Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  19-03-2025
ടെസ്‌കോയില്‍ 5.2 ശതമാനം ശമ്പള വര്‍ധന, മലയാളികള്‍ക്ക് സന്തോഷം

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയില്‍ 5.2 ശതമാനം ശമ്പള വര്‍ധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് 5.2 ശതമാനം ശമ്പള വര്‍ധനയ്ക്ക് ധാരണയായത്. മാര്‍ച്ച് 30 മുതല്‍ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. 12.45 പൗണ്ടാകും മണിക്കൂറിന് മാര്‍ച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റില്‍ അല്‍പം കൂടി വര്‍ധിപ്പിച്ച് 12.64 പൗണ്ടായി ഉയര്‍ത്തും. അഞ്ചു ശതമാനം ശമ്പള വര്‍ധന വരുത്തുമ്പോളും ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാള്‍ കേവലം 44 പെന്‍സ് അധികം മാത്രമാണ്.

ഇതോടൊപ്പം നിലവില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലഭ്യമായിരുന്ന പത്തു ശതമാനം

Full Story
  19-03-2025
റസ്റ്ററന്റിന്റെ തൂണ്‍ മറച്ചു വച്ചു, ഫ്രീ ഫുഡ് വേണമെന്ന് ആവശ്യം

ലണ്ടന്‍: എപ്പോഴും കസ്റ്റമറുടെ ഭാഗത്താണ് ശരി' എന്ന, ഭക്ഷണശാല ഫിലോസഫി അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടനിലെ ഷെഫുമാര്‍. 'സേവനത്തിലെ പോരായ്മകള്‍' ചൂണ്ടിക്കാട്ടി സൗജന്യഭക്ഷണവും വൗച്ചറുകളും തരപ്പെടുത്താനായി കള്ളം പറയുന്ന ഉപഭോക്താക്കളെകൊണ്ട് സഹികെട്ടതോടെയാണ് ബ്രിട്ടീഷ് റസ്റ്റാറന്റുകള്‍ ഈ നിലപാടിലെത്തിയത്. മിക്കപ്പോഴും അതിഥികളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നെന്നാണ്, വടക്കന്‍ വെയില്‍സിലെ ഏറ്റവും പ്രശസ്ത ഷെഫ് ആന്‍ഡ്ര്യൂ ഷെറിഡന്‍ പറയുന്നത്. ''കഴിഞ്ഞ ആഴ്ച എന്റെ റസ്റ്റാറന്റില്‍ എത്തിയ ഒരു മാന്യവനിതക്ക് ഭക്ഷണവും സേവനവുമെല്ലാം ഇഷ്ടമായി. എന്നാല്‍, ഭക്ഷണഹാളിലെ ഒരു തൂണ്‍ അവരുടെ കാഴ്ച മറച്ചതിനാല്‍ നല്ലൊരു വൈകുന്നേരം അവര്‍ക്ക് നഷ്ടപ്പെട്ടുവത്രെ. നഷ്ട

Full Story
  18-03-2025
യുകെയില്‍ ഡ്രൈവിങ് ടെസ്റ്റ് മാറ്റം: ടെസ്റ്റ് തീയതി മാറ്റുകയാണെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം
ലേണര്‍ ഡ്രൈവര്‍മാര്‍ അവര്‍ക്ക് നല്‍കിയ ടെസ്റ്റിംഗ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെങ്കില്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പായി അക്കാര്യം അറിയിക്കണം എന്നാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി (ഡി വി എസ് എ) നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ ടെസ്റ്റ് ഫീസ് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യം മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചാല്‍ മതി.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കു കൂട്ടും. എന്നാല്‍, ഞായറാഴ്ചയും പൊതു ഒഴിവ് ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളായി കണക്കാക്കില്ല. കാര്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കാണ് പുതിയ നിയമം ബാധകമാവുന്നത്. തിയറി ടെസ്റ്റുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍, ബസ് ഡ്രൈവിംഗ് ടെസ്റ്റുകള്‍, ഡ്രൈവിംഗ്
Full Story
  18-03-2025
യുകെയില്‍ ഒരേ ദിവസം രണ്ടു യുവതികള്‍ അന്തരിച്ചു: നോര്‍താംപ്റ്റണില്‍ താമസിക്കുന്ന അഞ്ജു, ഈസ്റ്റ് സസക്‌സിലെ സുരഭി
യുകെയിലെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഇന്നു രണ്ടു മരണം. യുകെയിലെ നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന 29 വയസ്സുകാരി അഞ്ജു അമല്‍, ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് സുരഭി പി. ജോണ്‍ എന്നിവരാണു മരിച്ചത്. അഞ്ജു പനി ബാധിച്ചാണു മരിച്ചത്. കാന്‍സര്‍ ബാധിതയാണു സുരഭിയുടെ വേര്‍പാട്.

അഞ്ജു അമല്‍:
വയനാട് സ്വദേശിയാണു അഞ്ജു അമല്‍. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പനിയാണു മരണ കാരണം. അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു. അഞ്ജുവിന്റെ സഹോദരി ആശ.

സുരഭി പി ജോണ്‍:
ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ്
Full Story
  18-03-2025
നോര്‍താംപ്റ്റണില്‍ താമസിക്കുന്ന അഞ്ജു അന്തരിച്ചു: 29ാം വയസ്സില്‍ മരണത്തിനു കാരണമായതു പനി
യുകെയിലെ നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന 29 വയസ്സുകാരി അഞ്ജു അമല്‍ അന്തരിച്ചു. വയനാട് സ്വദേശിയാണു അഞ്ജു. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പനിയാണു മരണ കാരണം. അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു. അഞ്ജുവിന്റെ സഹോദരി ആശ.
Full Story
  18-03-2025
ഇസ്രയേല്‍ വ്യവസായിയെയും സഹപ്രവര്‍ത്തകനെയും അവഹേളിച്ച് ഐറിഷ് വനിതകള്‍

ഡബ്ലിന്‍: മുന്‍ ഇസ്രായേല്‍ സൈനികനായ വ്യവസായിയെയും സഹപ്രവര്‍ത്തകനെയും അവഹേളിച്ച് ഐറിഷ് വനിതകള്‍. ഇസ്രായേല്‍ പൗരനായ തമിര്‍ ഓഹ്യോന്‍ എന്നയാളെയും സഹപ്രവര്‍ത്തകനെയുമാണ് ഡബ്ലിനിലെ ഒരു ഹോട്ടല്‍ ബാറില്‍ രണ്ട് യുവതികള്‍ നേരിട്ടത്. 'സയണിസ്റ്റുകള്‍ക്ക് അയര്‍ലാന്റിലേക്ക് സ്വാഗതമില്ല' എന്നു പറഞ്ഞ് നടുവിരല്‍ ഉയര്‍ത്തി അധിക്ഷേപിച്ചതിനൊപ്പം യുവതികളിലൊരാള്‍ ഇവര്‍ക്കു നേരെ തുപ്പുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഓഹ്യോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തന്റെ പരാതി കാര്യമായെടുക്കാന്‍ ഐറിഷ് പൊലീസ് തയാറായില്ലെന്നും ഇനിയൊരിക്കലും അയര്‍ലാന്റില്‍ കാല്‍ കുത്തില്ലെന്നും ഓഹ്യോന്‍ കുറിച്ചു.

'എന്റെ ഹൃദയം പൂര്‍ണമായും

Full Story
  18-03-2025
ബ്രിട്ടനിലെ ഓഫ്‌സ്റ്റെഡിന്റെ ഇടക്കാല ചെയര്‍മാനായി മുഫ്തി ഹമീദ് പട്ടേലിനെ നിയമിച്ചു

ലണ്ടന്‍: ബ്രിട്ടിനില്‍ ഓഫ്‌സ്റ്റെഡിന്റെ ഇടക്കാല ചെയര്‍മാനായി വിദ്യാഭ്യാസ പ്രവര്‍ത്തകനും മതപണ്ഡിതനുമായ മുഫ്തി ഹമീദ് പട്ടേല്‍. ഇതാദ്യമായാണ് ഒരു മതപണ്ഡിതന്‍ ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഓഫ്സ്റ്റെഡിന്റെ ചെയര്‍മാനായി എത്തുന്നത്. താത്കാലികമായിട്ടാണ് അദ്ദേഹത്തിന്റെ നിയമനം. നിലവിലെ ചെയര്‍മാന്‍ ഡാം ക്രിസ്റ്റീന്‍ റയാന്‍ പദവി ഒഴിഞ്ഞതോടെയാണ് ഹമീദ് പട്ടേല്‍ ഈ സ്ഥാനത്ത് എത്തുന്നത്. അഞ്ച് മാസത്തിനുള്ളില്‍ പുതിയ ചെയര്‍മാനെത്തും. നിരവധി ഇസ്ലാമിക് സ്‌കൂളുകള്‍ ഉള്‍പ്പെടെ ഏകദേശം 40 പ്രൈമറി- സെക്കന്‍ഡറി വിദ്യാലയങ്ങള്‍ നടത്തുന്ന 'സ്റ്റാര്‍ അക്കാദമിസ് ട്രസ്റ്റിന്റെ' ചീഫ് എക്‌സിക്യൂട്ടീവാണ് അദ്ദേഹം. ട്രസ്റ്റിന്

Full Story
  18-03-2025
ലണ്ടനിലുടനീളം മസ്‌കിനെതിരേ പോസ്റ്ററുകള്‍

ലണ്ടന്‍: ടെസ്ല സിഇഒയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) തലവനുമായ എലോണ്‍ മസ്‌കിനെതിരെ ലണ്ടനിലുടനീളം പോസ്റ്ററുകള്‍. അദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ളതാണ് പോസ്റ്ററിലെ വാചകങ്ങള്‍. മസ്‌കിന്റെ തീവ്രവലതുപക്ഷ നിലപാടുകളും ട്രംപിന്റെ സത്യപ്രതിജ്ഞാ ആഘോഷത്തിനിടെ നടന്ന നാസി സല്യൂട്ടുമൊക്കെയാണ് പോസ്റ്ററില്‍ വാചകങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത ബ്രിട്ടീഷ് നര്‍മ്മത്തിന്റെ മോഡലുകള്‍ ഉപയോഗിച്ച് ട്യൂബ് സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും ഉള്‍പ്പെടെ ലണ്ടനിലെ നിരവധി പൊതുഗതാഗത സ്ഥലങ്ങളില്‍ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ

Full Story
[266][267][268][269][270]
 
-->




 
Close Window