Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്‌സിനും യുകെയില്‍ സുഖവാസം
reporter

ലണ്ടന്‍: കൊലയാളി നഴ്സ് ലൂസി ലെറ്റ്ബി ചെയ്തുകൂട്ടിയ കൃത്യങ്ങള്‍ ബ്രിട്ടന്റെ എല്ലുകളെ പോലും വിറപ്പിച്ചതാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് ജനിച്ച് വീണ് ദിവസങ്ങള്‍ പോലും തികയാത്ത കുരുന്നുകളെയാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ നഴ്സിന് ജയിലില്‍ ഹോട്ടലില്‍ താമസത്തിന് തുല്യമായ സൗകര്യങ്ങളാണ് നല്‍കുന്നതെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വന്തം സെല്ലിന്റെ താക്കോല്‍ വരെ കൊലയാളിയുടെ കൈകളില്‍ നല്‍കിയിട്ടുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള ശ്രോതസ്സിനെ ഉദ്ധരിച്ചുള്ള വിവരം. ഒരു ഹോട്ടലില്‍ താമസിക്കുന്നതിന് തുല്യമായ സൗകര്യങ്ങളാണ് മുന്‍ നഴ്സിന് അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. ചുറ്റും അതിഥികള്‍ക്ക് പകരം ക്രിമിനലുകള്‍ ആണെന്നത് മാത്രമാണ് ആകെയുള്ള വ്യത്യാസം.

ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയതിനും, മറ്റ് ആറ് പേരെ വധിക്കാന്‍ ശ്രമിച്ചതിനും ആജീവനാന്ത ജീവപര്യന്തം ശിക്ഷയാണ് അഞ്ച് മാസം മുന്‍പ് ലൂസിക്ക് വിധിച്ചത്. സെല്ലിന്റെ താക്കോല്‍ വരെ കൈയിലുണ്ടെന്നതിനാല്‍ സഹതടവുകാരില്‍ നിന്നും ഭീഷണി നേരിട്ടാല്‍ ഇവര്‍ക്ക് അകത്ത് കയറി പൂട്ടിയിരിക്കാന്‍ സാധിക്കും. ജയിലിലെ നല്ല പെരുമാറ്റത്തിനാണ് കാറ്റഗറി എ എച്ച്എംപി ബ്രോണ്‍സിഫീല്‍ഡിലെ സെല്ലിന്റെ താക്കോല്‍ സമ്മാനിക്കപ്പെട്ടതെന്നാണ് കരുതുന്നത്. എന്നാല്‍ ലൂസി ലെറ്റ്ബിയുടെ കൊലവെറിക്ക് ഇരകളായ കുരുന്നുകളുടെ മാതാപിതാക്കള്‍ക്ക് ഈ വാര്‍ത്ത അസ്വസ്ഥതയാണ് സമ്മാനിക്കുക. മറ്റ് തടവുകാരുമായി ഇടപഴകാന്‍ താല്‍പര്യമില്ലെങ്കില്‍ സ്വകാര്യത സൂക്ഷിച്ച് സെല്ലില്‍ കിടക്കാന്‍ ഈ വിഐപി സൗകര്യം വഴിയൊരുക്കും.

 
Other News in this category

 
 




 
Close Window