|
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടന്‍ മമ്മൂട്ടിയെയും പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി. തോമസ്, സാഹിത്യ-വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് പി. നാരായണന്‍ എന്നിവര്‍ക്ക് പത്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്.രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അഞ്ച് പേര്‍ക്ക് ലഭിച്ചതില്‍ മൂന്ന് പേരും മലയാളികളാണ്. ചലച്ചിത്ര താരം ധര്‍മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു
എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോന്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ, വീരപ്പന്‍ വേട്ടക്ക് നേതൃത്വം നല്‍കിയ കെ. വിജയകുമാര്‍ തുടങ്ങിവര്‍ക്കും പത്മ ശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്. |