Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.2268 INR  1 EURO=105.7753 INR
ukmalayalampathram.com
Thu 25th Dec 2025
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം 'L365'
Text By: UK Malayalam Pathram
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ 'L365' ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേഷന്‍ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ബിനു പപ്പു ഇപ്പോള്‍ ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തിരിക്കുകയാണ്.
ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗര്‍ണമിയും' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, 'അഞ്ചാംപാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു.
കാക്കിയിട്ടു വന്നില്ലെങ്കിലും, ജീത്തു ജോസഫ് സംവിധാനം ചെയ്ത '12th മാന്‍' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പോലീസ് കഥാപാത്രമായി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇതില്‍ DySP കഥാപാത്രമായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. 'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന മറ്റൊരു പ്രധാന തിരക്കഥയായി 'L365' മാറുന്നു. 'തന്ത വൈബ്', 'ടോര്‍പിഡോ' എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ഇത്.
അവസാനം 'തുടരും', 'എമ്പുരാന്‍' എന്നീ ചിത്രങ്ങളിലൂടെ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍, ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ എത്തും എന്ന വാര്‍ത്ത ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. റിലീസായ പോസ്റ്ററില്‍, ഒരു വാഷ് ബേസിന്റെ കണ്ണാടിയില്‍ 'L365' എന്ന പേര്യും അണിയറപ്രവര്‍ത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. സമീപത്ത് തൂക്കി വെച്ചിരിക്കുന്ന പോലീസ് ഷര്‍ട്ടാണ് ലാലേട്ടന്റെ ലുക്കിനെക്കുറിച്ച് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും 'L365' ന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
 
Other News in this category

 
 




 
Close Window