Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
UK Special
  08-10-2022
ദേശീയ അവാര്‍ഡ് നേടിയ ഗായിക നഞ്ചിയമ്മ യുകെയില്‍ എത്തി: അട്ടപ്പാടിയുടെ അഭിമാനം ബ്രിട്ടനില്‍ തിളങ്ങുന്നു
ലണ്ടനില്‍ നിന്നുള്ള ലോകപ്രശസ്ത സംഗീതബാന്റായ ബീറ്റില്‍സിന്റെ ഗായകരുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും പോസ് ചെയ്ത് നഞ്ചിയമ്മ. ഇന്ത്യയുടെ ഹൃദയം കവര്‍ന്ന നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശേഷം ലണ്ടനില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ അവിടെ പരിപാടികള്‍ അവതരിപ്പിച്ച ശേഷമേ ഇനി കേരളത്തിലേക്ക് മടങ്ങൂ. ലണ്ടനിലെ മലയാളികളും ഇന്ത്യക്കാരും നഞ്ചിയമ്മയുടെ ഗാനത്തിനായി കാതോര്‍ക്കുകയാണ്.

ദേശീയ പുരസ്‌കാരം രാഷ്ട്രപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് ഒന്നടങ്കം നഞ്ചിയമ്മയ്ക്ക് ആദരവ് നല്‍കി ഏഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയത് വാര്‍ത്തയായിരുന്നു. അതുപോലെ ദാദാ സഹേബ് ഫാല്‍കേ പുരസ്‌കാരം നേടിയ ആശാ പരേഖിന് എതിര്‍വശത്തായി
Full Story
  08-10-2022
നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയായി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു ലണ്ടനില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ലണ്ടനില്‍. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും

മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോര്‍ജും വി. ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാം ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികളെപ്പറ്റിയാവും യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

യൂറോപ്പിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ
Full Story
  08-10-2022
ലിസ് ട്രസ് മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രിയെ പുറത്താക്കി

ലണ്ടന്‍: കേവലം ഒരു മാസം മാത്രം പിന്നിട്ട ലിസ് ട്രസ് മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് വീണു. മോശം പെരുമാറ്റത്തിന്റെ പേരിലുള്ള പരാതിയെ തുടര്‍ന്ന് വാണിജ്യ മന്ത്രി കോനര്‍ ബേണ്‍സിനെ പുറത്താക്കി. പാര്‍ട്ടി സമ്മേളനത്തിനിടെ അനുചിതമായി പെരുമാറിയെന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനിടെ 50 കാരനായ ബേണ്‍സിനെ ടോറി വിപ്പ് നീക്കം ചെയ്തു. 'ഈ ആരോപണത്തെക്കുറിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നേരിട്ട് നടപടി സ്വീകരിച്ചു' എന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. പാര്‍ട്ടിയുടെ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും എന്നും എന്റെ പേര് മായ്ക്കാന്‍ കാത്തിരിക്കും എന്നും ബേണ്‍സ് പറഞ്ഞു. പരാതിയെക്കുറിച്ച് തനിക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്നും ഒരു വിവരവും നല്‍കാന്‍

Full Story
  08-10-2022
ജീവിതച്ചെലവ് ഉയരുന്നു, പെട്രോള്‍ അടിക്കാനോ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങാനോ പണം തികയുന്നില്ലെന്ന് നഴ്‌സുമാര്‍

 ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി സമരത്തിന് ഇറങ്ങാന്‍ വോട്ട് ചെയ്യുന്ന എന്‍എച്ച്എസ് നഴ്സുമാര്‍ തങ്ങളുടെ ഗതികേട് വെളിപ്പെടുത്തുന്നു. ദശകങ്ങള്‍ക്കിടെ ആദ്യമായി ജീവനക്കാരുടെ വിശ്വാസം ഏറ്റവും മോശം അവസ്ഥയിലാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിതച്ചെലവ് ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഘട്ടത്തില്‍ ജോലിക്ക് പോകുമ്പോള്‍ വാഹനത്തിന് പെട്രോള്‍ നിറയ്ക്കാനോ, കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് നഴ്സുമാര്‍ പറയുന്നു. മറ്റ് വഴികളില്ലാതെയാണ് നഴ്സുമാര്‍ സമരത്തെ അനുകൂലിക്കുന്നതെന്ന് നഴ്സുമാരായ 46-കാരി ഹിലാരി നെല്‍സണും, 51-കാരി ജൂലി ലാംബെര്‍ത്തും മെയിലിനോട് പറഞ്ഞു. കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം വാങ്ങാന്‍ കഴിയാത്ത സഹജീവനക്കാരുടെ

Full Story
  08-10-2022
കറണ്ട് കട്ട് മുന്നില്‍ കണ്ട് മെഴുകുതിരി വാങ്ങിക്കൂട്ടി ബ്രിട്ടീഷുകാര്‍

ലണ്ടന്‍: ബ്രിട്ടന്‍ ഒരു ധനിക രാജ്യമൊക്കെ തന്നെ. എന്നാല്‍ കറണ്ട് പോയാല്‍ ഇപ്പോഴും മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കേണ്ട അവസ്ഥ തന്നെയാണുള്ളത്. ഈ വിന്ററില്‍ കറണ്ട് കട്ട് യാഥാര്‍ത്ഥ്യമാകാന്‍ ഇടയുണ്ടെന്ന നാഷണല്‍ ഗ്രിഡ് മുന്നറിയിപ്പോടെ മെഴുകുതിരിക്ക് കൊണ്ടുപിടിച്ച കച്ചവടമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആളുകള്‍ വിന്റര്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ മെഴുകുതിരികള്‍ വാങ്ങിക്കൂട്ടി സൂക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ വരെ വൈദ്യുതി തടസ്സപ്പെടാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് ഏറ്റെടുത്താണ് ഈ ജാഗ്രത. എന്നാല്‍ ഉയര്‍ന്ന നിര്‍മ്മാണ ചെലവുകള്‍ മൂലം സ്റ്റോക്കുകള്‍ ഒരുക്കിവെയ്ക്കാന്‍ കഴിയുന്നില്ലെന്ന് മെഴുകുതികി വിതരണക്കാര്‍ വ്യക്തമാക്കി.

Full Story
  08-10-2022
ഇന്ത്യ-യുകെ ബന്ധം വഷളാകുന്നു, സ്വതന്ത്രവ്യാപാര കരാര്‍ വൈകുമെന്ന് റിപ്പോര്‍ട്ട്, പുതിയ വിദേശകാര്യ സെക്രട്ടറിയുടെ നിലപാടുകള്‍ ആശങ്കയ്ക്ക് കാരണം

ന്യൂഡല്‍ഹി: ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കീഴില്‍ നിശ്ചയിച്ചിരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) പൂര്‍ത്തിയാക്കാനുള്ള സമയപരിധി ദീപാവലിയ്ക്കുള്ളില്‍ എത്താന്‍ ഇന്ത്യയും യുകെയും എത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രിലില്‍ മുന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വ്യാപാര കരാറില്‍ ഒപ്പുവെക്കാനുള്ള സമയപരിധിയായി ഇരുപക്ഷവും 'ദീപാവലി' നിശ്ചയിച്ചിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയെ 'അതിശയകരവും തിളക്കമാര്‍ന്നതുമായ' രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്നു.പക്ഷേ, അതിനുശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. സെപ്റ്റംബറിലാണ്‍ ജോണ്‍സണു പകരം ലിസ് ട്രസ് യുകെ

Full Story
  08-10-2022
യുകെയില്‍ ഹിന്ദുഫോബിയ അനുവദിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ്

ലണ്ടന്‍: കഴിഞ്ഞ മാസം നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ലെസ്റ്ററിലും ബര്‍മിംഗ്ഹാമിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ തന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് യുകെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. 'ഹിന്ദുഫോബിയ' എന്ന പദത്തെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ട്, ഒരു നവരാത്രി ആഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഹിന്ദുഫോബിയയ്ക്ക് നമ്മുടെ സമൂഹത്തില്‍ ഒരിടത്തും സ്ഥാനമില്ല, നാമെല്ലാവരും ഒരുമിച്ച് ഇതിനെ നേരിടണം.' 'നിരവധി ആളുകള്‍ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നുവെന്നും അടുത്ത കാലത്തായി വിദ്വേഷ കുറ്റകൃത്യങ്ങളില്‍

Full Story
  07-10-2022
പണി മുടക്കിന് നഴ്‌സുമാരുടെ പിന്തുണ തേടി വോട്ടിങ്: 3 ലക്ഷം നഴ്‌സുമാര്‍ക്ക് ബാലറ്റ് അയച്ചു
ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പണിമുടക്കിന് വോട്ട് ചെയ്യാന്‍ 3 ലക്ഷം നഴ്സുമാര്‍ക്ക് ബാലറ്റുകള്‍ അയച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. നഴ്സിംഗ് മേഖലയിലെ സമ്മര്‍ദങ്ങള്‍ മൂലം റെക്കോര്‍ഡ് തോതിലാണ് നഴ്സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്നത്. ഈ ഘട്ടത്തിലാണ് യുകെ മുഴുവന്‍ ഒരുമിച്ച് സമരത്തിന് ഇറങ്ങുന്ന തരത്തിലേക്ക് ആര്‍സിഎന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

തങ്ങളുടെ 300,000 വരുന്ന അംഗങ്ങള്‍ക്ക് ആര്‍സിഎന്‍ ബാലറ്റുകള്‍ അയച്ചു. 106 വര്‍ഷത്തെ ചരിത്രമുള്ള യൂണിയന്‍ ആദ്യമായി സമരത്തിന് വോട്ട് ചെയ്യാന്‍ നഴ്സുമാരോട് ആവശ്യപ്പെടുകയാണ്. ശമ്പള വിഷയത്തില്‍ ആര്‍സിഎന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിച്ചതോടെയാണ് കടുത്ത നിലപാടിലേക്ക്
Full Story
[391][392][393][394][395]
 
-->




 
Close Window