Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
UK Special
  12-10-2022
പെന്‍ഷന്‍ ഫണ്ടില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലപാട് മുറുക്കി: പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു പൊളിഞ്ഞു
പൗണ്ട് വീണ്ടും കൂപ്പുകുത്തുന്നു. ബോണ്ട് മാര്‍ക്കറ്റിനു നല്‍കിയിട്ടുള്ള താത്ക്കാലിക സഹായം പിന്‍വലിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ ഫണ്ടുകള്‍ സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വിപണി തകര്‍ന്നതോടെകഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി രാജ്യത്തിന്റെ ബോണ്ട് വിപണിയെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സഹായിക്കുന്നുണ്ടായിരുന്നു.

യുകെയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ശരിപ്പെടുത്താന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിപണിയില്‍ വീണ്ടും ആശങ്ക രൂപപ്പെട്ടത്. പ്രഖ്യാപനത്തിന്റെ പേരില്‍ ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ
Full Story
  12-10-2022
ബന്ധുക്കളെ കൊണ്ടു വരുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ഡിപ്പന്‍ഡന്‍സിലെ കൊണ്ടു വരുന്നതില്‍ നിയന്ത്രണം ഉറപ്പായി
നൈജീരിയക്കാരും ഇന്ത്യക്കാരുമാണ് കൂടുതലും ഈ വിസയ്ക്കായി ശ്രമിക്കുന്നത്. രാജ്യത്ത് പ്രത്യേകം ഗുണമില്ലാത്ത ആശ്രിത വിസ നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാര്‍.

ഒരു വര്‍ഷത്തെ കണക്കില്‍ ആശ്രിതരെ കൊണ്ടുവന്ന വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം നൈജീരിയക്കാരാണ്. 34000 നൈജീരിയന്‍ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്സ് വിസയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം 31898 പേരാണ് ആശ്രിതരായി കഴിയുന്നത്.

12 മാസ കാലയളവില്‍ 8972 നൈജീരിയക്കാര്‍ക്ക് വര്‍ക്കിംഗ് വിസ നല്‍കി. ഒപ്പം 8576 പേര്‍ ആശ്രിതരായി എത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ 93049 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശ്രിതരായി 24916 പേരെ കൂടെ കൊണ്ടുവന്നു.

യുകെയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍
Full Story
  12-10-2022
ലിസ് പറയുന്നു, ഋഷി നിങ്ങള്‍ ശരിയായിരുന്നു

ലണ്ടന്‍: കൊവിഡ് മഹാമാരിക്ക് ശേഷം ബ്രിട്ടന്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ ചിന്തകള്‍ക്ക് അപ്പുറമാണെന്ന് മുന്‍ ചാന്‍സലര്‍ ഋഷി സുനാക് നേരത്തെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കൈവിട്ട് സഹായങ്ങള്‍ നല്‍കാന്‍ രാജ്യത്തിന് സാധിക്കാത്തതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ കണക്ക് പുസ്തകങ്ങള്‍ നികുതി പിരിച്ചെടുത്ത് ശക്തിയാര്‍ജ്ജിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് സുനാക് പ്രഖ്യാപിച്ചപ്പോള്‍ അതിനെ പുച്ഛിച്ച വ്യക്തിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി.പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ലിസ് ട്രസിന് പെട്ടെന്ന് ബോധം വെച്ചാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍

Full Story
  12-10-2022
യുകെയില്‍ സിഖുകാര്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നു, ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 301 കേസുകള്‍

ലണ്ടന്‍: യു.കെയില്‍ സിഖുകാര്‍ക്കെതിരെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 301 കേസുകള്‍. തുടര്‍ന്ന് അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സിഖ് എം.പി പ്രീത് കൗര്‍ ജില്‍ ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവര്‍മാന് കത്തെഴുതി. യു.കെയില്‍ സിഖ് വിശ്വാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.മറ്റ് മതവിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ അതിക്രമങ്ങളില്‍ 38 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് 2021-22 വര്‍ഷങ്ങളില്‍ യു.കെയില്‍ സിഖ് വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ജില്‍ പറഞ്ഞു.

സിഖുകാര്‍ക്കെതിരായ അതിക്രമങ്ങളില്‍169 ശതമാനം വര്‍ധനവാണ്

Full Story
  12-10-2022
സ്റ്റുഡന്റ് വിസക്കാര്‍ക്കുള്ള ആശ്രിത വിസയില്‍ നിയന്ത്രണം വരുന്നു, ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

ലണ്ടന്‍: സ്റ്റുഡന്റ്സ് വിസയില്‍ പഠിക്കാനായി ബ്രിട്ടനിലെത്തുന്നവര്‍ ആശ്രിത വിസയില്‍ ആളുകളെ കൂടെ കൂട്ടുന്നതിന്റെ കണക്കുകള്‍ പുറത്തുവന്നു. നൈജീരിയക്കാരും ഇന്ത്യക്കാരുമാണ് കൂടുതലും ഈ വിസയ്ക്കായി ശ്രമിക്കുന്നത്. രാജ്യത്ത് പ്രത്യേകം ഗുണമില്ലാത്ത ആശ്രിത വിസ നിയന്ത്രിക്കാനുള്ള തീരുമാനത്തിലാണ് സുവെല്ല ബ്രേവര്‍മാര്‍. നൈജീരിയക്കാരായ വിദ്യാര്‍ത്ഥികളാണ് അധികവും ആശ്രിത വിസയ്ക്കായി ശ്രമിക്കുന്നത്. ഒരു വര്‍ഷത്തെ കണക്കില്‍ ആശ്രിതരെ കൊണ്ടുവന്ന വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം നൈജീരിയക്കാരാണ്.34000 നൈജീരിയന്‍ വിദ്യാര്‍ത്ഥികളാണ് സ്റ്റുഡന്റ്സ് വിസയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം 31898 പേരാണ് ആശ്രിതരായി കഴിയുന്നത്. 12 മാസ കാലയളവില്‍ 8972 നൈജീരിയക്കാര്‍ക്ക് വര്‍ക്കിംഗ് വിസ

Full Story
  12-10-2022
യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക്, പൗണ്ട് വീണ്ടും തകര്‍ന്നടിയുന്നു

ലണ്ടന്‍: പൗണ്ടിന്റെ മൂല്യം തകര്‍ത്തുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ പുതിയ പ്രഖ്യാപനം. പെന്‍ഷന്‍ ഫണ്ടുകളെ പിന്തുണയ്ക്കാനുള്ള ബോണ്ട് വാങ്ങല്‍ പരിപാടിയ്ക്ക് വെള്ളിയാഴ്ച സമയപരിധി നിശ്ചയിച്ചതോടെയാണ് പൗണ്ടിന് തിരിച്ചടി നേരിട്ടത്. വാഷിംഗ്ടണില്‍ നടക്കുന്ന പരിപാടിയിലാണ് ബോണ്ട് വാങ്ങല്‍ പദ്ധതി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി വ്യക്തമാക്കിയത്. ഗവണ്‍മെന്റിന്റെ മിനി-ബജറ്റിന് പിന്നാലെ വിപണി തകരുമെന്ന് വന്നതോടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെടല്‍ ഉണ്ടായത്. പെന്‍ഷന്‍ ഫണ്ടുകളെ പിന്തുണയ്ക്കാനായി ബാങ്ക് ഇപ്പോള്‍ സര്‍ക്കാര്‍ ബോണ്ടുകളായ ഗില്‍റ്റുകള്‍ വാങ്ങുന്നുണ്ട്. ഇത് പിന്‍വലിക്കുന്നതോടെ ഇവര്‍ക്ക്

Full Story
  12-10-2022
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം മെയ് ആറിന്

 ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം. ട്വിറ്ററിലാണഅ രാജകുടുംബം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരം നല്‍കുന്ന വിവരം അനുസരിച്ച്, കിരീടധാരണം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കും.സെപ്തംബര്‍ എട്ടിന് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകന്‍ ചാള്‍സ് രാജാവായി അവരോധിതനായത്. 1066-ല്‍ വില്യം ദി കോണ്‍ക്വറര്‍ മുതല്‍ ഇംഗ്ലണ്ടിലെയും പിന്നീട് ബ്രിട്ടനിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും രാജാക്കന്മാരും രാജ്ഞികളും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വച്ചാണ് കിരീടമണിഞ്ഞിട്ടുള്ളത്. ചാള്‍സ് 41-ാമത്തെ രാജാവാണ്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രാജവംശത്തിന്റെ പങ്കും പ്രാധാന്യവും

Full Story
  11-10-2022
ഇന്‍സുലിന്‍ ഉപയോഗിച്ച് ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തി, പത്തോളം കുഞ്ഞിങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു, സംഭവത്തില്‍ വിചാരണ നേരിട്ട് നഴ്‌സ്

ലണ്ടന്‍: ഇന്‍സുലിന്‍ ഉപയോഗിച്ച് ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും പത്തോളം കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ട് നഴ്‌സ്. പൂര്‍ണ്ണ ഗര്‍ഭകാലം കഴിയുന്നതിനു മുന്‍പ് പ്രസവം നടന്നശേഷം നിയോനേറ്റല്‍ കെയറില്‍ കഴിഞ്ഞിരുന്ന ഏഴോളം ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ മുപ്പത്തിരണ്ടുകാരിയായ നഴ്‌സ് ലൂസി ലെറ്റ്ബി ആണ് വിചാരണ നേരിടുന്നത് . ഏഴ് പേരെ കൂടാതെ, മറ്റു പത്തോളം കുഞ്ഞുങ്ങളെ ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും തെളിവുകള്‍ വ്യക്തമാക്കുന്നു. ഇന്‍സുലിനും, പാലും, ചിലപ്പോള്‍ വായുവും മറ്റും അമിതതോതില്‍ കുത്തി വെച്ചാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത് എന്ന് പറയുന്നു . ഏകദേശം 12

Full Story
[388][389][390][391][392]
 
-->




 
Close Window