Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ലൂട്ടന്‍ കൂട്ടക്കൊലപാതകം: പത്തൊമ്പതുകാരന് 49 വര്‍ഷം തടവ്
reporter

ലണ്ടന്‍: യുകെയില്‍ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ 19 വയസ്സുകാരന്‍ നിക്കോളാസ് പ്രോസ്പറിന് 49 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പഠിച്ച സ്‌കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായപ്പോള്‍ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകിയാകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ നിക്കോളാസ് പ്രോസ്പറിനെ ലൂട്ടണ്‍ ക്രൗണ്‍ കോടതി ജസ്റ്റിസ് ചീമ-ഗ്രബ് 49 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടന് സമീപം ലൂട്ടനില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്പര്‍ (16), ഗിസെല്ലെ പ്രോസ്പര്‍ (13) എന്നിവരെ പ്രതി വീട്ടില്‍ വച്ചാണ് വെടിവച്ച് കൊന്നത്. 30ല്‍ അധികം വെടിയുണ്ടകള്‍ നിറച്ച ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ബെഡ്ഫോര്‍ഡ്ഷയര്‍ പൊലീസ് കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. പ്രതി അറസ്റ്റിലായതോടെയാണ് സ്‌കൂള്‍ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയെന്ന് ബെഡ്ഫോര്‍ഡ്ഷയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 30ല്‍ പരം കുട്ടികളെ കൊലപ്പെടുത്തി ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകിയാകാന്‍ ആഗ്രഹമുണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. ലൂട്ടണ്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളിലാണ് പ്രതി കൂട്ടവെടിവയ്പ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

 
Other News in this category

 
 




 
Close Window