കാര്‍ഡിഫ്: യുകെയിലെ വെയില്‍സില്‍ മലയാളി അന്തരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കര പൂയപ്പള്ളി സ്വദേശിയായ ബോബി ജെയിംസ് (57) ആണ് അന്തരിച്ചത്. രണ്ടര വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തുന്നത്. മിഡ് വെയില്‍സിലെ അബര്യസ്റ്റ്വിത്തില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. രണ്ട് വര്‍ഷമായി രോഗവസ്ഥയിലായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ബ്രോങ്കളൈസ് ഹോസ്പിറ്റലില്‍ നഴ്‌സായ സ്മിത ചാക്കോയാണ് ഭാര്യ. മക്കള്‍: ബോധിന്‍ ബോബി ജെയിംസ്, ബെവന്‍ ബോബി ജെയിംസ്.
യുകെയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതിനിടെ സ്ട്രോക്ക് വന്നു. തുടര്‍ന്ന് നഴ്‌സിങ് ഹോം പരിചരണത്തിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് അബര്യസ്റ്റ്വിത്ത് മലയാളി അസോസിയേഷന്‍ കുടുംബത്തിന് വേണ്ടുന്ന സഹായങ്ങള്‍ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ചെയ്തു വരികയായിരുന്നു. കാര്‍ഡിഫ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തുടര്‍ചികിത്സകള്‍ നടക്കവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്‌കാരം പിന്നീട് യുകെയില്‍ നടത്തുവാനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി പീറ്റി താണോലില്‍ അറിയിച്ചു.