Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
തടവുകാരനുമായി ബന്ധം: ഇരുപത്തിമൂന്നുകാരി ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍
reporter

ഫെല്‍താം: തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെല്‍താം ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. കാറ്റെറിന ടാറ്റസിനെയാണ് (23) സസ്‌പെന്‍ഡ് ചെയ്തത്. 15 മുതല്‍ 18 വയസ്സുവരെയുള്ള തടവുകാരെ പാര്‍പ്പിക്കുന്ന വിഭാഗവും ഈ ജയിലിലുണ്ട്. എന്നാല്‍ കാറ്റെറിനയുടെ കുറ്റകൃത്യം ഈ വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റെറിന ഫെല്‍താം ജയിലിലെ തടവുകാരനുമായിട്ടാണോ അതോ മറ്റ് ജയിലിലെ തടവുകാരനുമായിട്ടാണോ ബന്ധം പുലര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജയില്‍ ജീവനക്കാരും തടവുകാരും തമ്മിലുള്ള ബന്ധങ്ങള്‍ വര്‍ധിച്ചുവരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ജനുവരിയില്‍ സീരിയല്‍ മോഷ്ടാവുമായി സെല്ലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് മുന്‍ വാണ്ട്‌സ്വര്‍ത്ത് ജയില്‍ ഉദ്യോഗസ്ഥ ലിന്‍ഡ ഡി സൂസ അബ്രുവിന് 15 മാസം തടവ് ശിക്ഷ ലഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ സജീവമായ കാറ്റെറിന ടാറ്റസ് സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് നിലപാടാണ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളെ അറിയിച്ചത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തടവുകാരനുമായുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും അവസാനത്തെ ജയില്‍ ഉദ്യോഗസ്ഥ 26 വയസ്സുള്ള കാറ്റി ഇവാന്‍സാണ്. ഈ മാസം ആദ്യമാണ് അവരെ ജയിലിലടച്ചത്. എച്ച്എംപി ഡോണ്‍കാസ്റ്ററില്‍ ജോലി ചെയ്യുന്നതിനിടെ കാറ്റി മോഷ്ടവായ ഡാനിയേല്‍ ബ്രൗണ്‍ലിയുമായി ലൈംഗികബന്ധം ആരംഭിച്ചു. 2020ല്‍ ആറ് മാസത്തിനിടെ കുറ്റവാളിയുമായി ബന്ധം പുലര്‍ത്തുകയും അയാള്‍ക്ക് വേണ്ടി ലഹരിമരുന്ന് വിറ്റ് കിട്ടിയ പണം ശേഖരിക്കുകയും ചെയ്തു. ഇക്കാര്യം മറ്റൊരു ജയില്‍ ഉദ്യോഗസ്ഥനോട് കാറ്റി പറയുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window