Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  20-03-2025
സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍

ലണ്ടന്‍: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌സ്' സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 21 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും. 1938-ല്‍ രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967-ല്‍ സി.പി.എം ഭരണഘടനയും പരിപാടിയും പിന്തുടര്‍ന്നാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലണ്ടനില്‍ രൂപീകൃതമായത്.

ആദ്യമായാണ് ലണ്ടന്‍ സിപിഎമ്മിന്റെ സെക്രട്ടറി

Full Story
  20-03-2025
ലണ്ടനില്‍ നിന്നെത്തിയ മര്‍ച്ച് നേവി ഉദ്യോഗസ്ഥനെ വധിച്ച് ഭാര്യയും ആണ്‍സുഹൃത്തും

ന്യൂഡല്‍ഹി: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും പുരുഷ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി സിമന്റ് നിറച്ച ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സൗരഭ് രജ്പുത് (29) എന്നയാളാണ് കൊല്ലപ്പെട്ടത്. മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാന്‍ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു സൗരഭ്. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം സിമന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. പ്രതികളായ ഭാര്യ മുസ്‌കന്‍ റസ്തോഗി (26), സാഹില്‍ ശുക്ല (28) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക

Full Story
  20-03-2025
ലണ്ടനില്‍ നിന്ന് നിയമ ബിരുദാനന്തര ബിരുദം നേടിയ യുവതിയുടെ പോസ്റ്റ് വൈറല്‍

ന്യൂഡല്‍ഹി: ആവശ്യത്തിലധികം വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി കിട്ടാതെ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കൊരു പ്രചോദനമാണ് ലണ്ടനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി അദിതി കുജേന്ദ്ര. തന്റെ തൊഴിലന്വേഷണത്തിന്റെ ഞെട്ടിക്കുന്ന കഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദിതി. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദിതി ലണ്ടനില്‍ 2000ത്തിലധികം ജോലിയ്ക്കാണ് ഇതിനകം അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഒന്നു പോലും സ്വീകരിക്കപ്പെട്ടിട്ടില്ല. തൊഴിലന്വേഷണത്തെക്കുറിച്ചുള്ള യാത്രയുടെ വിശദമായ വിഡിയോയാണ് അദിതി പങ്കുവെച്ചിരിക്കുന്നത്. ''ഞാന്‍ ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയില്‍ നിന്നുമാണ് നിയമം പഠിച്ചത്. 2024ല്‍ എല്‍എല്‍എം ബിരുദം നേടി. 2024 മാര്‍ച്ച് മുതല്‍ എന്റെ ജോലി

Full Story
  19-03-2025
ലണ്ടനില്‍ ഫുട്പാത്തിലും നടക്കാന്‍ പറ്റാതായി: റോഡില്‍ നിന്നു പാഞ്ഞു കയറിയ കാറിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
സംഭവത്തില്‍ കിംഗ്സ് കോളജിന് സമീപമാണ് അപകടം. സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറി. കാറിടിച്ച യുവതി മരിച്ചു. അപകടം നടന്ന സ്ഥലം കാല്‍നട യാത്രക്കായി മാത്രം ഉപയോഗിക്കുന്ന വഴിയാണ്. വാഹനങ്ങള്‍ പോകാറില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കും.
മരിച്ച 20 കാരിയായ യുവതി കിംഗ്സ് കോളജിലെ വിദ്യാര്‍ത്ഥി ആണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവ സ്ഥലത്തുവച്ച് 28 കാരനായ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ദൃക്സാക്ഷിയില്‍ നിന്ന് അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.
Full Story
  19-03-2025
യുകെയില്‍ ഓട്ടിസം ബാധിച്ചവര്‍ക്കുള്ള ആനുകൂല്യം പോലും വെട്ടിക്കുറയ്ക്കാന്‍ നീക്കം: 675 പൗണ്ട് ലഭിക്കുന്നത് ഇല്ലാതാകും
യുകെയില്‍ സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചു. വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാലാണ് ഒരു മില്ല്യണിലേറെ ജനങ്ങളുടെ കൈയില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്.
വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍. ലേബര്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമായിരുന്നിട്ടും ബെനഫിറ്റ് ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് വളര്‍ന്നതോടെയാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം പ്രഖ്യാപിച്ചത്. 5 ബില്ല്യണ്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യം.
പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റ് ഡിസെബിലിറ്റി ബെനഫിറ്റ് നല്‍കുന്നതില്‍ നിബന്ധനകള്‍ കടുപ്പിക്കാന്‍ നീക്കം. ടോയ്ലറ്റ് ഉപയോഗിക്കുന്നത് പോലുള്ള അടിസ്ഥാന
Full Story
  19-03-2025
ടെലിഫോണ്‍ മോഷണത്തില്‍ ലണ്ടന്‍ നഗരം സര്‍വകാല റെക്കോര്‍ഡില്‍

ലണ്ടന്‍: ടെലിഫോണ്‍ മോഷണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച് ലണ്ടന്‍ നഗരം. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും ലണ്ടന്‍ കാണാനെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകള്‍ക്കും ആശങ്ക ഉണര്‍ത്തുന്ന കണക്കുകൂടിയാണിത്. 2024ല്‍ 70,137 മൊബൈല്‍ ഫോണുകള്‍ ലണ്ടന്‍ നഗരത്തില്‍ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസിന്റെ കണക്ക്. പൊലീസില്‍ പരാതിപ്പെടാത്ത സംഭവങ്ങള്‍ ഇതിനു പുറമെയും. പരാതി നല്‍കിയാലും ഒരു റഫറന്‍സ് നമ്പരില്‍ മാത്രം നടപടി ഒതുങ്ങുമെന്ന് വ്യക്തമായതിനാല്‍ മൊബൈല്‍ മോഷണത്തില്‍ പലരും കേസുമായി പോകാറില്ല. ഈ വസ്തുത കൂടി കണക്കാക്കിയാല്‍

Full Story
  19-03-2025
യുകെയിലെ മലയാളി വ്യവസായി ടിജോ ജോസഫിന് രാജ്യാന്തര നേട്ടം

ന്യൂപോര്‍ട്ട്: യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം. ആഗോളതലത്തില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് ഫോറം നല്‍കുന്ന അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നടന്ന ചടങ്ങില്‍ ടിജോ ഏറ്റുവാങ്ങി. എക്‌സലന്‍സ് ഇന്‍ മള്‍ട്ടി ഇന്‍ഡസ്ട്രി അവാര്‍ഡാണ് മോര്‍ഗേജ്, ആരോഗ്യപരിപാലനം, സാമ്പത്തിക സേവനങ്ങള്‍, ബ്യൂട്ടി ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉള്ള ടിജോയ്ക്ക് ലഭിച്ചത്.

ആമ്പിള്‍ മോര്‍ട്‌ഗേജ്, ആര്‍ക്ക് ക്യാപിറ്റല്‍, കെയര്‍ ക്രൂ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസസ്, നേക്കര്‍ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍,

Full Story
  19-03-2025
ചാള്‍സ് രാജാവും കാമില രാജ്ഞിയും ഇറ്റലിയിലേക്ക്

റോം: ചാള്‍സ് രാജാവും ഭാര്യ കമില രാജ്ഞിയും ഏപ്രില്‍ ഏഴു മുതല്‍ 10 വരെ ഇറ്റലിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. 2017ലും 2019ലും വെയില്‍സ് രാജകുമാരനെന്ന നിലയില്‍ ചാള്‍സ് ഇറ്റലിയിലും വത്തിക്കാനിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും രണ്ടര വര്‍ഷം മുന്‍പ് രാജാവായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഏപ്രില്‍ ഒന്‍പതിന് രാജാവിനെയും രാജ്ഞിയെയും വില്ല ഡോറിയ പാംഫില്‍ജില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രസിഡന്റ് സെര്‍ജിയോ മത്തെരെല്ലയും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കും. ക്വിരിനാലെ കൊട്ടാരത്തില്‍ സംഘത്തിനായി വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് സിസ്‌റ്റൈന്‍ ചാപ്പലില്‍ 'സൃഷ്ടിയെ പരിപാലിക്കുക' എന്ന വിഷയത്തില്‍ നടക്കുന്ന

Full Story
[265][266][267][268][269]
 
-->




 
Close Window