Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  07-11-2022
ചെലവ് ചുരുക്കലും നികുതി വര്‍ധനവും പ്രഖ്യാപിച്ച് ജെറമി ഹണ്ട്

 ലണ്ടന്‍: അടുത്ത ആഴ്ച ചാന്‍സലര്‍ ജെറമി ഹണ്ട് നടത്തുന്ന സുപ്രധാനമായ ഓട്ടം സ്റ്റേറ്റ്മെന്റില്‍ ജനത്തിന് ആഹ്ലാദിക്കാനുള്ള വകയുണ്ടാകില്ലെന്ന് മാത്രമല്ല, ദുഃഖിക്കാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. 35 ബില്ല്യണ്‍ പൗണ്ട് വരെയുള്ള ചെലവ് ചുരുക്കല്‍ നടപടികളും, മിഡില്‍ ക്ലാസില്‍ നിന്നും 10 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി പിരിവുമാണ് ഹണ്ട് നോട്ടമിടുന്നതെന്നാണ് സൂചന.പ്രധാനമന്ത്രി ഋഷി സുനാകുമായി അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം വമ്പന്‍ വെട്ടിക്കുറവുകള്‍ വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 25 ബില്ല്യണ്‍ നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കാനുള്ള പദ്ധതിയുമായും ഹണ്ട് മുന്നോട്ട് പോകുന്നുണ്ട്.

Full Story
  07-11-2022
രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നു, മാംസഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

ലണ്ടന്‍: ഏറ്റവും വലിയ പക്ഷിപ്പനി വ്യാധി ബ്രിട്ടനില്‍ പടര്‍ന്നുപിടിക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ പൗള്‍ട്രി മേഖലയെയും വ്യാപനം ഒഴിവാക്കാനായി ലോക്ക്ഡൗണിലാക്കി. പൗള്‍ട്രികള്‍ക്ക് പുറമെ വീടുകളില്‍ അടച്ചിട്ട് വളര്‍ത്തുന്ന പക്ഷികളെയും പക്ഷിപ്പനി പടരുന്നത് ഒഴിവാക്കാനായി വിവിധ നടപടികള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ദേശീയ ഹൗസിംഗ് നടപടികള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍, മറ്റ് പുറമെ നിന്നുള്ള പക്ഷികളുമായി ഇടകലരുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ പക്ഷിപ്പനി വ്യാപനമാണ് ഇക്കുറി വ്യാപിക്കുന്നത്.

കൊമേഴ്സ്യല്‍ ഇടങ്ങളിലും, ചെറുകിട

Full Story
  07-11-2022
പണിമുടക്കുമായി നഴ്‌സുമാര്‍ മുന്നോട്ട്, ഓപ്പറേഷനുകള്‍ റദ്ദാക്കും

 ലണ്ടന്‍: നഴ്സുമാര്‍ അടുത്ത മാസം സമരത്തിന് ഇറങ്ങിയാല്‍ ഓപ്പറേഷനുകള്‍ റദ്ദാകുമെന്ന ആശങ്കയില്‍ എന്‍എച്ച്എസ്. എന്‍എച്ച്എസ് പണിമുടക്ക് സംബന്ധിച്ച് ആര്‍സിഎന്‍ നടത്തിയ വോട്ടെടുപ്പിന്റെ അന്തിമഫലം ഈയാഴ്ച പുറത്തുവരാന്‍ ഇരിക്കവെയാണ് ആശങ്ക പടരുന്നത്. പണിമുടക്ക് നടപ്പായാല്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ തയ്യാറാക്കിയതായി മുതിര്‍ന്ന മന്ത്രി വ്യക്തമാക്കി. നഴ്സുമാര്‍ക്കായി നിലവിലെ പണപ്പെരുപ്പമായ 12.3 ശതമാനത്തിന് മുകളില്‍ അഞ്ച് ശതമാനം ശമ്പള വര്‍ദ്ധന വേണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ തങ്ങളുടെ 300,000 അംഗങ്ങള്‍ക്കിടയില്‍ ആര്‍സിഎന്‍ ബാലറ്റിംഗ് നടത്തി. അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള ആരോഗ്യമേഖലയെ സമരം

Full Story
  07-11-2022
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മരണവാര്‍ത്ത

ലണ്ടന്‍: മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. ഡബ്ലിനില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വിധു സോജിന്‍ അന്തരിച്ചു . കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പ് കുടുംബാഗമാണ്. 45 വയസ്സു മാത്രമുള്ള വിധുവിന്റെ മരണത്തില്‍ പ്രിയപ്പെട്ടവര്‍ വലിയ വേദനയിലാണ്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. നാലു ദിവസം മുമ്പ് ജെയിംസ് കൊണാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. ബ്ളാഞ്ചാര്‍ഡ്സ് ടൗണിലെ കണ്ണിങ്ഹാം ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

കോട്ടയം സ്വദേശിയായ സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. പത്തു

Full Story
  06-11-2022
യുകെ ദേശീയ കലാമേള പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം നരേന്‍ ഉദ്ഘാടനം ചെയ്തു

ഗ്ലോസ്റ്റെര്‍ഷെയര്‍: യുക്മ ദേശീയ കലാമേളയ്ക്ക് ഔദ്യോഗിക തുടക്കമായി. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം നരേന്‍ റാം കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സിലര്‍ സുഭാഷ് രാമകൃഷ്ണ പിള്ള മുഖ്യാതിഥിയായി. രാവിലെ പത്തര മണിയോടെ ലതാ മങ്കേഷ്‌കര്‍ വേദിയില്‍ അഞ്ചു വേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ എത്തിച്ചേര്‍ന്ന ശേഷമായിരുന്നു ഔദ്യോഗിക ഉദ്ഘാടനം ആരംഭിച്ചത്.യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ അധ്യക്ഷനായ ചടങ്ങില്‍ ദേശീയ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടകനായ ചലച്ചിത്രതാരം നരേന്‍ റാമിന് ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

Full Story
  06-11-2022
യുകെയില്‍ സിഖ് സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രതിമ അനാച്ഛാദനം ചെയ്തു

 ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിയിലെ വിക്ടോറിയ പാര്‍ക്കില്‍ ഞായറാഴ്ച സിഖ് സൈനികന്റെ ( Sikh soldiers) പ്രതിമ അനാച്ഛാദനം ചെയ്തു. യുകെയിലെ (UK) സിഖ് സമൂഹത്തിന് (Sikh community) അഭിമാന നിമിഷം. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ബ്രിട്ടനു വേണ്ടി പോരാടിയ നിരവധി സിഖ് സൈനികരെ ആദരിക്കുന്നതിനായാണ് പ്രതിമ ( statue) അനാച്ഛാദനം ചെയ്തത്. ലെസ്റ്ററിനെ സ്വന്തം വീട് പോലെ കണ്ട സിഖുകാര്‍ക്ക് ഈ പ്രതിമ ഒരു ഓര്‍മ്മപ്പെടുത്തലായി മാറുമെന്ന് സിഖ് ട്രൂപ്പ്സ് വാര്‍ മെമ്മോറിയല്‍ കമ്മിറ്റി പ്രസിഡന്റ് അജ്മീര്‍ സിംഗ് ബസ്ര പറഞ്ഞു. തരണ്‍ജിത് സിംഗ് രൂപകല്പന ചെയ്ത പ്രതിമ കരിങ്കല്‍ സ്തംഭത്തില്‍ വെങ്കലം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൗണ്‍സിലും വിവിധ സിഖ് സഭകളും നല്‍കിയ സംഭാവന കൊണ്ടാണ് പ്രതിമ

Full Story
  06-11-2022
ചരിത്രത്തിലാദ്യമായി എന്‍എച്ച്എസിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

 ലണ്ടന്‍: എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സിംഗ് സമരത്തിന് കളമൊരുങ്ങി. രാജ്യത്തെ ഭൂരിഭാഗം മേഖലകളിലെയും നഴ്സുമാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ ക്രിസ്മസിന് മുന്‍പ് തന്നെ പണിമുടക്ക് അരങ്ങേറുക.റെക്കോര്‍ഡ് കാത്തിരിപ്പ് ലിസ്റ്റ് നേരിടുന്ന രോഗികള്‍ക്ക് ഇതോടെ ഓപ്പറേഷനുകളും, അപ്പോയിന്റ്മെന്റുകളും റദ്ദാകുന്ന കാഴ്ചയും കാണേണ്ടി വരും. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ചരിത്രത്തിലെ ആദ്യത്തെ ദേശീയ സമരം കൂടിയാണിത്.നഴ്സുമാര്‍ പിക്കറ്റിംഗിന് രംഗത്തിറങ്ങുന്നതോടെ ഭൂരിപക്ഷം സേവനങ്ങളും തടസ്സപ്പെടുമെന്ന് യൂണിയന്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ശമ്പളത്തിന്റെ പേരില്‍ നഴ്സുമാര്‍ സമരത്തിന് ഇറങ്ങുന്നത് പ്രധാനമന്ത്രി ഋഷി

Full Story
  06-11-2022
ഋഷി സുനാകില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നു

ലണ്ടന്‍: സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ പൊതുജനം വിശ്വസിക്കുന്ന നേതാവായി പ്രധാനമന്ത്രി ഋഷി സുനാക്. ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറെയാണ് സുനാക് ഇക്കാര്യത്തില്‍ മറികടന്നതെന്ന് പുതിയ സര്‍വ്വെ വ്യക്തമാക്കി. ബ്രിട്ടന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പുതിയ പ്രധാനമന്ത്രിക്ക് ലേബര്‍ നേതാവിന്റെ 36 പോയിന്റിന് എതിരെ 44 പോയിന്റുകളുടെ മുന്‍തൂക്കമുണ്ട്. തിങ്ക്-ടാങ്ക് മോര്‍ ഇന്‍ കോമണ്‍സ് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത് ലിസ് ട്രസിന്റെ ഹൃസ്വമായ ഭരണം മാത്രമല്ല, ടോറി ഗവണ്‍മെന്റുകളാണെന്നാണ് 61 ശതമാനം ജനങ്ങളും കുറ്റപ്പെടുത്തുന്നത്.

Full Story
[390][391][392][393][394]
 
-->




 
Close Window