ലണ്ടന്‍: സിഗററ്റ് വലിക്കുന്നത് ഇപ്പോള്‍ സ്റ്റൈല്‍ പോരാ. അതിന് പകരം സിഗററ്റ് വലി നിര്‍ത്താന്‍ സഹായിക്കാന്‍ തയ്യാറാക്കിയ ഇ-സിഗററ്റുകള്‍ വ്യാപകമാകുകയാണ്. എന്നാല്‍ ചെറിയ കുട്ടികള്‍ പോലും ഡിസ്പോസബിള്‍ വേപ്പുകള്‍ ഉപയോഗിക്കുന്നത് സാധാരണമായി മാറിയതോടെ പുതിയ നീക്കവുമായി ഗവണ്‍മെന്റ് രംഗത്ത് വരികയാണ്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇത്തരം വേപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. കുട്ടികള്‍ ആജീവനാന്തം വേപ്പുകളില്‍ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാനാണ് ഈ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വേപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് നേരിട്ടത്.
ആകര്‍ഷകമായ നിറങ്ങളിലും,സ്വാദിഷ്ടമായ ഫ്ളേവറുകളിലും ലഭ്യമായതോടെയാണ് ഡിസ്പോസബിള്‍ വേപ്പുകള്‍ക്ക് ജനപ്രീതി ഏറിയത്. 11 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള 9 ശതമാനം കുട്ടികള്‍ ഇപ്പോള്‍ വേപ്പ് ഉപയോഗിക്കുന്നതായാണ് കണക്ക്. ഇതിന്റെ വിദൂര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഇതോടെയാണ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പുതിയ നിയമനിര്‍മ്മാണം നടത്താന്‍ ഋഷി സുനാക് തയ്യാറെടുക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ഇതുവഴി കുട്ടികള്‍ക്ക് ഇടയിലെ വേപ്പിംഗ് ട്രെന്‍ഡിന് തടയിടാമെന്നും പ്രതീക്ഷിക്കുന്നു. പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേപ്പിംഗ് ഉപകാരപ്രദമാണെങ്കിലും കുട്ടികള്‍ക്കിടയില്‍ ഇത് മാര്‍ക്കറ്റ് ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഫ്ളേവറുകള്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി വില്‍പ്പന കുറയ്ക്കാനാണ് പദ്ധതി.