Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  21-02-2024
യുകെയില്‍ ആപ്പിള്‍ പറിക്കുന്ന ജോലിക്കും ഇനി കോംപറ്റീഷന്‍: റോബോട്ടുകളെ ഇറക്കാന്‍ തീരുമാനം: കൂലിപ്പണിയും ഇല്ലാതാകും
പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം. കുടിയേറ്റ ജോലിക്കാരുടെ ആവശ്യകത വെട്ടിക്കുറച്ചാണ് ഇത്തരം പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനാക് പ്രഖ്യാപിക്കുന്നു. യുകെയില്‍ വലിയ തൊഴിലവസരമാണ് പഴങ്ങളുടെ ശേഖരണം. കോവിഡ് കാലത്തു ആവശ്യത്തിന് ജീവനക്കാരില്ലാതെ വിളവെടുപ്പ് പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും ജീവനക്കാരുടെ വലിയ കുറവുണ്ട്.

നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 220 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ട് പ്രഖ്യാപിക്കും. ഇതുവഴി കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയെ നിയോഗിക്കും. ആപ്പിളും, ആസ്പരാഗസും പോലുള്ള
Full Story
  21-02-2024
എന്‍എച്ച്എസില്‍ കറുത്ത വര്‍ഗക്കാരും മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കും നേരെ കടുത്ത വിവേചനം

 ലണ്ടന്‍: എന്‍ എച്ച് എസില്‍ കറുത്ത വര്‍ഗ്ഗക്കാരും മറ്റ് വംശീയ ന്യുനപക്ഷങ്ങളും കടുത്ത വിവേചനം നേരിടുന്നു എന്ന് ഗവേഷണ റിപ്പോര്‍ട്ട്. അധികൃതര്‍ ഗൗരവകരമായ ഇടപെടല്‍ നടത്തേണ്ട അടിയന്തര സാഹചര്യമാണ് എന്‍ എച്ച് എസ്സില്‍ നിലനില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് ആണിത്. മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മനുഷ്യാവകാശചാരിറ്റിയായ ബ്രാപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ വംശീയ മുന്‍-വിധികളോടുള്ള പെരുമാറ്റങ്ങള്‍ ഏറുന്നു എന്നു പറയുന്നു. ''ടൂ ഹോട്ട് ടു ഹാന്‍ഡില്‍: ആന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍ടു റേസിസം ഇന്‍ ദി എന്‍ എച്ച് എസ്'' എന്ന 61 പേജ് വരുന്ന റിപ്പോര്‍ട്ട് കറുത്തവര്‍ഗ്ഗക്കാരും മറ്റ് ന്യുനപക്ഷ വംശങ്ങളില്‍ ഉള്‍പ്പെടുന്നവരുമായ ജീവനക്കാരുടെ

Full Story
  21-02-2024
യുകെയില്‍ പ്രധാനപ്പെട്ട നാലു മോട്ടോര്‍വേകളില്‍ സ്പീഡ് ലിമിറ്റുകള്‍ പുതുക്കി

 ലണ്ടന്‍: യുകെയിലെ നാല് പ്രമുഖ മോട്ടോര്‍വേകളില്‍ സ്പീഡ് ലിമിറ്റുകള്‍ പുതുക്കി. മണിക്കൂറില്‍ 60 മൈല്‍ എന്ന രീതിയിലേക്കാണ് ഇപ്പോള്‍ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകള്‍ സുരക്ഷിതമാക്കുവാനും, അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങള്‍. ഇതോടൊപ്പം തന്നെ ഷെഫീല്‍ഡിനും റോതര്‍ഹാമിനും സമീപം ജംഗ്ഷന്‍ 33 നും 34 നും ഇടയില്‍ M1 ന്റെ വടക്കുഭാഗത്തായി ഒരു ക്യാമറ പുതിയതായി സ്ഥാപിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നും മാത്രം പ്രതിദിനം 8000 പൗണ്ടാണ് പിഴയായി സര്‍ക്കാരിന് ലഭിച്ചത്. സൗത്ത് യോര്‍ക്ക്‌ഷെയര്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം, M1 ന്റെ 2.6 മൈല്‍ വരുന്ന ചെറിയ ഭാഗത്ത് മാത്രം അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് 22,000-ത്തിലധികം ഡ്രൈവര്‍മാര്‍ക്കാണ്

Full Story
  21-02-2024
ലണ്ടന്‍ ആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി

 ലണ്ടന്‍: യുകെയെ നടുക്കിയ ലണ്ടനിലെആസിഡ് ആക്രമണത്തിലെ പ്രതിയുടെതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയില്‍ നിന്ന് കണ്ടെടുത്തു. ജനുവരി 31 -നാണ് യുകെയെ നടുക്കി അബ്ദുള്‍ ഷോക്കൂര്‍ എസെദിയെന്ന 35 വയസ്സുകാരനായ പ്രതി തന്റെ മുന്‍ പങ്കാളിയുടെയും രണ്ട് കുട്ടികളുടെയും മേല്‍ ആസിഡ് ആക്രമണം നടത്തിയത്. ലണ്ടനിലെ ചെല്‍സി പാലത്തിന് മുകളില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇയാളെക്കുറിച്ച് അവസാനമായി ലഭിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ എസെദിയുടേതാണെന്ന് കരുതുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു, എന്നിരുന്നാലും ഔദ്യോഗികമായി മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഡി എന്‍ എ പരിശോധന അടക്കമുള്ള കൂടുതല്‍ നടപടിക്രമങ്ങള്‍ ഉടന്‍

Full Story
  21-02-2024
മാര്‍ത്താ റൂള്‍ നടപ്പാക്കുന്നു, രോഗികളുടെ ചികിത്സയ്ക്ക് രണ്ടാമതൊരു അഭിപ്രായം തേടാന്‍ കുടുംബത്തിന് അവകാശം കൈമാറും

 ലണ്ടന്‍: ഏപ്രില്‍ മുതല്‍ രോഗികളുടെ ആരോഗ്യ കാര്യത്തില്‍ രോഗികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും രണ്ടാമതൊരു അഭിപ്രായം തേടുന്നത് അവകാശമായി മാറും. രോഗിയുടെ സ്ഥിതി മോശമാകുമെന്ന് ആശങ്ക തോന്നിയാല്‍ ഇനി ഡോക്ടര്‍മാരുടെ അഭിപ്രായം മാത്രമല്ല, ബന്ധുക്കളുടെ ആശങ്കകളും പരിഗണിക്കേണ്ടി വരും. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നടപ്പാക്കുന്ന 'മാര്‍ത്താ നിയമമാണ്' ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്. ഈ നടപടിക്രമം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെ വ്യത്യസ്തമായ ക്രിട്ടിക്കല്‍ കെയര്‍ ടീം അടിയന്തര റിവ്യൂ നടപ്പാക്കും. ഇത് ആഴ്ചയില്‍ 7 ദിവസവും, 24 മണിക്കൂറും ലഭ്യമാകുകയും ചെയ്യും. രോഗിയുടെ ആരോഗ്യ സ്ഥിതി പെട്ടെന്ന് മോശമാകുകയോ, ആവശ്യത്തിന് പരിചരണം ലഭ്യമാകുന്നില്ലെന്ന് രോഗിക്കോ, കുടുംബത്തിനോ

Full Story
  21-02-2024
ട്രിഡന്റ് മിസൈല്‍ ഉന്നം തെറ്റി കടലില്‍ പതിച്ചു, നാണംകെട്ട് റോയല്‍ നേവി

 ലണ്ടന്‍: ബ്രിട്ടന്റെ അഭിമാനമായ ട്രിഡന്റ് മിസൈല്‍ ഉന്നംതെറ്റി കടലില്‍ പതിച്ചു. ബ്രിട്ടീഷ് ആണവ അന്തര്‍വാഹിനിയില്‍ നിന്നും നടത്തിയ പരീക്ഷണ വിക്ഷേപമാണ് പരാജയപ്പെട്ടത്. ഫ്ളോറിഡയുടെ തീരത്ത് നിന്നും മാറിയുള്ള സമുദ്രപ്രദേശത്ത് മിസൈല്‍ പതിച്ചത് റോയല്‍ നേവിക്ക് തിരിച്ചടിയായി മാറി. എച്ച്എംഎസ് വാന്‍ഗാര്‍ഡ് ഉള്‍പ്പെട്ട പരീക്ഷണത്തില്‍ പിശക് സംഭവിച്ചതായി ഡിഫന്‍സ് മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ യുകെ പ്രതിരോധത്തിന്റെ സുപ്രധാന ആണവ ആയുധം സുരക്ഷിതവും, ഫലപ്രദവുമായി തുടരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പരീക്ഷണ വിക്ഷേപത്തിലെ പ്രശ്നങ്ങളാണ് പരാജയത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. യഥാര്‍ത്ഥ ആണവ പോര്‍മുഖത്താണ് ഉപയോഗിച്ചിരുന്നതെങ്കിലും വിക്ഷേപണം വിജയമായി

Full Story
  20-02-2024
മലയാളി വിദ്യാര്‍ഥിനി യുകെയില്‍ അന്തരിച്ചു: വിട പറഞ്ഞത് കോട്ടയം സ്വദേശിനി 20 വയസ്സുകാരി മെറീന
യുകെയിലെ വാറിങ്ടണില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകളും വിദ്യാര്‍ഥിനിയുമായ മെറീന ബാബു (20) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതയായിരുന്നു മെറീന. റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം. മാതാപിതാക്കള്‍: ബാബു മാമ്പള്ളി, ലൈജു. കോട്ടയം ജില്ലയില്‍ ചിങ്ങവനം സ്വദേശികളാണ് ബാബു.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മെറീന.
Full Story
  20-02-2024
യുകെയിലെ മലയാളി സമൂഹത്തില്‍ 24 മണിക്കൂറിനിടെ രണ്ടു മരണം: കാന്‍സര്‍ ബാധിതരായി അന്തരിച്ചത് രാഹുല്‍, ജോമോള്‍
ഇരുപത്തിനാലു മണിക്കൂറിനിടെ യുകെ മലയാളി സമൂഹത്തില്‍ നിന്നു രണ്ടു മരണ വാര്‍ത്തകള്‍. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന രാഹുല്‍ (40), വിസ്റ്റണില്‍ താമസിക്കുന്ന ജോമോള്‍ ജോസ് (55) എന്നിവരാണ് മരിച്ചത്. ഐടി എന്‍ജിനിയറാണ് രാഹുല്‍. ജോമോള്‍ നഴ്‌സാണ്.
രാഹുല്‍:
കവന്‍ട്രിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. രാഹുലിന്റെ ഭാര്യ - ജോണ്‍സി, മകന്‍ - ജൊഹാഷ്. മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയില്‍ നഴ്‌സാണ് രാഹുലിന്റെ ഭാര്യ ജോണ്‍സി. ഛത്തീസ്ഗഡ് സംസ്ഥാനത്തില്‍ ജനിച്ചു വളര്‍ന്ന മലയാളികളാണ് രാഹുല്‍ - ജോണ്‍സി ദമ്പതികള്‍.

ജോമോള്‍:
വിസ്റ്റണില്‍ താമസിക്കുന്ന നഴ്‌സ് ജോമോളുടെ വേര്‍പാട് കുടുംബത്തെ കണ്ണീരിലാഴ്ത്തി. ജോമോള്‍ കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.
Full Story
[535][536][537][538][539]
 
-->




 
Close Window