Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
UK Special
  01-11-2022
മഞ്ഞുവീഴ്ച കനക്കുന്ന സീസണില്‍ യുകെയിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഓണ്‍ലൈന്‍ ക്ലാസ്
ആഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനില്‍ പഠിപ്പിക്കാമെന്ന് നിര്‍ദ്ദേശം. വിന്ററില്‍ ചെലവ് ചുരുക്കാന്‍ സ്‌കൂളുകള്‍ക്ക് ഇത്തരം മാര്‍ഗങ്ങള്‍ തേടേണ്ടിവരും. പോവിസ് കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

ക്ലാസില്‍ കോട്ട് ധരിക്കുന്നതും ജീവനക്കാരുടെ തസ്തികകള്‍ നികത്താതെ വിടുന്നതും പോവിസിലെ പ്രധാനാധ്യാപകര്‍ക്ക് ഒരു ബ്രീഫിംഗില്‍ അയച്ച ചെലവ് ലാഭിക്കല്‍ നടപടികളില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ എല്ലാ ഓപ്ഷനുകളും പരിഗണിക്കണമെന്ന് കൗണ്ടിയിലെ വിദ്യാഭ്യാസ കാബിനറ്റ് അംഗം പറഞ്ഞു. എന്നാല്‍ സമ്പാദ്യം എങ്ങനെ ഉണ്ടാക്കണമെന്ന് ഓരോ സ്‌കൂളും സ്വയം തീരുമാനിക്കും.

'സാധ്യതയുള്ള പരിഹാരങ്ങള്‍'ക്കായി സ്‌കൂള്‍ ബജറ്റുകള്‍ 'വിശദമായി' നോക്കുകയാണെന്ന്
Full Story
  01-11-2022
ആംബുലന്‍സുകള്‍ നിലയ്ക്കും: നഴ്‌സുമാര്‍ ജോലിക്ക് വരില്ല: ജീവനക്കാരുടെ സമരത്തില്‍ എന്‍എച്ച്എസ് സ്തംഭിക്കും
ജീവിതച്ചെലവ് പ്രതിസന്ധികള്‍ കഠിനമാകുകയും, അമിത സമ്മര്‍ദത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ സമരമല്ലാതെ മറ്റ് പോംവഴിയില്ലെന്ന നിലപാടിലാണ്.
നഴ്സുമാര്‍ മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരും, ആംബുലന്‍സ് ജോലിക്കാരും വരെ സമരഭീഷണി മുഴക്കുമ്പോള്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാവും. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ തന്നെ 12,000 ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെയും, 50,000-ലേറെ നഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും കുറവുണ്ട്. സ്‌കോട്ട്ലണ്ടില്‍ നഴ്സിംഗ്, മിഡ്വൈഫറി വേക്കന്‍സികള്‍ ഒരു വര്‍ഷം കൊണ്ട് 24 ശതമാനമാണ് ഉയര്‍ന്നത്.

ഇംഗ്ലണ്ടില്‍ 1400 പൗണ്ട് വര്‍ദ്ധനവും, സ്‌കോട്ട്ലണ്ടില്‍ 2205 പൗണ്ട് വര്‍ദ്ധനവുമാണ് ഓഫര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ വിലക്കയറ്റം രൂക്ഷമായ ഇക്കാലത്തു അത് മതിയാകില്ല .

കനത്ത
Full Story
  01-11-2022
ശൈത്യകാലത്ത് സ്‌കൂളുകളുടെ ചെലവ് കുറയ്ക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം ഓണ്‍ലൈന്‍ ക്ലാസ്

 ലണ്ടന്‍: സ്‌കൂളുകള്‍ക്ക് അവരുടെ വര്‍ദ്ധിച്ചുവരുന്ന ഹീറ്റിംഗ് ബില്ലുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ആഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനില്‍ പഠിപ്പിക്കാമെന്ന് നിര്‍ദ്ദേശം. വിന്ററില്‍ ചെലവ് ചുരുക്കാന്‍ സ്‌കൂളുകള്‍ക്ക് ഇത്തരം മാര്‍ഗങ്ങള്‍ തേടേണ്ടിവരും. പോവിസ് കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ക്ലാസില്‍ കോട്ട് ധരിക്കുന്നതും ജീവനക്കാരുടെ തസ്തികകള്‍ നികത്താതെ വിടുന്നതും പോവിസിലെ പ്രധാനാധ്യാപകര്‍ക്ക് ഒരു ബ്രീഫിംഗില്‍ അയച്ച ചെലവ് ലാഭിക്കല്‍ നടപടികളില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ എല്ലാ ഓപ്ഷനുകളും പരിഗണിക്കണമെന്ന് കൗണ്ടിയിലെ വിദ്യാഭ്യാസ കാബിനറ്റ് അംഗം പറഞ്ഞു.

Full Story
  01-11-2022
സമരം എന്‍എച്ച്എസ് മേഖല സ്തംഭിക്കുമെന്ന് ഉറപ്പ്, രോഗികളുടെ ജീവന്‍ നഷ്ടമായേക്കും

ലണ്ടന്‍: നഴ്സുമാര്‍ മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരും, ആംബുലന്‍സ് ജോലിക്കാരും വരെ സമരഭീഷണി മുഴക്കുമ്പോള്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാണെന്ന് വ്യക്തമാണ്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ തന്നെ 12,000 ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെയും, 50,000-ലേറെ നഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും കുറവുണ്ട്. സ്‌കോട്ട്ലണ്ടില്‍ നഴ്സിംഗ്, മിഡ്വൈഫറി വേക്കന്‍സികള്‍ ഒരു വര്‍ഷം കൊണ്ട് 24 ശതമാനമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടില്‍ 1400 പൗണ്ട് വര്‍ദ്ധനവും, സ്‌കോട്ട്ലണ്ടില്‍ 2205 പൗണ്ട് വര്‍ദ്ധനവുമാണ് ഓഫര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ജീവിതച്ചെലവ് പ്രതിസന്ധികള്‍ കഠിനമായി ബാധിക്കുകയും, അമിത സമ്മര്‍ദത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മുന്നില്‍ സമരമല്ലാതെ മറ്റ്

Full Story
  01-11-2022
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ മാത്രമല്ല, പെനാല്‍റ്റി പോയിന്റും വരും

ലണ്ടന്‍: സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതു ശീലമാക്കാന്‍ നിര്‍ബന്ധമാണ്. അപകടത്തില്‍പ്പെടുന്നവര്‍ അധികവും സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ലെന്നതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കാര്‍ അപകടത്തില്‍ മരിച്ചവരില്‍ മൂന്നിലൊന്ന് പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ല. വെറും ഫൈന്‍ മാത്രം ഈടാക്കിയാല്‍ നിയമം പാലിച്ചേക്കില്ലെന്ന സ്ഥിതിയാണ്. 2021ല്‍ അപകടത്തില്‍ മരിച്ചവരില്‍ 30 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചില്ലെങ്കില്‍ നൂറു പൗണ്ട് പിഴ നോട്ടീസ് നല്‍കുകയാണ് പതിവ്. പിഴയ്ക്കൊപ്പം പെനാല്‍റ്റി പോയിന്റുകള്‍ കൂടി നല്‍കാനുള്ള ആലോചനയിലാണ് എംപിമാര്‍.


Full Story

  01-11-2022
അനധികൃത കുടിയേറ്റക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി സുവെല്ലാ ബ്രാവര്‍മാന്‍

ലണ്ടന്‍: ബ്രിട്ടന്‍ യഥാര്‍ത്ഥത്തില്‍ സതേണ്‍ തീരം വഴിയുള്ള അധിനിവേശമാണ് നേരിടുന്നതെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്റെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് 6000 പൗണ്ട് വരെ ചെലവ് വരുന്നതായി കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ പ്രഖ്യാപനം. കെന്റിലെ മാന്‍സ്റ്റണ്‍ മൈഗ്രന്റ് പ്രൊസസിംഗ് സെന്ററില്‍ കുടിയേറ്റക്കാരെ കുത്തിനിറയ്ക്കുന്നത് വിവാദമായതോടെ ഹോം സെക്രട്ടറി കസേര രക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. നിയമപരമായി അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ കാലം സെന്ററില്‍ നിര്‍ത്തിയാല്‍ ഇവര്‍ ഗവണ്‍മെന്റിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രാവര്‍മാന്‍ സമ്മതിച്ചു. കുടിയേറ്റക്കാരെ ഹോട്ടലുകളിലേക്ക് നീക്കുന്നതിന് തടസ്സം നിന്ന

Full Story
  01-11-2022
വന്‍ നികുതി വര്‍ധനവിന് സാധ്യതയൊരുങ്ങി, മറ്റു പോംവഴികളില്ലെന്ന് പ്രധാനമന്ത്രിയും ചാന്‍സലറും

 ലണ്ടന്‍: പുതിയ പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും കണക്ക് ഒപ്പിക്കാനായി പാടുപെടുമ്പോള്‍ വരുംവര്‍ഷങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നികുതിഭാരം ചുമക്കേണ്ടി വരും. മഹാമാരി ചെലവുകള്‍ക്കായി നടത്തിയ കടമെടുപ്പും, എനര്‍ജി ബില്‍ സഹായങ്ങളും ഉള്‍പ്പെടെയായി ചെലവഴിച്ച ബില്ല്യണ്‍ കണക്കിന് പൗണ്ട് തിരികെ കണ്ടെത്താന്‍ ട്രഷറി നിര്‍ബന്ധിതമായതോടെയാണ് സാമ്പത്തിക ഞെരുക്കം നേരിടുന്ന ജനങ്ങളുടെ പോക്കറ്റില്‍ നിന്നും കൂടുതല്‍ തുക നികുതിയായി ഈടാക്കാന്‍ തയ്യാറെടുക്കുന്നത്. എന്‍എച്ച്എസ്, സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടെ അവശ്യ പബ്ലിക് സര്‍വ്വീസുകള്‍ നിലനിന്ന് പോണമെങ്കിലും എല്ലാവരും കൂടുതല്‍ ടാക്സ് നല്‍കേണ്ടി വരുമെന്നാണ് ട്രഷറി

Full Story
  31-10-2022
യുകെയില്‍ പ്രോപ്പര്‍ട്ടി വാങ്ങി നാട്ടിലേക്കു പോയവരുടെ പോക്കറ്റ് കാലിയാകും: പുതിയ ടാക്‌സ് രീതിയുമായി ബ്രിട്ടന്‍
കോടീശ്വരന്‍മാരില്‍ നിന്നും പുതിയ ടാക്സ് ഈടാക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട്. വിദേശത്ത് ജീവിക്കുകയും, യുകെയില്‍ ആഡംബര ഭവനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന കോടീശ്വരന്‍മാരില്‍ നിന്നും പുതിയ ടാക്സ് ഈടാക്കാനാണു ചാന്‍സലര്‍ ഒരുങ്ങുന്നത്. ആഡംബര ബ്രിട്ടീഷ് വസതികള്‍ വാങ്ങുകയും, ഇതില്‍ താമസിക്കാതെ ഇരിക്കുകയും ചെയ്യുന്നത് ഭവനവിലകളെ കൂടുതല്‍ മുന്നോട്ട് നയിക്കുകയാണ്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങളിലെ തെരുവുകള്‍ വിജനമായ പട്ടണങ്ങളായി മാറുന്നുണ്ട്.

2010ന് ശേഷം ഇംഗ്ലണ്ടിലും, വെയില്‍സിലും വീടുകള്‍ സ്വന്തമാക്കിയ വിദേശികളുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ന്നു. 88,000-ല്‍ നിന്നും 247,000-ലേക്കാണ് വിദേശ ഭവന ഉടമകളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത്.

സാമ്പത്തിക രംഗത്തെ വമ്പിച്ച കമ്മിപരിഹരിക്കാന്‍ ഇതില്‍ നിന്നും
Full Story
[389][390][391][392][393]
 
-->




 
Close Window