Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  21-03-2025
തടവുകാരനുമായി ബന്ധം: ഇരുപത്തിമൂന്നുകാരി ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ഫെല്‍താം: തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെല്‍താം ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍. കാറ്റെറിന ടാറ്റസിനെയാണ് (23) സസ്‌പെന്‍ഡ് ചെയ്തത്. 15 മുതല്‍ 18 വയസ്സുവരെയുള്ള തടവുകാരെ പാര്‍പ്പിക്കുന്ന വിഭാഗവും ഈ ജയിലിലുണ്ട്. എന്നാല്‍ കാറ്റെറിനയുടെ കുറ്റകൃത്യം ഈ വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റെറിന ഫെല്‍താം ജയിലിലെ തടവുകാരനുമായിട്ടാണോ അതോ മറ്റ് ജയിലിലെ തടവുകാരനുമായിട്ടാണോ ബന്ധം പുലര്‍ത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജയില്‍ ജീവനക്കാരും തടവുകാരും തമ്മിലുള്ള ബന്ധങ്ങള്‍ വര്‍ധിച്ചുവരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ജനുവരിയില്‍ സീരിയല്‍ മോഷ്ടാവുമായി സെല്ലില്‍

Full Story
  21-03-2025
വൈദ്യുതി വിതരണം തടസപ്പെട്ടു, ഹീത്രു വിമാനത്താവളം അടച്ചു

ലണ്ടന്‍: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളം വെള്ളിയാഴ്ച അര്‍ധരാത്രി വരെ അടച്ചിട്ടു. വിമാനത്താവളത്തിലേക്ക് വൈദ്യുതി നല്‍കുന്ന ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തമാണ് വലിയ തോതിലുള്ള വൈദ്യുതി തടസ്സത്തിനും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടക്കത്തിനും കാരണമായത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഹീത്രൂ വിമാനത്താവളം വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം 16,000ത്തിലധികം വീടുകളില്‍ വൈദ്യുതി മുടക്കത്തിനും 100ലധികം ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായിയെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ്

Full Story
  21-03-2025
മരണശേഷം ശവശരീരം പാരച്യൂട്ടില്‍ കയറ്റണം

സ്വന്തം ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാരുടെ ആഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ സമീപകാല സര്‍വ്വേ വെളിപ്പെടുത്തിയത് അസാധാരണമായ അന്ത്യാഭിലാഷങ്ങളുടെ പട്ടിക. 100 ഫ്യൂണറല്‍ ഹോം ഡയറക്ടര്‍മാരും 1,500 വ്യക്തികളും ഉള്‍പ്പെട്ട പഠനം മരണാനന്തര ചടങ്ങുകളോടും തുടര്‍ന്ന് നടത്തുന്ന അനുസ്മരണ ചടങ്ങുകളോടുമുള്ള ആളുകളുടെ മാറിവരുന്ന മനോഭാവം വെളിപ്പെടുത്തുന്നതാണ്. ഇത് പരമ്പരാഗത മതവിശ്വാസങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് പ്രതികരിച്ച ഒരു വ്യക്തി അഭിപ്രായപ്പെട്ടത് മരണനന്തര ചടങ്ങുകള്‍ക്കായി തന്റെ മൃതശരീരം പാരച്ചൂട്ടില്‍ കൊണ്ട് പോകണമെന്നായിരുന്നു.

Full Story

  20-03-2025
ലണ്ടനില്‍ സിപിഎം സമ്മേളനം ചരിത്രം കുറിച്ചു: സെക്രട്ടറിയായി ജനേഷ് നായരെ തിരഞ്ഞെടുത്തു; ലണ്ടനില്‍ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി
സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ്' സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 21 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.

ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും. 1938-ല്‍ രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967-ല്‍ സി.പി.എം ഭരണഘടനയും പരിപാടിയും പിന്തുടര്‍ന്നാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലണ്ടനില്‍ രൂപീകൃതമായത്.

ആദ്യമായാണ് ലണ്ടന്‍ സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയായ
Full Story
  20-03-2025
ഈസ്റ്റ് ലണ്ടനിലെ പ്രമുഖ മലയാളി വ്യവസായി പുഷ്‌കാസ് വാസു അന്തരിച്ചു
ഈസ്റ്റ് ലണ്ടനിലെ ബിസിനസുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പുഷ്‌കാസ് വാസു (66) ആണ് അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് ലണ്ടനില്‍.

തിരുവനന്തപുരം കാപ്പില്‍ എം.എം ഹൗസില്‍ പരേതനായ എന്‍. വാസുവിന്റെയും സുഭാഷിണിയുടെയും മകനാണ്. ഭാര്യ ബീന പുഷ്‌കാസ്. നീതു പുഷ്‌കാസ്, നിധി പുഷ്‌കാസ് എന്നിവര്‍ മക്കളാണ്.

മുന്‍ ഇടവ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന സദാശിവന്റെ സഹോദര പുത്രനാണ്. ദീര്‍ഘകാലം ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയില്‍ 'എഡ്ഗാര്‍ വൈന്‍സ്' എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു. ബ്രിട്ടനിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ (എംഎ യുകെ.) സജീവ പ്രവര്‍ത്തകനും ലൈഫ് മെംബറുമായിരുന്നു.

എംഎ യുകെയുടെ എല്ലാ ആഘോഷങ്ങളിലും ചാരിറ്റി
Full Story
  20-03-2025
യുകെ പാസ്‌പോര്‍ട്ട് പുതുക്കല്‍ ഫീസ് പിന്നെയും കൂട്ടി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഫീസ് വര്‍ധന: അപേക്ഷകരുടെ എണ്ണം ഇരട്ടിയിലേറെ
ബ്രിട്ടനില്‍ പുതിയ പാസ്‌പോര്‍ട്ടിനും പാസ്‌പോര്‍ട്ട് പുതുക്കാനുമുള്ള അപേക്ഷകള്‍ക്കും ഫീസ് തുടരെ മൂന്നാം വര്‍ഷവും കുത്തനെ കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വര്‍ധന. പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍പെങ്ങും ഇല്ലാത്തവിധം വര്‍ധന വന്നതോടെയാണ് ഫീസും വര്‍ധിപ്പിക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രില്‍ പത്തു മുതല്‍ ഫീസ് വര്‍ധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്‌പോര്‍ട്ട് ഫീസ് ഏഴു ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023ല്‍ ഒന്‍പത് ശതമാനമായിരുന്നു വര്‍ധന.

പുതിയ നിരക്കു പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടില്‍ നിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികള്‍ക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വര്‍ധിക്കും. പോസ്റ്റല്‍ ആപ്ലിക്കേഷന്
Full Story
  20-03-2025
ഫലസ്തീന്‍ രാഷ്ട്രത്തെ യുകെ അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകന്‍

ലണ്ടന്‍: ഫലസ്തീന്‍ രാഷ്ട്രത്തെ യു.കെ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകന്‍ ലോര്‍ഡ് നിക്കോളാസ് സോംസ്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുള്ള ബില്ലിനെ അനുകൂലിച്ച് നിക്കോളാസ് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സംസാരിച്ചു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബന്ധരാണെന്നും സോംസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനായി ലേബര്‍ സര്‍ക്കാരിനെ പിന്തുണക്കുമെന്നും നിക്കോളാസ് സോംസ് വ്യക്തമാക്കി.

ഫലസ്തീന്റെ യു.എന്‍ അംഗത്വ ബിഡിനെ പിന്തുണക്കുന്നതില്‍ യു.കെ പരാജയപ്പെട്ടത് തത്വത്തില്‍ തെറ്റാണെന്നും അത്

Full Story
  20-03-2025
ഗസ യുദ്ധത്തില്‍ ബ്രിട്ടന്റെ പങ്ക് അേേന്വഷിക്കണമെന്ന് ആവശ്യം ശക്തം

ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിനും പങ്കുണ്ടെന്ന സ്വതന്ത്ര ബ്രിട്ടീഷ് എം.പി ജെര്‍മി കോര്‍ബിന്റെ വാദത്തിന് പിന്തുണയുമായി കൂടുതല്‍ ബ്രിട്ടീഷ് എം.പിമാര്‍ രംഗത്ത്. ഗസയിലെ ബ്രിട്ടന്റെ ഇടപെടുലകളില്‍ 'ചില്‍ക്കോട്ട്' (ഇറാഖ് യുദ്ധത്തിലെ ബ്രിട്ടന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം) രീതിയില്‍ അന്വേഷണം നടത്തണമെന്ന് ജെര്‍മി കോര്‍ബിന്‍ ആവശ്യപ്പെട്ടിരുന്നു.

ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി എം.പിമാരായ റിച്ചാര്‍ഡ് ബര്‍ഗണ്‍, ബ്രയാന്‍ ലീഷ്മാന്‍, ഡയാന്‍ അബോട്ട് സ്വതന്ത്ര എം.പി സാറാ സുല്‍ത്താന, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ ബ്രെന്‍ഡന്‍ ഒ'ഹാര, ഗ്രീന്‍ പാര്‍ട്ടി സഹനേതാവ്

Full Story
[264][265][266][267][268]
 
-->




 
Close Window