|
|
|
|
|
| യുകെയില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ മാറ്റങ്ങള്‍ വേഗത്തിലാക്കുന്നു |
ലണ്ടന്‍: വര്‍ഷത്തിന്റെ ആരംഭം മുതല്‍ തുടരുന്ന മോര്‍ട്ട്ഗേജ് വിപണിയിലെ മാറ്റങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുന്നു. എന്നാല്‍ ഇക്കുറി പുതിയ ഫിക്സഡ് മോര്‍ട്ട്ഗേജ് ഡീലുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് നിരവധി മോര്‍ട്ട്ഗേജ് സേവനദാതാക്കള്‍ തയ്യാറായത്. വെള്ളിയാഴ്ച കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കാന്‍ തയ്യാറായിരുന്നു. ഇതോടെ ഈ വര്‍ഷം റീമോര്‍ട്ട്ഗേജ് ചെയ്യുന്ന 1.6 മില്ല്യണ്‍ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസത്തിനും വഴിയൊരുങ്ങി. ഇപ്പോള്‍ മോര്‍ട്ട്ഗേജ് നല്‍കാനായി കൂടുതല്‍ ഫണ്ട് ആവശ്യമായി വന്നതോടെ അടുത്ത ദിവസങ്ങളിലായി വീണ്ടും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ റസ്റ്ററന്റ് മാനേജര്‍ വിഘ്‌നേഷിന്റെ മരണം: ഏഴു പേര്‍ അറസ്റ്റില്‍; വാഹനം ഇടിച്ച നിലയിലാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തിയത് |
|
റെസ്റ്റോറന്റ് മാനേജറുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ അറസ്റ്റിലായെന്ന് സൗത്ത് ഇംഗ്ലണ്ട് പോലീസ്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിന്റെ മാനേജരായ 36 വയസ്സുകാരന്‍ വിഘ്‌നേഷ് പട്ടാഭിരാമനാണ് മരിച്ചത്. ഇദ്ദേഹം തമിഴ് വംശജനാണ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച് മരിച്ചത്.
സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ 20, 21, 24, 27, 31, 41, 48 വയസ്സ് പ്രായമുള്ള ഏഴ് പേര്‍ കൂടി അറസ്റ്റിലായി. പ്രധാനപ്രതിയെ സംരക്ഷിച്ചുവെന്ന സംശയത്തിലാണ് ഇവരെ തീംസ് വാലി പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഷസെബ് ഖാലിദിന് ജാമ്യം |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ഇപ്‌സവിച്ചില്‍ താമസിക്കുന്ന ബിനു മോന്‍ അന്തരിച്ചു: രണ്ടു ദിവസത്തിനിടെ മലയാളി സമൂഹത്തില്‍ 4 മരണം |
|
ഇപ്സ്വിച്ചില്‍ താമസിക്കുന്ന ബിനുമോന്‍ അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. കോട്ടയം പൊന്‍കുന്നം സ്വദേശിയാണ് മഠത്തില്‍ചിറയില്‍ ബിനു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. 17 വര്‍ഷം മുന്‍പ് 2007ലാണ് ബിനുവും കുടുംബവും യുകെയില്‍ എത്തിയത്. ഭാര്യ - ജ്യോതി. ഇവര്‍ക്ക് ഒരു മകനാണുള്ളത്.
ബിനുവിന്റെ അസുഖ വിവരം അറിഞ്ഞ് ലണ്ടനിലും കാനഡയിലുമുള്ള സഹോദരങ്ങള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
മാഞ്ചസ്റ്ററിലെ രാഹുല്‍, വിസ്റ്റണിലെ ജോമോള്‍, വാറിംഗ്ടണിലെ മെറീന ബാബു എന്നിവരുടെ മരണ വാര്‍ത്തയ്ക്കു തൊട്ടു പിന്നാലെയാണ് ഇപ്‌സവിച്ചില്‍ നിന്നു ബിനുവിന്റെ വേര്‍പാട് വിവരം |
|
Full Story
|
|
|
|
|
|
|
| വാഹനമോടിക്കുമ്പോള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാല്‍ ഉടനടി വിലക്ക് |
ലണ്ടന്‍: മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് യുകെ റോഡുകളില്‍ പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരെ ഉടനടി വിലക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതം. പരിധി കടന്ന് ഇവ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ കോടതി ഹിയറിംഗിന് പോലും കാത്തുനില്‍ക്കാതെ ലൈസന്‍സുകള്‍ പിടിച്ചെടുക്കാന്‍ കഴിയണമെന്നാണ് പോലീസ് മേധാവികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് അപകടം ഉണ്ടാക്കി ആളുകളെ കൊല്ലുന്ന ഡ്രൈവര്‍മാര്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്താനും കഴിയണമെന്ന് ഉന്നത സസെക്സ് പോലീസ് ഉദ്യോഗസ്ഥ ജോ ഷൈനര്‍ പറഞ്ഞു. ക്രിസ്മസ് ദിവസം നടത്തിയ 56,000 ടെസ്റ്റുകളില്‍ 6616 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Full Story
|
|
|
|
|
|
|
| ബജറ്റില്‍ നികുതികള്‍ കുറയ്ക്കാന്‍ സാധ്യത, ജനങ്ങളുടെ ബാധ്യത കുറഞ്ഞേക്കും |
ലണ്ടന്‍: മെച്ചപ്പെട്ട സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നതോടെ ബജറ്റ് നികുതി കുറവുകളുമായി മുന്നോട്ട് പോകാന്‍ ജെറമി ഹണ്ട് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇളവുകളില്‍ 13 ബില്ല്യണ്‍ പൗണ്ടിന്റെ ഹെഡ്റൂം ലഭിച്ചതോടെ ഹണ്ട് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് നേരത്തെ പ്രതീക്ഷിച്ചതിലും കുറവാണ്. ഇത് കൊണ്ട് തന്നെ മുന്‍പത്തെ അപേക്ഷിച്ച് ഇളവുകളുടെ ആധിക്യം കുറയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം വാര്‍ഷിക കടമെടുപ്പ് മുന്‍പ് പ്രവചിച്ചതിനേക്കാള്‍ 10 ബില്ല്യണ്‍ പൗണ്ട് കുറവായിരിക്കുമെന്ന ഔദ്യോഗിക കണക്കുകള്‍ ട്രഷറി ഉത്തേജനം നല്‍കും. ജനുവരിയിലെ അധികം ആവശ്യമുള്ള തുക 16.7 ബില്ല്യണ്‍ |
|
Full Story
|
|
|
|
|
|
|
| ഇന്‍ഹെറിറ്റന്‍സ് ടാക്സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി മാറ്റിവച്ച് ജെറമി ഹണ്ട് |
ലണ്ടന്‍: അടുത്ത മാസത്തെ ബജറ്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ മാറ്റിവെച്ച് ജെറമി ഹണ്ട്. നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള ഇടം പരിമിതമായി മാറിയതോടെയാണ് അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിഷയത്തിനായി നിലകൊള്ളുന്ന ടോറി എംപിമാര്‍ക്ക് വാര്‍ത്ത കനത്ത തിരിച്ചടിയാണ്. കടുപ്പമേറിയ പബ്ലിക് ഫിനാന്‍സുകള്‍ നികുതിയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ വരുത്തുന്നത് അസാധ്യമാക്കി മാറ്റിയെന്ന് ചാന്‍സലര്‍ സ്ഥിരീകരിക്കുന്നു. നിലവിലെ അവസ്ഥയില്‍ ടാക്സ് കുറയ്ക്കുന്നത് കടുത്ത ചെലവ് വര്‍ദ്ധനവുകള്‍ സമ്മാനിക്കുമെന്ന് ബജറ്റ് ചര്‍ച്ചകളില്‍ നിലപാട് വന്നുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഹെറിറ്റന്‍സ് ടാക്സ് പരിഷ്‌കാരം മാസങ്ങളായി |
|
Full Story
|
|
|
|
|
|
|
| ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ നിലമെച്ചപ്പെടുത്തി യുകെ |
ലണ്ടന്‍: 2024ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ബ്രിട്ടിഷ് പാസ്പോര്‍ട്ടിന് മൂന്നാം സ്ഥാനം. 2023 ലെ ആറാം സ്ഥാനത്ത് നിന്നാണ് ബ്രിട്ടിഷ് പാസ്പോര്‍ട്ട് നില മെച്ചപ്പെടുത്തിയത്.ബ്രിട്ടിഷ് പൗരന്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 187 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം 192 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകും. യുകെയ്ക്ക് പുറമെ 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ലക്‌സംബര്‍ഗ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവരും മൂന്നാം സ്ഥാനം പങ്കിടുന്നു.പട്ടികയില്‍ ഫ്രാന്‍സാണ് ഒന്നാമത്. രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത് |
|
Full Story
|
|
|
|
|
|
|
| ഗാസ യുദ്ധത്തില്‍ ഇസ്രയേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഡിസൈനര്‍ പുരസ്‌കാരം മാലിന്യത്തില്‍ ഉപേക്ഷിച്ചു |
ലണ്ടന്‍: ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എമ്പയര്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ (സിബിഇ) ബഹുമതി പരസ്യമായി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഡിസൈനര്‍ കാതറിന്‍ ഹാംനെറ്റ്.ബ്രിട്ടീഷുകാരി ആയതില്‍ നാണക്കേട് തോന്നുന്നു എന്നെഴുതിയ ടി-ഷര്‍ട്ട് ധരിച്ച് പുരസ്‌കാരം മാലിന്യകുപ്പയില്‍ ഉപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഹാംനെറ്റ് പങ്കുവെച്ചിരുന്നു. ഈ ടി-ഷര്‍ട്ട് വാങ്ങുവാനുള്ള വെബ്‌സൈറ്റ് ലിങ്കും ഹാംനെറ്റ് വീഡിയോയില്‍ ചേര്‍ത്തിരുന്നു.ഗാസയിലെ വംശഹത്യയിലെ നമ്മുടെ രാജ്യത്തിന്റെ പങ്ക് ആലോചിച്ച് ബ്രിട്ടീഷുകാരി എന്നതില്‍ എനിക്ക് നാണക്കേടുണ്ട്. പുരസ്‌കാരവും സുനകും (ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി |
|
Full Story
|
|
|
|
| |