|
|
|
|
|
| യുകെയില്‍ നഴ്‌സിങ് കോളേജില്‍ ചേരുന്നവരില്‍ പകുതി വിദ്യാര്‍ഥികള്‍ പോലും കോഴ്‌സ് പൂര്‍ത്തിയാക്കുന്നില്ല: റിപ്പോര്‍ട്ട് |
|
യുകെയില്‍ നഴ്‌സിങ്, മിഡ് വൈഫ്, അദ്ധ്യാപക കോഴ്‌സുകള്‍ ചെയ്യുന്നവരില്‍ പകുതിയാളുകള്‍ പോലും പഠനം പൂര്‍ത്തിയാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ലഭിക്കാത്തതു കാരണം പ്രതിസന്ധിയിലാകുന്നവരാണ് കോഴ്‌സ് ഉപേക്ഷിക്കുന്നത്.
യു കെയിലെ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറവ് ദൃശ്യമായതായി യുകാസ് കണക്കുകള്‍ പുറത്തു വന്നിരുന്നു. 2024- ല്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത് വെറും 31,100 പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 33,570 ആയിരുന്നെങ്കില്‍ 2022, 2021 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 41,220 ഉം 46,040 ഉം ആയിരുന്നു.
എന്‍ എച്ച് എസ്സിലെ കുറഞ്ഞ ശമ്പളം, ജോലി ആധിക്യം അതുപോലെ, തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല |
|
Full Story
|
|
|
|
|
|
|
| ഡോക്ടര്‍മാരുടെ കഴിഞ്ഞ സമരത്തില്‍ മുടങ്ങിയത് 7000 ശസ്ത്രക്രിയകള്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിന് |
|
ജൂനിയര്‍ ഡോക്ടര്‍മാരുടെ കഴിഞ്ഞ സമരങ്ങള്‍ക്കിടെ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകള്‍ മുടങ്ങി. മറ്റു രോഗികള്‍ക്കും ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടു. ഡോക്ടര്‍മാര്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് കാന്‍സര്‍ സര്‍ജറികള്‍ 27 ശതമാനം കുറഞ്ഞതായി വെളിപ്പെടുന്നത്.
ശ്വാസകോശം, തല, കഴുത്തിലെ ട്യൂമറുകള്‍ പോലുള്ള സമയം പാഴാക്കിയാല്‍ മാരകമായി മാറുന്ന അവസ്ഥകളില്‍ പോലും ഡോക്ടര്‍മാര്‍ ഇടപെട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. ഈ കാലതാമസങ്ങള്‍ ട്യൂമറുകള്‍ വളരാനും, ശരീരത്തില്‍ വ്യാപിക്കാനും ഇടയാക്കുന്നതാണ്. എന്നാല്‍ ഇതിനിടയിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ 35 ശതമാനം ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ത്വരിതപ്പെടുത്തുന്നത്.
ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കുന്നത്. |
|
Full Story
|
|
|
|
|
|
|
| നൂറു കണക്കിന് ഹൈ റിസ്‌ക് വിമാനങ്ങള്‍ വേണ്ടത്ര പരിശോധന ഇല്ലാതെ ബ്രിട്ടനില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: സുരക്ഷാ പരിശോധനകള്‍ ഏതുമില്ലാതെയാണ് ഹൈ -റിസ്‌ക് ഫ്‌ലൈറ്റുകള്‍ ലാന്‍ഡ് ചെയ്യുന്നതെന്ന മെയില്‍ പത്രത്തിന്റെ വെളിപ്പെടുത്തല്‍ ബ്രിട്ടനില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെ പാസ്‌പോര്‍ട്ട് നിയന്ത്രണങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നടക്കുന്നതെന്ന് ബോര്‍ഡേഴ്‌സ് വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്‍ഡിപെന്‍ഡന്റ് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോര്‍ഡേഴ്സ് ആന്‍ഡ് ഇമിഗ്രേഷന്‍ ഡേവിഡ് നീലിന് നല്‍കിയ ഹോം ഓഫീസ് ഡേറ്റ പ്രകാരം കഴിഞ്ഞ വര്‍ഷം ഒരു വിമാനത്താവളത്തില്‍ മാത്രം എത്തിയ നൂറുകണക്കിന് സ്വകാര്യ ജെറ്റുകളിലെ യാത്രക്കാരെ |
|
Full Story
|
|
|
|
|
|
|
| സാമ്പത്തിക പ്രതിസന്ധി മൂലം ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ രണ്ടു വര്‍ഷത്തേക്ക് 21 ശതമാനം നികുതി വര്‍ധിപ്പിക്കും |
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്‌സില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നു. 300 മില്യണ്‍ പൗണ്ടിന്റെ ബജറ്റ് സേവിംഗ്‌സ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. തെരുവു വിളക്കുകള്‍ മങ്ങിക്കത്തിക്കും. കൂടാതെ മാലിന്യ ശേഖരണം രണ്ടാഴ്ച്ചയില്‍ ഒരിക്കലാക്കും. അതുപോലെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും. ഏതാണ്ട് 600 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അധികൃതര്‍ പറയുന്നു. 2024 - 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും അതുപോലെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും 150 മില്യണ്‍ പൗണ്ട് വീതം ചെലവ് കുറക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇന്നലെ കൗണ്‍സില്‍ പിറത്തുവിട്ടു. 2025- 2026 ല്‍ ആയിരിക്കും |
|
Full Story
|
|
|
|
|
|
|
| ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ റദ്ദാക്കിയത് 7000 ക്യാന്‍സര്‍ ഓപ്പറേഷനുകള്‍ |
ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്കിടെ 7000-ലേറെ ക്യാന്‍സര്‍ ഓപ്പറേഷനുകള്‍ മാറ്റിവെച്ചതായി എന്‍എച്ച്എസ് കണക്കുകള്‍. മാരകമായ കേസുകളില്‍ പോലും ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടതായാണ് എന്‍എച്ച്എസ് രേഖകള്‍ ചോര്‍ന്നതോടെ വ്യക്തമാകുന്നത്. ഡോക്ടര്‍മാര്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് ക്യാന്‍സര്‍ സര്‍ജറികള്‍ 27 ശതമാനം കുറഞ്ഞതായി വെളിപ്പെടുന്നത്. ശ്വാസകോശം, തല, കഴുത്തിലെ ട്യൂമറുകള്‍ പോലുള്ള സമയം പാഴാക്കിയാല്‍ മാരകമായി മാറുന്ന അവസ്ഥകളില്‍ പോലും ഡോക്ടര്‍മാര്‍ ഇടപെട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. ഈ കാലതാമസങ്ങള്‍ ട്യൂമറുകള്‍ വളരാനും, ശരീരത്തില്‍ വ്യാപിക്കാനും ഇടയാക്കുന്നതാണ്. എന്നാല്‍ ഇതിനിടയിലാണ് ജൂനിയര്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ പഴങ്ങളും പച്ചക്കറികളും ശേഖരിക്കാന്‍ ഇനി റോബോട്ടുകള്‍ |
ലണ്ടന്‍: ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ ഇനി ചെലവ് കുറഞ്ഞ കുടിയേറ്റ തൊഴിലാളികളെ അന്വേഷിച്ച് നടക്കേണ്ടി വരില്ല. മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി ഈ പ്രതിസന്ധി പരിഹരിക്കാനാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീക്കം. കുടിയേറ്റ ജോലിക്കാരുടെ ആവശ്യകത വെട്ടിക്കുറച്ചാണ് ഇത്തരം പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിക്കുന്നു. നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 220 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ട് പ്രഖ്യാപിക്കും. ഇതുവഴി കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയെ നിയോഗിക്കും. ആപ്പിളും, ആസ്പരാഗസും പോലുള്ള കാര്‍ഷിക |
|
Full Story
|
|
|
|
|
|
|
| ഐസ്‌ക്രീമിനു വേണ്ടി വഴക്കുണ്ടാക്കി രണ്ടു വയസുള്ള ദത്തുപുത്രിയെ ഭിത്തിയില്‍ തലയടിച്ചു കൊന്ന് മുപ്പത്തിമൂന്നുകാരന്‍ |
കെന്റ്: മകനുമായി ഐസ്‌ക്രീമിന് വേണ്ടി വഴക്കുണ്ടാക്കിയ രണ്ട് വയസുകാരി ദത്ത് പുത്രിയെ ഭിത്തിയില്‍ തലയടിച്ച് കൊന്ന് 33കാരന്‍. തലയോട്ടി തകര്‍ന്ന് രണ്ട് വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ 33 കാരനെ 23 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഇംഗ്ലണ്ടിലെ കെന്റിലാണ് ദത്തുപുത്രിയോട് വളര്‍ത്തുപിതാവ് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് 33കാരനാ ഘോലാമി സാറ എന്ന കുഞ്ഞിനെ ദത്തെടുക്കുന്നത്. സ്റ്റെയര്‍ കേസില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് കാണിച്ചാണ് ഇയാള്‍ വളര്‍ത്തുമകളുമായി ആശുപത്രിയില്‍ ചികിത്സ തേടിയത്.
എന്നാല്‍ പരിശോധനയില്‍ പരിക്ക് വീഴ്ച മൂലമുള്ളതല്ലെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം |
|
Full Story
|
|
|
|
|
|
|
| പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരായ മൂവായിരം ഡിഗ്രിക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ വിസയ്ക്ക് സാധ്യത |
ലണ്ടന്‍: ഇന്ത്യന്‍ യംഗ് പ്രൊഫഷണല്‍സ് പദ്ധതിക്കുള്ള പുതിയ നറുക്കെടുപ്പ് യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 22ന് നറുക്കെടുപ്പ് അവസാനിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 24 മാസങ്ങള്‍ യുകെയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കും. 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്ളതാണ് ഈ പദ്ധതി. 2024 ഫെബ്രുവരി 20ന് ഉച്ചക്ക് രണ്ടര മുതല്‍ 22ന് ഉച്ചക്ക് രണ്ടര മണി വരെയായിരിക്കും നറുക്കെടുപ്പ്. ബാച്ചിലേഴ്‌സ് ബിരുദമോ ഉന്നത ബിരുദമോ ഉള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയും. അതിനോടൊപ്പം ചുരുങ്ങിയത് 2,530 ബ്രിട്ടീഷ് പൗണ്ടിന്റെ സമ്പാദ്യം ഉണ്ടായിരിക്കുകയും വേണം. മാത്രമല്ല, 18 വയസില്‍ താഴെയുള്ള, ആശ്രിതരായ കുട്ടികള്‍ |
|
Full Story
|
|
|
|
| |