|
|
|
|
|
| ഡിസ്‌പോസബിള്‍ വേപ്പുകളുടെ വില്‍പ്പന നിരോധിക്കാന്‍ ആലോചിച്ച് ഋഷി സുനക് |
ലണ്ടന്‍: സിഗററ്റ് വലിക്കുന്നത് ഇപ്പോള്‍ സ്റ്റൈല്‍ പോരാ. അതിന് പകരം സിഗററ്റ് വലി നിര്‍ത്താന്‍ സഹായിക്കാന്‍ തയ്യാറാക്കിയ ഇ-സിഗററ്റുകള്‍ വ്യാപകമാകുകയാണ്. എന്നാല്‍ ചെറിയ കുട്ടികള്‍ പോലും ഡിസ്പോസബിള്‍ വേപ്പുകള്‍ ഉപയോഗിക്കുന്നത് സാധാരണമായി മാറിയതോടെ പുതിയ നീക്കവുമായി ഗവണ്‍മെന്റ് രംഗത്ത് വരികയാണ്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇത്തരം വേപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. കുട്ടികള്‍ ആജീവനാന്തം വേപ്പുകളില്‍ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാനാണ് ഈ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വേപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് നേരിട്ടത്.
|
|
Full Story
|
|
|
|
|
|
|
| കുതിച്ചുയരുന്ന ഫീസും പുതിയ നിബന്ധനകളും വിദ്യാര്‍ഥി വിസകള്‍ക്ക് തിരിച്ചടിയാകുന്നു |
ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. 'എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇനിയും ഏറെ കാലം മുന്നോട്ട് പോകാനുണ്ട്', എല്‍ബിഎസ് വൈസ്-ഡീന്‍ ജൂലിയാന്‍ ബിര്‍കിന്‍ഷോ |
|
Full Story
|
|
|
|
|
|
|
| ലോകത്തെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ പൗണ്ട് ആറാം സ്ഥാനത്ത് |
ലണ്ടന്‍: ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ കുവൈറ്റ് ദിനാര്‍ ഒന്നാമത്. അമേരിക്കന്‍ ഡോളര്‍, ഇന്ത്യന്‍ രൂപ എന്നിവയുമായുള്ള വിനിമയമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. ഒരു കുവൈറ്റ് ദിനാര്‍ 270.23 ഇന്ത്യന്‍ രൂപയ്ക്കും 3.25 യുഎസ് ഡോളറിനും തുല്യമാണ്. 10 കറന്‍സികളുടെ പട്ടികയില്‍ അവസാനമാണ് യുഎസ് ഡോളര്‍. ഇന്ത്യന്‍ രൂപയുമായി തട്ടിച്ചുനോക്കിയാല്‍ വിനിമയമൂല്യം 83.10. ഇന്ത്യന്‍ രൂപ പട്ടികയില്‍ ഇല്ല.
ബഹ്റൈനി ദിനാറിനാണ് വിനിമയമൂല്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം. ഒമാനി റിയാല്‍, ജോര്‍ദാനിയന്‍ ദിനാര്‍, ജിബ്രാള്‍ട്ടര്‍ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട്, കേയ്മാന്‍ ഐലന്‍ഡ് ഡോളര്‍, സ്വിസ് ഫ്രാങ്ക്, യൂറോ എന്നിവ |
|
Full Story
|
|
|
|
|
|
|
| ആദ്യ വീട് വാങ്ങുന്ന 50 വയസിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു |
ലണ്ടന്‍: കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഭവനവില മേല്‍ക്കൂര തകര്‍ത്താണ് കുതിച്ചുയരുന്നത്. ഇതോടെ മിക്കവര്‍ക്കും ആദ്യമായി ഒരു വീട് വാങ്ങാന്‍ 50 വയസ്സ് തികയുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. തൊഴില്‍ ജീവിതത്തിന്റെ അവസാന കാലത്ത് പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കുന്ന 50 കഴിഞ്ഞവരുടെ എണ്ണത്തില്‍ 29 ശതമാനമാണ് വര്‍ദ്ധനവെന്ന് കണക്കുകള്‍ പറയുന്നു. മോര്‍ട്ട്ഗേജുകള്‍ അടച്ചുതീര്‍ത്ത്, റിട്ടയര്‍മെന്റിനായി പദ്ധതി ഒരുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും ചുവടുമാറ്റമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മോര്‍ട്ട്ഗേജ് സ്പെഷ്യലിസ്റ്റുകളായ ടെമ്പോ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി ഡാറ്റ പരിശോധിച്ചതില്‍ നിന്നുമാണ് 2018 മുതല്‍ 2022 വരെ കാലത്ത് ആദ്യത്തെ വീട് വാങ്ങിയവരില്‍ |
|
Full Story
|
|
|
|
|
|
|
| കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്‌സിനും യുകെയില്‍ സുഖവാസം |
ലണ്ടന്‍: കൊലയാളി നഴ്സ് ലൂസി ലെറ്റ്ബി ചെയ്തുകൂട്ടിയ കൃത്യങ്ങള്‍ ബ്രിട്ടന്റെ എല്ലുകളെ പോലും വിറപ്പിച്ചതാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് ജനിച്ച് വീണ് ദിവസങ്ങള്‍ പോലും തികയാത്ത കുരുന്നുകളെയാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ നഴ്സിന് ജയിലില്‍ ഹോട്ടലില്‍ താമസത്തിന് തുല്യമായ സൗകര്യങ്ങളാണ് നല്‍കുന്നതെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വന്തം സെല്ലിന്റെ താക്കോല്‍ വരെ കൊലയാളിയുടെ കൈകളില്‍ നല്‍കിയിട്ടുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള ശ്രോതസ്സിനെ ഉദ്ധരിച്ചുള്ള വിവരം. ഒരു ഹോട്ടലില്‍ താമസിക്കുന്നതിന് തുല്യമായ സൗകര്യങ്ങളാണ് മുന്‍ നഴ്സിന് അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. ചുറ്റും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളിയെ കൊന്ന പ്രതിക്ക് 24 മാസം തടവ് ശിക്ഷ |
ലണ്ടന്‍: ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 17 കാരനായ പ്രതിയ്ക്ക് 24 മാസം തടവുശിക്ഷ വിധിച്ച് കോടതി. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലായിരുന്നു ജെറാള്‍ഡ് നെറ്റോ എന്ന തിരുവനന്തപുരം സ്വദേശിയെ മര്‍ദ്ദിച്ചു കൊന്നത്. അതേസമയം വിധിയില്‍ കുടുംബത്തിന് തൃപ്തിയില്ല. ജെറാള്‍ഡ് നെറ്റോയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡരികില്‍ മര്‍ദ്ദനമേറ്റ് അവശനായി കിടന്ന ജെറാള്‍ഡിനെ പോലീസിന്റെ പട്രോള്‍ സംഘമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം |
|
Full Story
|
|
|
|
|
|
|
| പരീക്ഷ ഫലം മോശമായാലും പണം നല്‍കിയാല്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ലഭിക്കും |
ലണ്ടന്‍: മോശം പരീക്ഷാ ഫലങ്ങള്‍ നേടിയ വിദേശ വിദ്യാര്‍ത്ഥികളെ പിന്‍വാതില്‍ വഴി തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ യുകെയിലെ ചില ഉന്നത യൂണിവേഴ്സിറ്റികള്‍ ഇടനിലക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസ് മാത്രം ലക്ഷ്യമിട്ടാണ് മാര്‍ക്കിന്റെ ഗുണനിലവാരം പോലും നോക്കാതെ ഈ വിധത്തില്‍ പിന്‍വാതില്‍ പ്രവേശനം അനുവദിക്കുന്നതെന്നാണ് ആരോപണം. ജിസിഎസ്ഇ-യില്‍ സി-ലെവലിന് തുല്യമായ മാര്‍ക്ക് വാങ്ങിയാലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പണം കൊടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റി പ്രതിനിധികളുടെ അണ്ടര്‍കവര്‍ റിപ്പോര്‍ട്ടിംഗ് |
|
Full Story
|
|
|
|
|
|
|
| ഈ വാരാന്ത്യത്തില്‍ എം 25 പാത 12 മണിക്കൂര്‍ അടച്ചിടും, വന്‍ ഗതാഗതക്കുരുക്കിന് സാധ്യത |
ലണ്ടന്‍: എം 25 ഈ വാരാന്ത്യത്തില്‍ വീണ്ടും അടച്ചിടും. പുതിയ ഫൂട്ട് ബ്രിഡ്ജിന്റെ പണി അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണിത്. വൈസ്ലി ഇന്റര്‍ചേഞ്ചിന് സമീപമാണ് പണി നടക്കുന്നത്. രാത്രി 12 മണിക്കൂറോളമാകും മോട്ടോര്‍വേയുടെ ചില ഭാഗങ്ങള്‍ അടക്കുക. ഹൈവേയുടെ ഇരു വശങ്ങളില്‍ നിന്നുമുള്ള വാഹന ഗതാഗതത്തേയും ഇത് ബാധിക്കും. ആന്റ്‌ക്ലോക്ക്വൈസ് ദിശയില്‍ പോകുന്ന കാറുകള്‍ക്കായിരിക്കും ദീര്‍ഘദൂരം വഴി മാറിപ്പോകേണ്ടി വരിക. നാഷണല്‍ ഹൈവേസ് ഒരു ബദല്‍ റോഡ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് യാത്രയില്‍ 15 മിനിറ്റ് സമയം കൂടുതലെടുക്കും. ശനിയാഴ്ച്ച (ജനുവരി 27) രാത്രി 9 മണിമുതല്‍ ഞായറാഴ്ച്ച (ജനുവരി 28 ) രാവിലെ 9 മണിവരെ ആയിരിക്കും ക്യാര്യേജ് വേ അടച്ചിടുക. തന്മൂലം ആന്റിക്ലോക്ക് വൈസ് ദിശയില്‍ ജംഗ്ഷന്‍ 10 |
|
Full Story
|
|
|
|
| |