകളില്‍ വൈദ്യുതി മുടക്കത്തിനും 100ലധികം ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായിയെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് |
|
Full Story
|
|
|
|
|
|
|
| മരണശേഷം ശവശരീരം പാരച്യൂട്ടില്‍ കയറ്റണം |
സ്വന്തം ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാരുടെ ആഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ സമീപകാല സര്‍വ്വേ വെളിപ്പെടുത്തിയത് അസാധാരണമായ അന്ത്യാഭിലാഷങ്ങളുടെ പട്ടിക. 100 ഫ്യൂണറല്‍ ഹോം ഡയറക്ടര്‍മാരും 1,500 വ്യക്തികളും ഉള്‍പ്പെട്ട പഠനം മരണാനന്തര ചടങ്ങുകളോടും തുടര്‍ന്ന് നടത്തുന്ന അനുസ്മരണ ചടങ്ങുകളോടുമുള്ള ആളുകളുടെ മാറിവരുന്ന മനോഭാവം വെളിപ്പെടുത്തുന്നതാണ്. ഇത് പരമ്പരാഗത മതവിശ്വാസങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് പ്രതികരിച്ച ഒരു വ്യക്തി അഭിപ്രായപ്പെട്ടത് മരണനന്തര ചടങ്ങുകള്‍ക്കായി തന്റെ മൃതശരീരം പാരച്ചൂട്ടില്‍ കൊണ്ട് പോകണമെന്നായിരുന്നു.
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ സിപിഎം സമ്മേളനം ചരിത്രം കുറിച്ചു: സെക്രട്ടറിയായി ജനേഷ് നായരെ തിരഞ്ഞെടുത്തു; ലണ്ടനില്‍ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി |
|
സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ്' സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 21 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.
ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും. 1938-ല്‍ രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967-ല്‍ സി.പി.എം ഭരണഘടനയും പരിപാടിയും പിന്തുടര്‍ന്നാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലണ്ടനില്‍ രൂപീകൃതമായത്.
ആദ്യമായാണ് ലണ്ടന്‍ സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയായ |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റ് ലണ്ടനിലെ പ്രമുഖ മലയാളി വ്യവസായി പുഷ്‌കാസ് വാസു അന്തരിച്ചു |
|
ഈസ്റ്റ് ലണ്ടനിലെ ബിസിനസുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പുഷ്‌കാസ് വാസു (66) ആണ് അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് ലണ്ടനില്‍.
തിരുവനന്തപുരം കാപ്പില്‍ എം.എം ഹൗസില്‍ പരേതനായ എന്‍. വാസുവിന്റെയും സുഭാഷിണിയുടെയും മകനാണ്. ഭാര്യ ബീന പുഷ്‌കാസ്. നീതു പുഷ്‌കാസ്, നിധി പുഷ്‌കാസ് എന്നിവര്‍ മക്കളാണ്.
മുന്‍ ഇടവ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന സദാശിവന്റെ സഹോദര പുത്രനാണ്. ദീര്‍ഘകാലം ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയില്‍ 'എഡ്ഗാര്‍ വൈന്‍സ്' എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു. ബ്രിട്ടനിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ (എംഎ യുകെ.) സജീവ പ്രവര്‍ത്തകനും ലൈഫ് മെംബറുമായിരുന്നു.
എംഎ യുകെയുടെ എല്ലാ ആഘോഷങ്ങളിലും ചാരിറ്റി |
|
Full Story
|
|
|
|
| |